ബിഎസ്എൻഎലിന്റെ കളികൾ ചെറുതല്ല; ബജറ്റ് ഫ്രണ്ട്ലി എന്ന വാക്കിന്റെ പര്യായം, ഈ ഓഫർ ആരെയും കൊതിപ്പിക്കും
ബിഎസ്എൻഎൽ ഒരുപാട് ഓഫറുകൾ നമുക്ക് മുൻപിൽ കഴിഞ്ഞ കാലങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർക്കുള്ള പ്രധാന പ്രത്യേകത ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ ആണെന്ന കാര്യത്തിൽ സംശയമേ വേണ്ട. കാരണം ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ കഴിവിന്റെ പരമാവധി അവർ ഉപഭോക്താക്കൾക്ക് വേണ്ടി ചെയ്‌തു കൊടുക്കുന്നുണ്ട് എന്നതാണ് പ്രധാന കാര്യം.
കമ്പനിക്ക് എല്ലാവിധ ഓഫറുകളും നൽകാൻ അവരെ സഹായിക്കുന്നത് ഈ ലാഭക്കൊതി കുറഞ്ഞ സമീപനമാണ്. കോടിക്കണക്കിന് ഉപഭോക്താക്കൾ നമ്മുടെ നാട്ടിൽ ബിഎസ്എൻഎൽ എന്ന കമ്പനിക്ക് ഉണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. അത് പെട്ടെന്നുണ്ടായ ഒരു വർധനയല്ല, വർഷങ്ങളായി അവർ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ചെയ്‌തു കൊടുത്ത കാര്യങ്ങൾ പിടിച്ചുനിർത്തിയതാണ് അവരെ.

ഇപ്പോഴിതാ പലരും കൊതിക്കുന്ന ബിഎസ്എൻഎൽ പ്ലാനാണ് ഇന്ന് ഏറ്റവും ചർച്ചാവിഷയമാവുന്നത്. നേരത്തെ പറഞ്ഞല്ലോ അവരുടെ ബജറ്റ് ഫ്രണ്ട്ലി എന്ന സവിശേഷതയെ കുറിച്ച്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഈ പ്ലാൻ. കാരണം ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും കൂടിയ കാലാവധിയും ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങളും നൽകാൻ ശേഷിയുള്ള മറ്റൊരു കമ്പനിയും ഇന്ന് ഭൂമുഖത്ത് ബിഎസ്എൻഎൽ അല്ലാതെ വേറെയില്ല.
ബിഎസ്എൻഎൽ 107 രൂപ പ്ലാൻ
ഇതൊരു സമാനതകൾ ഇല്ലാത്ത പ്ലാൻ ആണ്. ബിഎസ്‌എൻഎല്ലിന്റെ 107 രൂപ പ്ലാൻ 35 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് ഉപഭോക്താക്കൾക്ക് മുന്നിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് ഒരു അത്ഭുതകരമായ അനുഭവം തന്നെയാണ് ഈ ഓഫർ. കാരണം, മറ്റ് എല്ലാ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരും 30 ദിവസത്തിൽ താഴെ സേവന വാലിഡിറ്റിയുള്ള അവരുടെ അടിസ്ഥാന പ്രീപെയ്‌ഡ് പ്ലാനുകളാണ് നൽകി വരുന്നത്.
ബിഎസ്‌എൻഎൽ ഈ പ്ലാനിനൊപ്പം ഒട്ടേറെ ഡാറ്റ ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ പൊതുമേഖലാ ടെലികോം കമ്പനി ഈ പ്ലാനിനൊപ്പം 3 ജിബി ഡാറ്റയും 200 മിനിറ്റ് വോയ്‌സ് കോളിംഗും കൂടി നിങ്ങൾക്ക് മുന്നിലേക്ക് ഇട്ട് തരുന്നുണ്ട്. എന്നാൽ ഈ ബിഎസ്‌എൻഎൽ പ്ലാനിനൊപ്പം എസ്എംഎസ് ആനുകൂല്യങ്ങളൊന്നുമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
നിങ്ങൾക്ക് ഒരു സെക്കൻഡറി സിം ആയിട്ട് ബിഎസ്എൻഎൽ ഉണ്ടെങ്കിൽ അത് സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതൊരു മികച്ച പ്ലാനാണ് എന്ന് തന്നെ പറയാം. എങ്കിലും ബിഎസ്എൻഎൽ 4ജി ഇല്ലെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 4ജി എത്തിയെങ്കിലും വ്യാപകമായി ഇത് എത്തി തുടങ്ങിയിട്ടില്ല എന്നതാണ് ഇതിന്റെ കാരണം.
ബിഎസ്എൻഎൽ മുൻനിരയിലേക്ക് തന്നെ
നേരത്തെ പറഞ്ഞത് പോലെത്തന്നെ വളരെ അധികം മുന്നോട്ടുള്ള കുതിപ്പിലാണ് ബിഎസ്എൻഎൽ എന്ന കമ്പനി. അതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത് ആവട്ടെ മേൽപറഞ്ഞത് പോലെയുള്ള അവരുടെ പ്രത്യേക പ്ലാനുകൾ തന്നെയാണ്. എന്നാൽ യാതൊരു തരത്തിലും അവർക്ക് അത് നഷ്‍ടമാവാതെ ഉപഭോക്താക്കളുടെ ഗുണം കൂടി കണക്കിലെടുത്താണ് കമ്പനി അത് പ്രവർത്തിപ്പിക്കുന്നത്.
ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ മിക്ക ടെലികോം സേവന ദാതാക്കളും അവരുടെ റീചാർജ് താരിഫുകൾ ഉയർത്തുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ കഴിയുന്നത് എന്നതാണ്. അവിടെയാണ് ബിഎസ്‌എൻഎൽ ഉപഭോക്താക്കൾക്കായി ചില ചെലവ് കുറഞ്ഞ പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് ഉപഭോക്തൃ സൗഹൃദ നടപടി സ്വീകരിക്കുന്നതും കൂടുതൽ ആളുകളെ ആകർഷിക്കുകയും ചെയ്യുന്നത്. അതിനെ അംഗീകരിച്ചേ മതിയാവൂ.












Click it and Unblock the Notifications