Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ എന്നാ സുമ്മാവാ..; ഈ പ്ലാൻ കലക്കും, 84 ദിവസത്തെ വാലിഡിറ്റി, 3 ജിബി ഡാറ്റയും, വില എത്ര?

ബിഎസ്എൻഎൽ എന്ന് കേട്ടാൽ എല്ലാവർക്കും ഭയങ്കര മതിപ്പാണ്, ഇടക്കാലത്ത് ഒന്ന് തളർന്നെങ്കിലും ഇപ്പോൾ അവർ വളരെയധികം മുന്നേറിക്കഴിഞ്ഞു. വിവിധ തരത്തിലുള്ള ഓഫറുകളും സേവനങ്ങളുമായി കമ്പനി കളം പിടിക്കുകയാണ്. ഇന്ത്യക്കാർക്ക് ബിഎസ്എൻഎലിനോട് ഒരു പ്രത്യേക സ്നേഹമുണ്ടെന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. കാരണം അവർ അത്രകണ്ട് നല്ല സേവനങ്ങളാണ് നമുക്ക് തിരികെ നൽകുന്നത്.

അടുത്ത കാലത്തായി കൂടുതൽ മെച്ചപ്പെട്ട കണക്‌ടിവിറ്റി എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് അവർ. നേരത്തെ 3ജി സേവനങ്ങൾ മാത്രം നൽകിയിരുന്ന കമ്പനിയായിരുന്നു ബിഎസ്എൻഎൽ. അതവരെ വല്ലാതെ ബാധിച്ചിരുന്നു.എതിരാളികൾ പോലും കളിയാക്കിയിരുന്നത് ഈ ഇന്റർനെറ്റ് വേഗത അടക്കമുള്ള കാര്യങ്ങളുടെ പേരിലായിരുന്നു. എന്നാൽ ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിൽ അവർ ഇക്കാര്യത്തിൽ മുന്നേറ്റം കാണിക്കുകയാണ്.

bsnlplans

നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യത്തിൽ അവർ ഗണ്യമായ പുരോഗതി വരുത്തിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ പോലും കമ്പനി അടുത്തിടെ 4ജി ടവറുകൾ സ്ഥാപിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് മികച്ച കവറേജും വേഗതയേറിയ ഇന്റർനെറ്റ് വേഗതയും നൽകാനാണ് ബിഎസ്എൻഎൽ അതിലൂടെ ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്.

അടുത്ത കാലത്തായി ജിയോ പോലെയുള്ള സ്വകാര്യ കമ്പനികൾ 5ജി സേവനങ്ങളുമായി കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്‌ച വയ്ക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ബിഎസ്എൻഎൽ മാറ്റത്തിന്റെ പാത വെട്ടിത്തുറന്നത്. വൈകാതെ രാജ്യത്തെ അതിവേഗ ഇന്റർനെറ്റ് സേവനത്തിലേക്ക് അവരും ചുവടുമാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനുള്ള നീക്കങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ ധാരാളം കിടിലം ഓഫറുകൾ, പ്രീ പെയ്‌ഡ്‌ പ്ലാനുകൾ എന്നിവയുമായി അവർ ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. അതിൽ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പ്ലാനുകളാണ് കൂടുതലും. കുറഞ്ഞ വിലയിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ എന്നതാണ് ബിഎസ്എൻഎല്ലിന്റെ പദ്ധതി. അതിനായി അവർ അടുത്തിടെ അവതരിപ്പിച്ച ഒരു പ്ലാനുണ്ട്. ഇതിനെ കുറിച്ച് വിശദമായി അറിയാം.

ബിഎസ്എൻഎൽ 599 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ ഈ പ്രീപെയ്‌ഡ്‌ പ്ലാൻ അതിന്റെ ശ്രദ്ധേയമായ സവിശേഷതകൾ കാരണം വേറിട്ടുനിൽക്കുന്ന ഒന്നാണ്. ഇന്ന് വിപണിയിൽ ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞ റീചാർജ് ഓപ്ഷനുകളിൽ ഒന്ന് കൂടിയാണിതെന്ന് നിസംശയം പറയാം. ഈ പ്ലാൻ 84 ദിവസത്തെ സേവനം നൽകുന്നു, ഇത് ഇടക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഒരു ദീർഘകാല ഓപ്ഷനാക്കി മാറ്റുന്നു.

പ്രതിദിനം 3 ജിബി ഡാറ്റ അനുവദിക്കുന്നതിലൂടെ, ഉപയോക്താക്കൾക്ക് 84 ദിവസത്തിനുള്ളിൽ ആകെ 252 ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. മാത്രമല്ല ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ലോക്കൽ, നാഷണൽ വോയ്‌സ് കോളുകളും ആസ്വദിക്കാനാകും. ഡാറ്റയ്ക്കും കോളിംഗ് ആനുകൂല്യങ്ങൾക്കും പുറമേ, ഉപഭോക്താക്കൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങളും ഇതിൽ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+