Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ അടിച്ചുകേറി വരുന്നു; കിടിലം പ്ലാനുകൾ ഇതാ, കുറഞ്ഞത് 2 ജിബി എങ്കിലും കിട്ടും, ഏതൊക്കെ?

ഇന്ത്യക്കാരുടെ ജീവിതത്തോട് ചേർത്തു നിർത്തുന്ന കമ്പനികളിൽ ഒന്നാണ് ബിഎസ്എൻഎൽ. എന്തെന്നാൽ അതൊരു വികാരമായി മാറിയിട്ട് ഒരുപാട് നാളുകളായി. പതിറ്റാണ്ടുകളായി നമ്മുടെ കണക്റ്റിവിറ്റിയുടെ എല്ലാത്തരം മേഖലകളിലും ബിഎസ്എൻഎൽ അവരുടെതായ സംഭാവനകൾ നൽകിയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇക്കഴിഞ്ഞ കാലങ്ങളിൽ എല്ലാം ഇന്ത്യക്കാരുടെ താത്പര്യങ്ങൾക്ക് ഒപ്പം നിന്നുകൊണ്ടാണ് അവർ വളർന്നത്.

ബിഎസ്എൻഎലിന് എതിരാളികൾ ഏറെയാണ്. ബ്രോഡ്ബാൻഡ് ആയാലും സെല്ലുലാർ സർവീസ് ആയാലും ഒക്കെ അവരെ വീഴ്ത്താൻ കമ്പനികൾ മത്സരിക്കുകയാണ്. എന്തെന്നാൽ ബിഎസ്എൻഎൽ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയ്ക്ക് ഇന്നും കോട്ടം തട്ടിയിട്ടില്ല. അവരെ സംബന്ധിച്ച് അതൊരു നേട്ടവും അതിലേറെ ഉത്തരവാദിത്തവും കൂടിയാണ്.

bsnlnew

ബിഎസ്എൻഎൽ ഒരിക്കലും തങ്ങളുടെ പേരിന് ഭംഗം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചിട്ടില്ല. എങ്കിലും ഇടക്കാലത്ത് അവർക്ക് ചില കാര്യങ്ങളിൽ വീഴ്‌ച ഉണ്ടായെന്നത് യാഥാർഥ്യമാണ്. അത് പക്ഷേ അധിക കാലം
നീണ്ടുനിന്നിട്ടില്ല. പെട്ടെന്ന് തന്നെ അവർ ട്രാക്കിലേക്ക് തിരികെ എത്തിയിരുന്നു. അതും പലരെയും ഞെട്ടിക്കുന്ന, വെട്ടിലാക്കുന്ന മാറ്റങ്ങളോട് കൂടി. ഇതൊക്കെയും അവർക്ക് ഓരോ പാഠങ്ങൾ കൂടിയായിരുന്നു എന്നതാണ് വാസ്‌തവം.

രാജ്യത്തെ ഏക പൊതുമേഖലാ ടെലികോം കമ്പനി എന്ന നിലയിൽ വളരെയധികം മുന്നിട്ട് നിൽക്കുന്ന പ്രവർത്തനം നടത്തിയിട്ടുള്ള ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ എണ്ണത്തിലും ബിഎസ്എൻഎൽ കരുത്ത് കാട്ടിയതാണ്. അടുത്തിടെയുള്ള ട്രെൻഡുകൾ ഇതാണ് സൂചിപ്പിക്കുന്നത്. 3ജി വിട്ട് അവർ 4ജിയിലേക്ക് മാറിയതാണ് ഇപ്പോൾ അവരുടെ മുന്നേറ്റത്തിന് കാരണമായി വിലയിരുത്തുന്നത്. അത് കൂടാതെ വേറെയും ഘടകങ്ങൾ അവരെ സ്വാധീനിക്കുന്നുണ്ട്.

ജിയോ, എയർടെൽ തുടങ്ങിയ സ്വകാര്യ കമ്പനികളാണ് പലപ്പോഴും ബിഎസ്എൻഎലിന് വലിയ വെല്ലുവിളി ഉയർത്തുന്നത്. അടുത്തകാലത്തെ പ്രവണതകൾ അനുസരിച്ച് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്എൻഎലിലേക്ക് മടങ്ങിയെത്തിയത്. കൂടാതെ എത്രയോ വർഷങ്ങൾക്ക് ശേഷം അവർ പ്രവർത്തന ലാഭം കൈവരിക്കുന്ന സാഹചര്യവും ഇക്കുറി ഉണ്ടായി.

നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യത്തിൽ കമ്പനി അടുത്തകാലത്തായി ഗണ്യമായ പുരോഗതി കൈവരിച്ചു. വിദൂര സ്ഥലങ്ങളിൽ പോലും കമ്പനി അടുത്തിടെ 4ജി ടവറുകൾ സ്ഥാപിച്ചത് ഇതിന്റെ ഭാഗമായാണ്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് മികച്ച കവറേജും വേഗതയേറിയ ഇന്റർനെറ്റ് വേഗതയും നൽകാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്.

ധാരാളം കിടിലം ഓഫറുകൾ, പ്രീ പെയ്‌ഡ്‌ പ്ലാനുകൾ എന്നിവയുമായി ബിഎസ്എൻഎൽ ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. അതിൽ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പ്ലാനുകളാണ് കൂടുതലുമുള്ളത്. കുറഞ്ഞ വിലയിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ എന്നതാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം. അതിനായി അവർ അടുത്തിടെ അവതരിപ്പിച്ച ചില പ്ലാനുകൾ ഉണ്ട്. ഇതിനെ കുറിച്ച് വിശദമായി തന്നെ അറിയാം.

ബി‌എസ്‌എൻ‌എൽ 397 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 150 ദിവസത്തെ പ്ലാൻ വെറും 397 രൂപയ്ക്ക് ലഭ്യമാണ്, ഇത് പരിധിയില്ലാത്ത കോളിംഗ് ആണ് നിങ്ങൾക്ക് നൽകുക. 2 ജിബി ദിവസേന ഡാറ്റയും 100 എസ്‌എം‌എസും, എന്നാൽ ആദ്യ 30 ദിവസത്തേക്ക് മാത്രമേ ലഭിക്കൂ. ശേഷിക്കുന്ന ദിവസങ്ങളിൽ, ഉപയോക്താക്കൾക്ക് അവരുടെ നമ്പറിന്റെ വാലിഡിറ്റി ലഭ്യമാകും.

അൺലിമിറ്റഡ് കോളിംഗും ഡാറ്റയും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഏറ്റവും അനുയോജ്യമാണ്. എന്നാൽ ഇൻകമിംഗ് കോളുകളും സിം സജീവമായി നിലനിർത്തുന്നതും കൂടുതൽ പ്രധാനമായി കാണുന്ന ആളുകളെ സംബന്ധിച്ച് ഇതാണ് ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പ്ലാനുകളിൽ ഒന്ന്.

ബി‌എസ്‌എൻ‌എൽ 997 പ്ലാൻ

160 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ 997 രൂപയ്ക്ക് ലഭ്യമാണ്. പ്ലാൻ മുഴുവൻ വാലിഡിറ്റി കാലയളവിലും പരിധിയില്ലാത്ത കോളിംഗ്, 2 ജിബി ദിവസേന ഡാറ്റ, 100 എസ്‌എം‌എസ് എന്നിവ കമ്പനി എല്ലാവർക്കും ഒരുക്കിയിട്ടുണ്ട്. കോളിംഗും ഡാറ്റയും ഉപയോഗിച്ച് ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ നല്ല ഓപ്‌ഷനാണ്.

ബി‌എസ്‌എൻ‌എൽ 897 പ്ലാൻ

897 രൂപയുടെ ആറ് മാസത്തെ വാലിഡിറ്റിയുള്ള പ്രീപെയ്‌ഡ്‌ പ്ലാനാണിത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ്, 180 ദിവസത്തേക്ക് ആകെ 90 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഇതിൽ ആസ്വദിക്കാം. ദിവസേനയുള്ള ക്വാട്ടയെക്കുറിച്ച് വിഷമിക്കാതെ ഒരേസമയം കൂടുതൽ ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇതൊരു നല്ല അവസരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+