കലക്കിയെടാ ബിഎസ്എൻഎലേ..; ഒരു വർഷം സേവനം ആസ്വദിക്കാം, 3 ജിബി ഡാറ്റയും കോളിംഗ് സൗകര്യവും, വില?
ഇന്ത്യക്കാർക്ക് ഏതൊക്കെ കമ്പനികൾ വന്നെന്നു പറഞ്ഞാലും ബിഎസ്എൻഎലിനോട് എന്നും ഒരു പ്രത്യേക മമതയാണ്. ഇത്രയും കാലമായിട്ടും കുറയാത്ത ജനപ്രീതിയിലൂടെ അവരാവട്ടെ അക്കാര്യം കൃത്യമായി തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്. പലപ്പോഴും തിരിച്ചടിയുടെ ഇരുണ്ടകാലം നേരിട്ടുണ്ട് ബിഎസ്എൻഎല്ലിന്, എങ്കിലും എന്നും അവർ തിരിച്ചു വന്നിട്ടുണ്ട്. പൂർവാധികം ശക്തിയോടെ തന്നെയായിരുന്നു അവരുടെ വരവെന്നും നമുക്ക് കാണാം.
ഇടയ്ക്ക് അവർ വിയർത്തത് ജിയോയും എയർടെലും പോലെയുള്ള സ്വകാര്യ കമ്പനികളുടെ ശക്തിക്ക് മുന്നിലാണ്. ഇന്റർനെറ്റ് അതിവേഗതയുടെ കാലമായത് അവരെ പിന്നോട്ട് വലിച്ച ഘടകമായിരുന്നു, അത് അവർക്ക് പലപ്പോഴും നേട്ടങ്ങൾ ഉണ്ടാക്കി തരികയും ചെയ്‌തു. എന്നാൽ കാര്യങ്ങൾ വളരെയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും സാമാന്യം ഭേദപ്പെട്ട ഇന്റർനെറ്റ് വേഗത മാത്രമുള്ള ബിഎസ്എൻഎൽ വിപണിയിൽ തരംഗമാവുകയാണ്.

വേഗതയുടെ കുറ്റം പറിച്ചിലുകൾ വൈകാതെ നിൽക്കുമെന്നതും മറ്റൊരു കാര്യം. അവർ ഇപ്പോൾ 4ജി സേവനങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി തുടങ്ങി, വൈകാതെ 5ജിയുടെ ലോകത്തേക്ക് കൂടി കാലെടുത്ത് വയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ ഉള്ളപ്പോൾ കമ്പനിയെ വളരെയധികം മുന്നോട്ട് കൊണ്ട് പോവാൻ സഹായിച്ചതും ആളുകൾക്ക് ഇടയിൽ പ്രബലമായി നിലനിർത്തിയതും അവരുടെ കൃത്യമായ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ തന്നെയാണ്.
ബിഎസ്എൻഎൽ ഏറ്റവും കൂടുതൽ ജനപ്രീതിയാർജ്ജിച്ചതും ഇത്തരം പ്ലാനുകളുടെ പേരിലാണ്. പല സ്വകാര്യ കമ്പനികൾ നൽകുന്ന നിരക്കിൽ നിന്നും പകുതി വിലയ്ക്ക് സേവനങ്ങൾ നൽകാൻ സന്നദ്ധത കാണിച്ചിട്ടുള്ള ബിഎസ്എൻഎലിന് ഉപഭോക്താക്കൾക്ക് തിരിച്ചുനൽകിയ പ്രതിഫലമാണ് അടുത്തിടെ റിപ്പോർട്ട് ചെയ്‌ത ലാഭകണക്കുകൾ.
പറഞ്ഞു വന്നത് അവരുടെ പ്ലാനുകളെ കുറിച്ചാണ്. ഇന്ത്യൻ വിപണിയിൽ ജനപ്രിയ പ്ലാനുകൾ കൊണ്ട് വരുന്നതിൽ ബിഎസ്എൻഎൽ വളരെയധികം മുന്നേറ്റം കാട്ടിയിട്ടുണ്ട്. അത്തരത്തിൽ അവർ അടുത്തിടെ കൊണ്ട് വന്ന ഒരു പ്ലാനാണ് ഇപ്പോൾ താരം. മിതമായ നിരക്കിൽ ദീർഘകാല സാധുതയുള്ള ഡാറ്റ, കോളിങ്, എസ്എംഎസ് സേവനമാണ് കമ്പനി നൽകുന്നത്. അതിന് ഈടാക്കുന്ന നിരക്ക് ആവട്ടെ ദിവസേന വെറും 4 രൂപയിൽ താഴെയും.
ബിഎസ്എൻഎൽ 1198 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 1198 രൂപ റീചാർജ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് നൽകുക. ഇത് ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഏറ്റവും ഗുണകരമാണ്. പ്രതിമാസം 100 രൂപയോളം മാത്രമാണ് ഈ നിരക്ക് കണക്കാക്കുമ്പോൾ നിങ്ങൾക്ക് ചിലവ് വരിക എന്ന് പ്രത്യേകം ഓർക്കണം.
മാത്രമല്ല ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിനും പ്രതിമാസം 300 സൗജന്യ കോളിംഗ് മിനിറ്റുകൾ ഈ പ്ലാൻ നൽകുന്നു. ഇതൊരു ചെറിയ കാര്യമായി എടുക്കരുത്, സൗജന്യ കോളുകൾ അല്ലെങ്കിലും ഭേദപ്പെട്ട ഓഫർ തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഒപ്പം 3 ജിബി അതിവേഗ 3ജി/4ജി ഡാറ്റയും എല്ലാ മാസവും 30 സൗജന്യ എസ്എംഎസും കമ്പനി നിങ്ങൾക്കായി നൽകുന്നു.












Click it and Unblock the Notifications