Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ പൊളിച്ചു മക്കളേ..; വെറും 147 രൂപയ്ക്ക് ഇത്രയും ആനുകൂല്യങ്ങളോ? ഡാറ്റയും കോളും, പിന്നെ...

എല്ലാവർക്കും അറിയാവുന്നത് പോലെ വിപണിയിൽ മികച്ച മുന്നേറ്റവുമായി ബിഎസ്എൻഎൽ കുതിച്ചു കയറുകയാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്ന അടിപൊളി പ്ലാനുകൾ തന്നെയാണ് ബിഎസ്എൻഎല്ലിന്റെ മുഖമുദ്ര. ടെലികോം മേഖലയിലെ മറ്റ് സ്വകാര്യ കമ്പനികൾക്ക് സ്വപ്‌നം പോലും കാണാൻ കഴിയാത്ത തരത്തിലുള്ള പ്രകടനമാണ് ഇക്കാര്യത്തിൽ ബിഎസ്എൻഎൽ കാഴ്‌ച വയ്ക്കുന്നതെന്ന് നിസംശയം പറയാം.

അത്രയും ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ളതും കുറഞ്ഞ വിലയുള്ളതുമായ ഒട്ടേറെ പ്ലാനുകൾ അവർ നിരന്തരമായി വിപണിയിൽ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കൂടുതൽ ഉപഭോക്താക്കൾ അവർക്കൊപ്പം ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നത്. നിലവിൽ നിരവധി പ്ലാനുകളാണ് ബിഎസ്എൻഎൽ ഇത്തരത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുക ലക്ഷ്യമിട്ട് കൊണ്ട് വന്നിരിക്കുന്നത്.

bsnl147plan

അതിൽ കുറഞ്ഞ വാലിഡിറ്റിയുള്ളതും കൂടുതൽ ദൈർഘ്യമേറിയ പ്ലാനുകൾ ഉള്ളവയും ഉൾപ്പെടുന്നുണ്ട്. കുറഞ്ഞ വാലിഡിറ്റിയുള്ള പ്ലാനുകളിൽ ഒരു മാസം വരെയുള്ളവയിൽ ശരിക്കും പറഞ്ഞാൽ ബിഎസ്എൻഎല്ലിനെ വെല്ലാൻ മറ്റാരുമില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവർ അടുത്തിടെ അവതരിപ്പിച്ച 147 രൂപയുടെ റീചാർജ് പ്ലാൻ.

ബിഎസ്എൻഎൽ 147 പ്ലാൻ

200 രൂപയിൽ താഴെ വില വരുന്ന ബിഎസ്എൻഎല്ലിന്റെ താങ്ങാനാവുന്ന പ്ലാനുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ പ്ലാനുകളിൽ ആദ്യത്തേതാണ് 147 രൂപയുടെ റീചാർജ് പ്ലാൻ. 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഇത് വരിക. 30 ദിവസത്തേക്ക് രാജ്യത്തെ ഏത് ഫോണിലേക്കും നിങ്ങൾക്ക് ഫ്രീ കോളിങ് സൗകര്യം ഈ ഓഫറിലൂടെ ആസ്വദിക്കാൻ കഴിയും. ഇത്രയും കുറഞ്ഞ ചിലവിൽ ഇത്രയും കൂടുതൽ കാലം ഫ്രീ കോൾ മറ്റ് കമ്പനികൾ ഒന്നും തന്നെ നൽകുന്നില്ല.

ഈ പ്ലാനിൽ ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 10 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ അനുവദിച്ചിരിക്കുന്നത്. നിങ്ങളുടെ ഏറ്റവും പ്രധാന ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ ഈ പറഞ്ഞ അളവിലുള്ള ഡാറ്റ ധാരാളമാണ്. ഇനി അതുപോരാ എന്ന് തോന്നുന്നവർക്ക് അധിക ഓഫറിലൂടെ കൂടുതൽ ഡാറ്റ നേടിയെടുക്കാവുന്നതാണ്. മുപ്പത് ദിവസം സൗജന്യ എസ്എംഎസ് സൗകര്യവും ഇതിലുണ്ടാകും.

നേരത്തെ പറഞ്ഞത് പോലെ ബിഎസ്എൻഎൽ മാത്രമാണ് നിലവിൽ ഇത്രയും കുറഞ്ഞ വിലയിൽ കൂടുതൽ വാലിഡിറ്റി നൽകുന്നതും ആനുകൂല്യങ്ങൾ കൊടുക്കുന്നതുമായ പ്ലാനുകൾ ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കുന്നത്. എന്നാൽ ബിഎസ്എൻഎല്ലിനെ സംബന്ധിച്ചുള്ള ഒരു പോരായ്‌മ എന്തെന്നാൽ അവർ ഇപ്പോഴും 4ജി സങ്കേതിക വിദ്യയിൽ തുടരുന്നു എന്നതാണ്. എങ്കിലും അധികം വൈകാതെ ഈ പരാതി പരിഹരിക്കപ്പെടുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+