Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ ഒരു കേമൻ തന്നെ; ഒരു ജിബി ഡാറ്റ ഒരു രൂപയ്‌ക്കോ? പ്ലാൻ ഞെട്ടിക്കും, ഈ നിബന്ധന പാലിക്കണം

ഇന്ത്യൻ ടെലികോം വിപണിയിൽ ശക്തമായ സാന്നിധ്യമാണ് ബിഎസ്എൻഎൽ. ഒരു പൊതുമേഖലാ സ്ഥാപനം എന്നതിന്റെ യാതൊരു തലക്കനവുമില്ലാതെ രാജ്യമൊട്ടാകെ മികച്ച സേവനങ്ങൾ നൽകുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന കമ്പനിയാണ് ബിഎസ്എൻഎൽ. മികച്ച പ്ലാനുകളുമായി ഉപഭോക്താക്കളുടെ മനസ് കീഴടക്കാൻ എന്നും അവർക്ക് കഴിയാറുണ്ട്. അത് തന്നെയാണ് അവരുടെ ഇക്കാണുന്ന വിജയത്തിന് പിന്നിലെ യഥാർത്ഥ കാരണവും.

അടുത്തകാലത്തായി ബിഎസ്എൻഎൽ എന്ന കമ്പനിയെ അടിച്ചുവീഴ്ത്താൻ ഓരോ കമ്പനികളും ശ്രമിക്കുന്നതും അതിൽ വിജയിക്കുന്നതും ഒക്കെ നാം ധാരാളമായി കാണാറുണ്ട്. മറ്റ് സ്വകാര്യ കമ്പനികളുടെ കണ്ണിലെ കരടായി ബിഎസ്എൻഎൽ മാറിയിട്ട് നാളേറെയായി. അതിന് വ്യക്തവും കൃത്യവുമായ കാരണങ്ങളുണ്ടെന്ന് പരിശോധിച്ചാൽ നമുക്ക് മനസിലാവും.

bsnl251rsplan

വളരെ കുറഞ്ഞ വിലയിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നു എന്നതാണ് ഇതിലെ പ്രധാനപ്പെട്ടൊരു കാര്യം. ഏതൊരു ഉപഭോക്താവിനും അതിപ്പോൾ സാധാരണക്കാർ ആയിരുന്നാലും, കൂടുതൽ ദൈർഘ്യമേറിയ പ്ലാനുകൾ ആഗ്രഹിക്കുന്നവർ ആയിരുന്നാലും ബിഎസ്എൻഎൽ അവരെയൊക്കെ കൃത്യമായി പരിഗണിക്കാറുണ്ട്.

ആ പരിഗണന തിരിച്ചും ഉപഭോക്താക്കൾ അവരോട് നടത്തുന്നുണ്ട് എന്നതിന്റെ തെളിവാണ് അടുത്തിടെ കമ്പനിക്ക് ലഭിച്ച വമ്പൻ ലാഭം. പതിനേഴ് വർഷത്തിന് ശേഷമാണ് ബിഎസ്എൻഎൽ തങ്ങളുടെ പ്രവർത്തന ലാഭം കൈവരിച്ചത്. ഇതിന് സഹായിച്ചതാവട്ടെ അവർ വർഷങ്ങളായി നൽകി വരുന്ന സേവനങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസ്യതയും അവരുടെ പിന്തുണയുമാണെന്ന് തറപ്പിച്ചു പറയാം. ആ വിശ്വാസ്യത പെട്ടെന്ന് ഉണ്ടാക്കിയെടുത്തതല്ല.

പറഞ്ഞുവന്നത് ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകൾ എങ്ങനെയാണ് നൽകി വരുന്നത് എന്നതാണ്. കുറഞ്ഞ വിലയിൽ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ നൽകി ബിഎസ്എൻഎലിന്റെ മുഖമുദ്ര പ്ലാനുകളിൽ വൈവിധ്യമാണ്. അടുത്തിടെ അവർ പുറത്തിറക്കിയ ഒരു ഡാറ്റ ആഡ് ഓൺ പ്ലാൻ തന്നെ ഇതിന് ഉദാഹരണം. 251 ജിബി അധിക ഡാറ്റ സ്വന്തമാക്കാൻ കഴിയുന്ന ഈ ഓഫർ വളരെ മികച്ച ഒന്നാണെന്ന് നിസംശയം പറയാം. കൂടുതലറിയാം.

ബിഎസ്എൻഎൽ 251 ഡാറ്റ വൗച്ചർ

ബി‌എസ്‌എൻ‌എല്ലിന്റെ 251 രൂപ ഡാറ്റ വൗച്ചറിൽ 251 ജിബി ഫെയർ യൂസേജ് പോളിസി (എഫ്‌യു‌പി) ഡാറ്റയാണ് കിട്ടുക. ഉപഭോക്താവിന് ഒരു ബേസ് ആക്റ്റീവ് പ്രീപെയ്‌ഡ്‌ പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ എഫ്‌യു‌പി ഡാറ്റ ലഭ്യമാകൂ. ഇതിനകം സർവീസ് വാലിഡിറ്റി ഉള്ള ഒരു പ്ലാൻ ഇല്ലാതെ,ഇത് പ്രവർത്തിക്കില്ല എന്ന് സാരം. ബി‌എസ്‌എൻ‌എല്ലിന്റെ 251 രൂപ ഡാറ്റ വൗച്ചറിന്റെ വാലിഡിറ്റി 60 ദിവസമാണെന്നും പ്രത്യേകം ഓർമ്മിക്കുക.

പ്രധാനമായും ഈ പ്ലാൻ ഹെവി ഡാറ്റ ഉപയോക്താക്കൾക്ക് അനുയോജ്യമാകും. കാരണം ജോലി സംബന്ധമായോ മറ്റ് ആവശ്യങ്ങൾക്കോ കൂടുതൽ ഡാറ്റ വേണ്ടവർക്ക് കുറഞ്ഞ ചിലവിൽ, ഒരു ജിബി ഒരു രൂപയ്ക്ക് എന്ന നിരക്കിൽ ലഭ്യമാവും എന്നതാണ് പ്രധാന കാര്യം. നിലവിലെ സാഹചര്യത്തിൽ 4ജി സേവനം വിപുലീകരിച്ചതിനാൽ അതിവേഗ ഡാറ്റ തന്നെ ഉപഭോക്താക്കൾക്ക് ആസ്വദിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+