Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ പൊന്നോ...ബിഎസ്എൻഎൽ പൊളിച്ചു; ഇനി ഒരു വർഷം റീചാർജ് വേണ്ട, 24 ജിബി ഡാറ്റയും, എത്ര കൊടുക്കണം?

കടുത്ത പോരാട്ടം നടക്കുന്ന ടെലികോം മേഖലയിൽ വളരെ വ്യത്യസ്‌തമായ ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകി അവരെ സ്വാധീനിക്കുന്നതിൽ ബിഎസ്എൻഎലിന് ഒരു പ്രത്യേക കഴിവുണ്ട്. അല്ലെങ്കിൽ പിന്നെ കഴിഞ്ഞ കുറേ വർഷങ്ങളായി പഴയ തലമുറയേയും പുതുതലമുറയേയും ഒരുപോലെ ഒപ്പം നിർത്താൻ അവർക്ക് ഒരിക്കലും സാധിക്കില്ലായിരുന്നു. ലാൻഡ് ഫോണുകളുടെ കാലത്തും ബിഎസ്എൻഎൽ എത്രത്തോളം പ്രസക്തമായിരുന്നോ അത്ര തന്നെ പ്രാധാന്യം ഇപ്പോഴും അവർക്കുണ്ട്.

കാരണം ഏതൊരു സാധാരണക്കാരനും കീശ കീറാതെ അവന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ന് ബിഎസ്എൻഎൽ അല്ലാതെ മറ്റൊരു ഓപ്‌ഷൻ നമുക്ക് മുൻപിലില്ല. അതുകൊണ്ട് തന്നെയാണ് അവർക്ക് നമുക്കിടയിൽ ഒരു പ്രത്യേക സ്ഥാനം നാം കൽപിച്ചു കൊടുക്കുന്നതും. അതിനെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് അവരിപ്പോൾ. ചെറുതും വലുതുമായ ഒട്ടേറെ റീചാർജ് പ്ലാനുകൾ അവർ ഈ കാലത്തിനിടയിൽ അവതരിപ്പിച്ചിട്ടുണ്ട്.

bsnl1499plans

പലപ്പോഴും ബിഎസ്എൻഎൽ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യം ഉന്നയിച്ചിട്ടുള്ളത് ദൈർഘ്യമേറിയ മികച്ച പ്ലാനുകൾ നൽകുക എന്നതാണ്. അത്തരക്കാരെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ഒരു റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. ഏകദേശം ഒരു വർഷത്തോളം സ്വന്തം ഫോണിലെ റീചാർജിനെ കുറിച്ച് ആലോചിക്കാതെ അതിന്റെ വാലിഡിറ്റി തീരുന്നതിനെ കുറിച്ചുള്ള ആധിയില്ലാതെ കഴിയണമെന്നുണ്ടെങ്കിൽ ബിഎസ്എൻഎൽ നൽകുന്ന 1499 രൂപയുടെ പ്ലാൻ തിരഞ്ഞെടുത്താൽ മാത്രം മതിയാകും.

ബിഎസ്എൻഎൽ 1499 രൂപ പ്ലാൻ

499 രൂപ വില വരുന്ന ഈ ബിഎസ്എൻഎൽ റീചാർജ് പ്ലാൻ 336 ദിവസത്തേക്ക് നീണ്ടുനിൽക്കുകയും വിപുലമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് വേണ്ടി വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് നിലവിൽ കമ്പനിയുടെ ഏറ്റവും ജനപ്രിയ പ്ലാനുകളിൽ ഒന്ന് എന്ന വിശേഷണവും ഇതിന് സ്വന്തമാണ്. അധിക നിരക്കുകളെക്കുറിച്ച് ടെൻഷൻ ഇല്ലാതെ ഏത് നെറ്റ്‌വർക്കിലും സ്വതന്ത്രമായി സംസാരിക്കാൻ അനുവദിക്കുന്ന സൗജന്യ കോളിംഗ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇതിൽ ലഭിക്കും.

336 ദിവസത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസുകൾ കിട്ടുക എന്നതും അത്ര ചെറിയ കാര്യമല്ല. ഇതിന് പുറമേ ഡാറ്റാ ആനുകൂല്യങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്. മൊത്തം 24ജിബി ഡാറ്റയാണ് ഈ ഓഫറിൽ നിങ്ങൾക്ക് ലഭിക്കുക. എന്നാൽ ഇത് പ്രതിമാസം ശരാശരി 2ജിബി വരെ എന്ന കണക്കിലാണ് നിങ്ങൾക്ക് കിട്ടുക.

നേരത്തെ സൂചിപ്പിച്ചത് പോലെ സാധാരണക്കാരെ സംബന്ധിച്ച് വളരെ ഗുണകരമായ ഓഫറാണിത്. ഡാറ്റയെ കുറിച്ച് വ്യാകുലപ്പെടാതെ ഫ്രീ കോൾ, എസ്എംഎസ് എന്നിവ പര്യാപ്‍തമായ വലിയൊരു വിഭാഗത്തിനും വീടുകളിൽ ബ്രോഡ്ബാൻഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമായ ആളുകൾക്കും ഇതിലും നല്ലൊരു ഓഫർ വേറെ കിട്ടാനില്ല എന്ന് തറപ്പിച്ചു പറയാം. മാസാമാസമുള്ള റീചാർജ് എന്ന പതിവ് നിർത്താൻ ആഗ്രഹിക്കുന്ന ആളുകൾക്കും ഇത് അനുയോജ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+