ബിഎസ്എൻഎൽ വേറെ ലെവൽ; വിപണിയിൽ ഇത് തരംഗമാവും, 3 ജിബി ഡാറ്റയും ഫ്രീ കോളും, വില എത്ര?
ഇന്ത്യക്കാരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കമ്പനികളിൽ ഒന്നാണ് ബിഎസ്എൻഎൽ. അത്രയധികം നമ്മുടെയൊക്കെ ജീവിതത്തോട് ചേർന്ന് നിൽക്കുകയാണ് കാലങ്ങളായി അവർ. വോയ്‌സ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ഉൾപ്പെടെ നിരവധി മൊബൈൽ പ്ലാനുകൾ ബിഎസ്എൻഎൽ ഇക്കാലയളവിൽ അവർ നമുക്ക് മുൻപിൽ അവതരിപ്പിച്ചു വരികയായിരുന്നു.
എന്നാൽ അതുകൊണ്ട് മാത്രം അവർ നിർത്തിയിട്ടില്ല. ബിഎസ്എൻഎൽ അതിന്റെ ഫൈബർ-ഒപ്റ്റിക് നെറ്റ്‌വർക്ക് വഴി ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നുണ്ട്. പല വീടുകളിലും, അതും വിദൂര ഇടങ്ങളിലേത് പോലും സേവനങ്ങൾ ലഭ്യമാകാൻ സഹായിച്ചത് ബിഎസ്എൻഎൽ ആണെന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. അവരുടെ വഴി പിന്തുടർന്നാണ് മറ്റ് കമ്പനികൾ മുന്നിട്ടിറങ്ങിയത്. നിലവിൽ ജിയോയും എയർടെലും ഒക്കെ പലവിധ സേവനങ്ങൾ ഇതിനെ അനുകരിച്ച് നൽകുന്നുണ്ട്.

അതുമാത്രമല്ല വിവിധ പ്ലാനുകളും സവിശേഷതകളും ഉള്ള ലാൻഡ്‌ലൈൻ സേവനങ്ങൾ ബിഎസ്എൻഎൽ നൽകി വരുന്നുണ്ട്. ഒപ്പം ബിഎസ്എൻഎല്ലിന്റെ എഫ്‌ടിടിഎച്ച് സേവനങ്ങൾ അതിവേഗ ഇന്റർനെറ്റ്, വോയ്‌സ്, ടിവി സേവനങ്ങൾ നൽകുന്നുമുണ്ട്. അങ്ങനെ വിവിധ രീതികളിൽ നമ്മുടെ മുൻപിൽ വലിയ വഴികൾ തുറന്നിട്ട കമ്പനിയാണ് അവരുടേത്.
അടുത്തിടെ സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ അവരുടെ പ്രീപെയ്‌ഡ് പ്ലാനുകളുടെ വില വർധിപ്പിച്ചതുമുതൽ, എല്ലാവരുടെയും കണ്ണുകൾ ബിഎസ്എൻഎൽ പ്ലാനുകളിലാണ് എന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് തന്നെയാണ് ബിഎസ്‌എൻഎലിന്റെ സുപ്രധാന ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ എല്ലാം തന്നെ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
ഇതൊന്നും അവർക്കുള്ള ഔദാര്യമായി നൽകിയതല്ല, പല കാലത്തായി അവർ നമ്മളെ സഹായിക്കാനായി അവതരിപ്പിച്ച പദ്ധതികളാണ്. ഇക്കാലം വരെ അവർ നടപ്പാക്കിയ പ്ലാനുകൾ കണ്ടാൽ തന്നെ നിങ്ങൾക്ക് അറിയാം അവർ എത്രത്തോളം നമ്മളെ പോലെയുള്ള ആളുകൾക്ക് കാര്യമായി പ്രധാന്യം നൽകുന്നു എന്നത്. അത്രയും ഉപഭോക്തൃ സൗഹൃദ പദ്ധതികളാണ് അവരുടേത്.
എത്രത്തോളം മുന്നേറാൻ സാധിക്കുമോ അത്രയും അവർ മുന്നോട്ട് നീങ്ങുകയാണ്. അതിന് വെല്ലുവിളിയായി അവർക്ക് മുന്നിൽ ഉള്ളതാവട്ടെ ജിയോ, എയർടെൽ എന്നിവയാണ്. അതുകൊണ്ട് തന്നെ അവർ കൂടുതൽ മത്സരാധിഷ്‌ഠിതമായി മുന്നേറാൻ ശ്രമിക്കുകയാണ് ഇപ്പോൾ. നല്ല പ്ലാനുകൾ അവതരിപ്പിച്ചു കൊണ്ട് വിപണിയെ പിടിച്ചുകുലുക്കുകയാണ് അവരുടെ ലക്ഷ്യം.
ബിഎസ്എൻഎൽ 299 പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 299 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് എന്ന് നിങ്ങൾക്കറിയാമോ. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ബമ്പർ സൗകര്യങ്ങൾ ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ഈ മികച്ച പ്രീപെയ്‌ഡ് പ്ലാനിൽ, ഉപഭോക്താക്കൾക്ക് ഒരു മാസം, അതായത് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു.
ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റയും നൽകുന്നു. നല്ല ഡാറ്റ ആവശ്യമുള്ള ഉപഭോതാക്കൾക്ക് ഏറ്റവും അനുയോജ്യമായ ഓപ്‌ഷനാക്കി ഇതിനെ മാറ്റുന്നു. ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത, ഡാറ്റ പരിധി എത്തിയതിനു ശേഷവും നിങ്ങളുടെ ഇന്റർനെറ്റ് യാതൊരു പ്രശ്‌നവുമില്ലാതെ പ്രവർത്തിക്കും എന്നതാണ്, എങ്കിലും വേഗത കുറയും.
ഡാറ്റ പരിധി കവിഞ്ഞാലും, നിങ്ങളുടെ ഇന്റർനെറ്റ് 40 കെബിപിഎസ് വേഗതയിൽ പ്രവർത്തിക്കുന്നത് തുടരും. ഡാറ്റയ്ക്ക് പുറമേ, നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസ് കൂടി ലഭിക്കും. പ്ലാനിന്റെ ദൈനംദിന ചെലവ് കണക്കാക്കിയാൽ, അത് ഏകദേശം 10 രൂപ വരും. അത് ശരിക്കും നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും കുറഞ്ഞ വിലയിലുള്ള ഓഫറാണ് എന്ന് തന്നെ പറയാം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications