Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎല്ലിന്റെ ഇടിവെട്ട് ഓഫർ ഇതാ..; ദിവസം 3 ജിബി ഡാറ്റയും ഫ്രീ കോളും 84 ദിവസത്തേക്ക്, വില എത്ര?

ഇന്ത്യയിലെ ടെലികോം വിപണിയിൽ ബിഎസ്എൻഎൽ സമാനതകളില്ലാത്ത ഒരു വലിയ മത്സരത്തിനുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. ഇതുവരെയും വെവ്വേറെ വഴികളിൽ സഞ്ചരിച്ചു കൊണ്ടിരുന്ന ബിഎസ്എൻഎല്ലും മറ്റ് സ്വകാര്യ കമ്പനികളും കഴിഞ്ഞ കുറച്ച് കാലമായി ഒരേ ദിശയിലാണു നീങ്ങുന്നത്. ഇതിലൂടെ വലിയ ജനപ്രീതിയും കൂടുതൽ ഉപഭോക്താക്കളെയും സ്വന്തമാക്കാൻ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന് കഴിഞ്ഞുവെന്നതാണ് പ്രധാന കാര്യം.

റീചാർജ് പ്ലാനുകൾ തമ്മിലുള്ള യുദ്ധമാണ് വിപണിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഓരോ കമ്പനിയും ഇക്കാര്യത്തിൽ പരസ്‌പരം മത്സരിച്ചു കൊണ്ടിരിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് സ്വകാര്യ ടെലികോം സേവനദാതാക്കളായ ജിയോ, എയർടെൽ, വിഐ എന്നിവ ഒറ്റയടിക്ക് താരിഫ് ഉയർത്തിയപ്പോൾ ഉപഭോക്താക്കൾ എല്ലാവരും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു.

bsnlnewplansnew

എന്നാൽ ആ സമയത്തും പ്രതീക്ഷയുടെ നാളമായി നിരക്ക് വർധന വരുത്താതെ ബിഎസ്എൻഎൽ ഉപഭോക്താക്കളെ ആകർഷിച്ചു. ആ സമയത്ത് ഒട്ടേറെ ജനപ്രിയ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. അത്തരത്തിൽ ജിയോക്കും എയർടെല്ലിനും ഒക്കെ തിരിച്ചടി നൽകുന്ന ഒരു റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇന്ന് നമുക്ക് സംസാരിക്കാനുള്ളത്. വാലിഡിറ്റിയും നൽകുന്ന ആനുകൂല്യങ്ങളുമാണ് ഈ ഓഫറിന്റെ പ്രധാന പ്രത്യേകത.

ബിഎസ്എൻഎൽ 599 റീചാർജ് പ്ലാൻ

നേരത്തെ തന്നെ ബിഎസ്എൻഎൽ വിപണിയിൽ അവതരിപ്പിച്ച ഒരു പ്ലാൻ ആണ് ഈ 599 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാൻ. എന്നാൽ അതിൽ നിന്ന് മാറി കൂടുതൽ അധിക ആനുകൂല്യങ്ങൾ നിങ്ങൾക്ക് ഇപ്പോൾ ഈ ഓഫറിൽ കാണാൻ കഴിയും. അതിൽ പ്രധാനമായും ഡാറ്റയിൽ വരുത്തിയ അധിക ആനുകൂല്യമാണ് നിങ്ങളെ ആകർഷിക്കുക എന്നുറപ്പാണ്. ഇക്കാര്യം അവർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചിട്ടുമുണ്ട്.

കമ്പനിയുടെ 599 രൂപയുടെ പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാനിനൊപ്പമാണ് ഈ ഓഫർ ലഭ്യമാവുക. ഈ റീചാർജ് ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് 3 ജിബി ഡാറ്റയുടെയും 100 സൗജന്യ എസ്എംഎസുകളുടെയും പ്രതിദിന ആനുകൂല്യങ്ങൾ ലഭിക്കും എന്നതാണ് ഏറ്റവും വലിയ ഗുണം. കൂടാതെ, 84 ദിവസത്തെ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും സൗജന്യ നാഷണൽ റോമിംഗും ഉൾപ്പെടുന്നു. വരിക്കാർക്ക് 3ജിബി അധിക ഡാറ്റയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

കേവലം ഡാറ്റ, ഫ്രീ കോൾ അല്ലെങ്കിൽ മറ്റ് എസ്എംഎസ് പോലെയുള്ള ആനുകൂല്യങ്ങളിൽ ഇത് നിൽക്കില്ലെന്നതാണ് പ്രധാന കാര്യം. ഈ പ്രീപെയ്‌ഡ്‌ ഓഫർ പ്രയോജനപ്പെടുത്തുന്നതിന്, ഉപയോക്താക്കൾ അവരുടെ നമ്പറുകൾ റീചാർജ് ചെയ്യുന്നതിനായി ബിഎസ്എൻഎല്ലിന്റെ സ്വന്തം സെൽഫ് കെയർ ആപ്പ് തന്നെ ഉപയോഗിക്കണം എന്നതാണ് മറ്റൊരു പ്രത്യേകത.

ഇതിലൂടെ ബിഎസ്എൻഎൽ വരിക്കാർക്ക് മറ്റ് ചില ആനുകൂല്യങ്ങൾ കൂടി ലഭ്യമാവും. അതിൽ നിങ്ങൾക്ക് സിംഗ്, പിആർബിടി, ആസ്ട്രോടെൽ, ഗെയിംഓൺസർവീസ് തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങൾ കൂടി ലഭ്യമാവും എന്നതാണ് പ്രത്യേകത. ഇത്രയും കുറഞ്ഞ നിരക്കിൽ ഇത്രയധികം ഓഫറുകൾ മറ്റൊരു കമ്പനിയും നിങ്ങൾക്കായി വാഗ്‌ദാനം ചെയ്യുന്നില്ല എന്നത് കൂടി ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+