കില്ലാഡി ബിഎസ്എൻഎൽ, മരണമാസ് ഓഫറും; 365 ദിവസത്തെ വാലിഡിറ്റി..! 3 ജിബി ഡാറ്റയും, വില എത്ര?
മൊബൈൽ റീചാർജ് പ്ലാനുകളുടെ കാര്യത്തിൽ നമ്മുടെ നാട്ടിലെ ഉപഭോക്താക്കൾ വളരെയധികം കണിശതയും നിർബന്ധബുദ്ധിയും ഒക്കെ വച്ചുപുലർത്തുന്നുണ്ട്. താങ്ങാനാവുന്ന ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ ആണ് കൂടുതൽ പേരും തേടുന്നത്. ഡ്യുവൽ സിം കാർഡുകൾ ഉപയോഗിക്കുന്നവരും ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ രണ്ടാമത്തെ നമ്പർ നിലനിർത്താൻ ആഗ്രഹിക്കുന്നവരുമായ ഉപയോക്താക്കളുടെ കാര്യത്തിൽ ഇത് വളരെയധികം ശരിയാണ്.
അത്തരം ഉപയോക്താക്കൾക്കായി എല്ലാ കമ്പനികളും നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നിവ കൃത്യമായ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ വളരെയധികം മെച്ചപ്പെട്ട പ്ലാനുകൾ എന്നതാണ് അവരുടെ ശൈലി.

ഇക്കാര്യത്തിൽ ജിയോ ഒക്കെ വളരെയധികം പുരോഗമിച്ചിട്ടുണ്ട് എന്നതാണ് വാസ്‌തവം. നല്ല ഒട്ടേറെ പ്ലാനുകൾ അവർ അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ശരിക്കും പറഞ്ഞാൽ അതിനുള്ള വഴി വെട്ടിയത് നമ്മുടെ സ്വന്തം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ആണ്. കുറഞ്ഞ വിലയിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ എന്നതാണ് കമ്പനിയുടെ ആപ്‌തവാക്യമെന്ന് തോന്നിക്കുന്ന രീതിയിലാണ് അവരുടെ പ്രവർത്തനം.
നിരവധി മെച്ചപ്പെട്ട റീചാർജ് പ്ലാനുകൾ അവരുടേതായി വിപണിയിലുണ്ട്. കഴിഞ്ഞ കുറച്ചധികം കാലമായി അവർ വിപണിയിൽ നിരന്തരം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വിമർശനത്തിനും അടുത്തിടെ അറുതിയായിട്ടുണ്ട്. 4ജി സേവനങ്ങളോടെയാണ് ഇന്ത്യയിലാകെ കമ്പനി പുതുവഴി വെട്ടിത്തുറന്നത്. അവരുടെ വലിയൊരു ടീം അടുത്ത ഘട്ടമായ 5ജിയിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിൽ കൂടിയാണ്.
ഇപ്പോഴിതാ അവർ മികച്ചൊരു പ്ലാനുമായി രംഗത്ത് വന്നിരിക്കുകയാണ്.ദീർഘകാല റീചാർജ് പ്ലാനുകൾ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്‌ഷനാണ് ഇത്. ബിഎസ്എൻഎലിന്റെ വിലകുറഞ്ഞ ഒരു വർഷത്തെ പ്രീപെയ്‌ഡ് പ്ലാൻ ആണ് നൽകുന്നത്. ഇതിന് കീഴിൽ അവർക്ക് എല്ലാ മാസവും റീചാർജ് ചെയ്യാതെ തന്നെ കോളിംഗ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കും.
ബിഎസ്എൻഎൽ 1198 രൂപ പ്ലാൻ
കമ്പനി അവരുടെ 1,198 രൂപ പ്രീപെയ്‌ഡ് റീചാർജ് പ്ലാൻ പ്രഖ്യാപിച്ചിട്ട് അധിക നാൾ ആയിട്ടില്ല. ഒരു വർഷം മുഴുവൻ വാലിഡിറ്റി വാഗ്‌ദാനം നൽകുന്ന പ്ലാൻ ആണിത്. അതുവഴി തുടർച്ചയായി 365 ദിവസത്തെ തടസരഹിത സേവനം അവർ നൽകുന്നു. ഇടയ്ക്കിടെയുള്ള റീചാർജുകളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും സബ്‌സിഡി നിരക്കുകളിൽ വിശ്വസനീയമായ കണക്റ്റിവിറ്റി ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് നല്ല ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു.
ഈ പ്ലാൻ പ്രകാരം, ഉപഭോക്താക്കൾക്ക് എല്ലാ മാസവും 300 മിനിറ്റ് വോയ്‌സ് കോളിംഗ് ലഭിക്കും. മൊബൈൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക്, 1,198 പ്ലാൻ സോഷ്യൽ മീഡിയയിൽ ബ്രൗസ് ചെയ്യാനോ സ്ട്രീം ചെയ്യാനോ സജീവമായി തുടരാനോ പ്രതിമാസം 3 ജിബി ഡാറ്റ വീതം നൽകുന്നു. പ്ലാനിൽ പ്രതിമാസം 30 സൗജന്യ എസ്എംഎസും കൂടി ഉൾപ്പെടുന്നുണ്ട്.












Click it and Unblock the Notifications