ബിഎസ്എൻഎൽ വേറെ ലെവൽ; ആരെയും ഞെട്ടിക്കും, 30 ജിബിയും അൺലിമിറ്റഡ് കോളും കിട്ടും, വില എത്ര?
ഓഫറുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത കമ്പനിയാണ് ബിഎസ്എൻഎൽ. അവരെ സംബന്ധിച്ച് ഉപഭോക്താക്കളെ എങ്ങനെ കൈയിലെടുക്കാൻ കഴിയുമോ അങ്ങനെയൊക്കെ അതിനായി ശ്രമിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അതിനായി ഓഫറുകളുടെയും റീചാർജ് പ്ലാനുകളുടേയും ഒക്കെ കാര്യത്തിൽ അവർ ഏതറ്റം വരെയും പോവുമെന്ന പ്രത്യേകത കൂടിയുണ്ട്. അടുത്തകാലത്തായി അതിന് ആക്കം കൂടിയിട്ടേ ഉള്ളൂ.
നിലവിൽ അവർ മുന്നോട്ട് വയ്ക്കുന്ന പ്ലാനുകളിൽ എല്ലാം തന്നെ സാധാരണക്കാരുടെ ആവശ്യങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. എന്തൊക്കെ തരത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സാധിക്കുമോ അത്തരത്തിൽ എല്ലാം അവർ ശ്രമിക്കുന്നുണ്ട്. അതിനാൽ തന്നെ അവരുടെ പ്ലാനുകൾക്ക് എല്ലാം നല്ല ആവശ്യക്കാരുമുണ്ട്. ബജറ്റ് ഫ്രണ്ട്ലി എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ബിഎസ്എൻഎൽ പ്ലാനുകൾ.

ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഒരു പൊതുമേഖലാ സ്ഥാപനം ആണെന്നതിന്റെ യാതൊരു തലക്കനവുമില്ലാതെ രാജ്യമൊട്ടാകെ മികച്ച സേവനങ്ങൾ നൽകുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന കമ്പനിയാണ് ബിഎസ്എൻഎൽ എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. മികച്ച പ്ലാനുകളുമായി ഉപഭോക്താക്കളുടെ മനസ് കീഴടക്കാൻ എന്നും അവർ മുൻ പന്തിയിൽ തന്നെയുണ്ട്.
നിലവിലെ സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ ഏതൊക്കെ കമ്പനികൾ വന്നു മുട്ടിയാലും ബിഎസ്എൻഎല്ലിനെ പ്ലാനുകളുടെ വൈവിധ്യത്തിന്റെ കാര്യത്തിൽ വട്ടം വയ്ക്കാൻ കഴിയില്ലെന്നതാണ് വസ്‌തുത. എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ അവർക്ക് പരിമിതികൾ ഏറെയുണ്ട് താനും. അതാണ് അവരെ പിന്നിലേക്ക് വലിച്ചിരുന്നത്.
അടുത്തകാലത്തായി ബിഎസ്എൻഎൽ അവതരിപ്പിച്ച മികച്ച പ്ലാനുകൾ നിരവധിയാണ്. അതിൽ പ്രധാനപ്പെട്ടവ ചിലത് മികച്ച അഭിപ്രായവുമായി ഇപ്പോഴും മുന്നേറുന്നുണ്ട്. ഡാറ്റ, എസ്എംഎസ്, ഫ്രീ കോൾ എന്നിവയൊക്കെ സാധാരണ കമ്പനികൾ നമുക്ക് നൽകാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തമായി കുറഞ്ഞ വിലയിലാണ് ബിഎസ്എൻഎൽ നമുക്ക് ഓഫറുകൾ നൽകി വരുന്നത് എന്ന പ്രത്യേകതയുണ്ട്.
ഏത് കാലത്തും നിലനിൽക്കുന്നവയാണ് ബിഎസ്എൻഎൽ പ്ലാനുകൾ എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തി ആവില്ല. കാരണം അവയ്ക്ക് അത്രയ്ക്കും പ്രത്യേകതകൾ ഉണ്ട്. എത്ര കമ്പനികൾ കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ദിവസേനയുള്ള ഡാറ്റയും ഫ്രീ കോളും ഒക്കെ നൽകും? അധികം ആളുകൾക്ക് അത് നൽകാൻ കഴിയില്ലെന്നതാണ് പ്രധാനം.
ഒരുപാട് മെച്ചപ്പെട്ട റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ എന്ന കമ്പനിയുടേതായി ഇന്ന് വിപണിയിലുണ്ട്. കഴിഞ്ഞ കുറച്ചധികം കാലമായി അവർ വിപണിയിൽ നിരന്തരം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വിമർശനത്തിനും അടുത്തിടെ അവർ അറുതി വരുത്തിയിരുന്നു. 4ജി സേവനങ്ങളോടെയാണ് ഇന്ത്യയിലാകെ കമ്പനി പുതുവഴി വെട്ടിത്തുറന്നത്. അതിപ്പോൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് കമ്പനി. അത്തരത്തിൽ എല്ലാം കൊണ്ടും ഇത് ബിഎസ്എൻഎൽ യുഗമാണ്.
ബിഎസ്എൻഎൽ 197 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 197 രൂപ റീചാർജ് പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് സൗകര്യം ഉപഭോക്താക്കൾക്ക് നൽകുന്നു എന്നതാണ് പ്രഥമ നേട്ടം. ഇത് എല്ലാ തരത്തിലുള്ള ഉപഭോക്താക്കൾക്കും സ്വീകാര്യമായിരിക്കും. കൂടാതെ ഇന്റർനെറ്റ് ഉപയോഗത്തിനായി പ്ലാനിൽ കമ്പനി പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നു. ഇതിനുപുറമെ, പ്ലാനിൽ പ്രതിദിനം 100 എസ്‌എംഎസും വാഗ്‌ദാനം ചെയ്യുന്നു.
ബിഎസ്‌എൻഎൽ കമ്പനിയുടെ ഈ പ്ലാൻ 70 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഉപഭോക്താക്കൾക്ക് 15 ദിവസത്തേക്ക് മാത്രമേ പ്ലാനിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയൂ. പ്രതിദിന ഡാറ്റ പരിധിയിലെത്തിയ ശേഷം, ഉപയോക്താക്കൾക്ക് 40 കെബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയും എന്നതാണ് മറ്റൊരു ഗുണകരമായ കാര്യം.
എങ്കിലും ഈ ആനുകൂല്യങ്ങൾ ആദ്യ 15 ദിവസത്തേക്കാണ്. 15 ദിവസത്തേക്ക് ലഭ്യമായ ആനുകൂല്യങ്ങൾ അവസാനിച്ചുകഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് കോളിംഗ്, ഡാറ്റ, എസ്എംഎസ് എന്നിവയ്ക്കായി പ്രത്യേകം റീചാർജ് ചെയ്യാൻ കഴിയും എന്നത് ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ഇതിന്റെ സേവന വാലിഡിറ്റി 70 ദിവസമുണ്ട് എന്നത് പ്രത്യേകം ഓർമ്മിക്കണം.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications