Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ കിംഗ് ആണെടാ..; ദിവസേന 2 ജിബിയും പിന്നെ അൺലിമിറ്റഡ് കോളും, വേറെന്ത് വേണം?

ബിഎസ്എൻഎൽ എന്ന കമ്പനിയെ കുറിച്ച് കേൾക്കാത്തവർ ആരുമുണ്ടാവില്ല. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ ശക്തമായിഇന്ത്യൻ വിപണിയിൽ തിരിച്ചുവന്നുവെന്ന പ്രത്യേകത അവർക്കുണ്ട് എന്നതാണ് പ്രധാന കാര്യം. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത മറ്റൊരു രീതിയിലാണ്.

കഴിഞ്ഞ കുറേ അധികം വർഷങ്ങൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് അവരുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. അങ്ങനെ നോക്കുമ്പോൾ അവരെ സംബന്ധിച്ച് കൂടുതലായി പറയുന്നതിന് മുൻപ് അവരുടെ ഇപ്പോഴത്തെ നിലയും നമ്മൾ നോക്കേണ്ടതുണ്ട്. ഒരു പതിറ്റാണ്ട് മുൻപ് വരെ നഷ്‌ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു ബിഎസ്എൻഎൽ എന്ന കമ്പനിയുടെ പേരിൽ ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ അതെല്ലാം മാറി.

bsnloffers

ഓരോ ഘട്ടത്തിലും തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട്, സ്വന്തം ശേഷി മനസിലാക്കി കൊണ്ടാണ് അവർ മുന്നേറിയത്. ഇന്ത്യൻ വിപണിയിൽ ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ ബിഎസ്എൻഎൽ പോലെ സാധാരണക്കാരെ പരിഗണിക്കുന്ന മറ്റൊരു കമ്പനിയെ മഷിയിട്ട് നോക്കിയാലും നിങ്ങൾക്ക് കാണാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. അതാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത.

ആഴത്തിൽ ഒന്ന് കണ്ണോടിച്ചാൽ കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം മേഖലയിൽ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമ്മളൊക്കെ കണ്ടതാണ്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് ഓർക്കുകയും വേണം. നിലവിൽ ഉപഭോക്താക്കളാണ് വിപണിയിലെ രാജാക്കന്മാർ.

അവർ തീരുമാനിക്കും ആര് വാഴും ആര് വീഴും എന്നൊക്കെ. അങ്ങനെയുള്ള ഈ സമയത്ത് ബിഎസ്എൻഎൽ അത് കൃത്യമായി മനസിലാക്കി മുന്നോട്ട് പോവുകയാണ്. പ്രധാനമായും അവർ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ തന്നെയാണ് കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. അത്തരത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവരുടെ മികച്ചൊരു പ്ലാൻ വന്നിരിക്കുകയാണ് ഇപ്പോൾ. അതും കുറഞ്ഞ ചിലവിൽ മികച്ചൊരു പ്ലാൻ തന്നെയാണ് ഇത്.

ബിഎസ്എൻഎൽ 199 രൂപ പ്ലാൻ

നിങ്ങൾ ഒരു ബജറ്റ് ഉപയോക്താവോ, വിദ്യാർത്ഥിയോ, അല്ലെങ്കിൽ പതിവായി യാത്ര ചെയ്യുന്ന ആളോ ഒക്കെ ആണെങ്കിൽ ഈ പ്ലാൻ നല്ല ഗുണമാണ് നൽകുക. ഒരു സെക്കൻഡറി സിം അന്വേഷിക്കുന്ന ആളുകൾക്കും ഇത് അനുയോജ്യമാണ്. ബി‌എസ്‌എൻ‌എൽ 199 രൂപ പ്ലാൻ നിങ്ങൾക്ക് ഹൈ-സ്‌പീഡ് ഡാറ്റ, സൗജന്യ വോയ്‌സ് കോളിംഗ്, ദിവസേനയുള്ള എസ്എംഎസ് എന്നിവയ്‌ക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും നൽകുന്നു എന്നതാണ് പ്രധാന കാര്യം.

ഈ പ്രീപെയ്‌ഡ്‌ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റ/ലിമിറ്റ്, 28 ദിവസത്തെ വാലിഡിറ്റിയിൽ 100 ​​എസ്എംഎസ് എന്നിവ ലഭിക്കും. കൂടാതെ, ടെലികോം ഓപ്പറേറ്റർ റീചാർജിൽ 2 ശതമാനം കിഴിവും വാഗ്‌ദാനം ചെയ്യുന്നു. താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ വെബ്‌സൈറ്റ് വഴിയും സെൽഫ് കെയർ ആപ്പ് വഴിയും മാത്രമേ റീചാർജ് ചെയ്യാൻ കഴിയൂ. ഡാറ്റ പരിധി കഴിഞ്ഞാൽ, വേഗത 40 കെബിപിഎസായി കുറയും.

ഇനി ഒരു രണ്ടാം സിം കാർഡ് എന്ന നിലയിൽ നിങ്ങൾക്ക് ബിഎസ്എൻഎലിന് വേണ്ടി ഇത്രയും മുടക്കാൻ കഴിയില്ലെങ്കിൽ വേറെയും പ്ലാനുണ്ട്. ഇതിലും കുറഞ്ഞ വിലയിൽ ഡാറ്റയും ഫ്രീ കോളും ഒക്കെ കിട്ടും. ബി‌എസ്‌എൻ‌എൽ 149 രൂപയുടെ പ്ലാനിൽ 1 ജിബി / ദിവസം, പരിധിയില്ലാത്ത വോയ്‌സ് കോൾ, 100 എസ്‌എം‌എസ് / ദിവസം എന്നിവ 28 ദിവസത്തേക്ക് ലഭ്യമാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+