ബിഎസ്എൻഎൽ ഉള്ളപ്പോൾ എന്തിന് ടെൻഷൻ? 320 ജിബി ഡാറ്റയും ഫ്രീ കോളും കിട്ടും 160 ദിവസം, എത്ര മുടക്കണം?
നമ്മുടെ രാജ്യത്ത് വലിയ രീതിയിൽ കിട മത്സരം നടക്കുന്ന മേഖലയായി ടെലികോം വ്യവസായം മാറിയിരിക്കുകയാണ്. അധികം കമ്പനികൾ ഒന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നില്ലെങ്കിലും ഉള്ളവ പരസ്‌പരം മത്സരിക്കുകയാണ്. കുറഞ്ഞ ചിലവിലുള്ള റീചാർജ് പ്ലാനുകൾ, വേഗത, മെച്ചപ്പെട്ട സേവനങ്ങൾ എന്നിവയാണ് ഇത്തരം മത്സരങ്ങളിൽ ഓരോ കമ്പനിക്കും മുൻതൂക്കം നൽകുന്ന സുപ്രധാന ഘടകങ്ങളിൽ ചിലത്.
അതുകൊണ്ട് തന്നെയാണ് കമ്പനികളിൽ പലതും റീചാർജ് പ്ലാനുകളിൽ മികച്ച ഓഫറുകളുമായി നിരന്തരം രംഗത്ത് വരുന്നത്. എയർടെൽ, വിഐ കമ്പനികളെ മാറ്റി നിർത്തിയാൽ നിലവിൽ വിപണിയിൽ നേരിട്ട് ഏറ്റുമുട്ടുന്നത് ബിഎസ്എൻഎൽ, ജിയോ കമ്പനികളാണ്. ഇക്കാര്യത്തിൽ ജിയോയ്ക്ക് മേൽക്കൈ നൽകുന്ന ഘടകം രാജ്യത്ത് വ്യാപിച്ചു വരുന്ന അവരുടെ 5ജി സേവന സംവിധാനമാണ്.

എന്നിട്ടും ബിഎസ്എൻഎൽ പിടിച്ചുനിൽക്കുന്നത് അവരുടെ റീചാർജ് പ്ലാനുകളിലെ അഫോർഡബിളിറ്റി ഒന്ന് കൊണ്ട് മാത്രമാണ്. ജിയോ എന്നല്ല ഇന്ത്യയിലെ മറ്റേത് ടെലികോം കമ്പനി നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ സേവനം നൽകാൻ ബിഎസ്എൻഎല്ലിന് സാധിക്കുന്നു എന്നതാണ് അവരെ പലരും ചേർത്ത് നിർത്തുന്നതിനുള്ള കാരണം.
അടുത്ത് തന്നെ 5ജിയിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്ന ബിഎസ്എൻഎൽ നിരവധി മികച്ച ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകി വരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് അവരുടെ ദീർഘകാല ഓഫറുകൾ. ഒരു മാസത്തേക്കോ ആഴ്‌ചയിലേക്കോ നൽകുന്ന ഓഫറുകൾക്ക് അപ്പുറം മാസങ്ങളും വർഷങ്ങളും നീളുന്ന ഓഫറുകൾ കുറഞ്ഞ നിരക്കിൽ നൽകി വരിക്കാരെ ഒപ്പം നിർത്തുകയാണ് ഈ പൊതുമേഖലാ സ്ഥാപനം.
ബിഎസ്എൻഎൽ 997 പ്ലാൻ
ദൈനംദിന ജീവിതത്തിലെ ആവശ്യകതകൾ നിറവേറ്റാൻ അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ, എസ്എംഎസ് എന്നിവ വേണ്ടവർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാവുന്ന ഒട്ടേറെ ഓഫറുകൾ കമ്പനി അടുത്തകാലത്തായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ തന്നെ ജനപ്രിയമാവുന്നത് കൂടുതൽ കാലാവധി തരുന്ന ചില പ്രീപെയ്‌ഡ് പ്ലാനുകളാണ്. അങ്ങനെയുള്ള ജനപ്രിയ പ്ലാനുകളിൽ ഒന്നാണ് 997 റീചാർജ് ഓഫർ.
ഈ പ്ലാൻ അഞ്ച് മാസത്തിൽ അധികം വാലിഡിറ്റി നൽകുന്ന ഒന്നാണ്. എന്നാൽ അതിന് നിങ്ങൾക്ക് ചിലവാകുന്ന തുക പക്ഷേ അത്ര അധികമല്ല എന്നതാണ് വാസ്‌തവം. 160 ദിവസമാണ് ബിഎസ്എൻഎൽ 997 റീചാർജ് പ്ലാനിന്റെ കാലാവധി. ദിവസേനയുള്ള ഇന്റർനെറ്റ്, സൗജന്യ എസ്എംഎസ്, ഫ്രീ കോൾ എന്നിവയെല്ലാം ഇതിലുമുണ്ട്.
ഈ റീചാർജ് പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് പുറമേ ഈ പ്ലാനിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഇടതടവില്ലാത്ത സംഭാഷണത്തിനായി അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ഉപഭോക്താക്കൾക്ക് ലഭ്യമാവും. മറ്റ് ആനുകൂല്യങ്ങൾക്ക് പുറമേ, പ്രതിദിനം 100 എസ്എംഎസുകളും ഇതിൽ ആസ്വദിക്കാൻ കഴിയും.
ഡാറ്റ, കോളിംഗ്, എസ്എംഎസ് എന്നിവ മാത്രമല്ല ഈ ഓഫറിന്റെ ഹൈലൈറ്റ്. സിംഗ് മ്യൂസിക്, ബിഎസ്എൻഎൽ ട്യൂൺസ്, വൗ എന്റർടൈൻമെന്റ് എന്നിവയും ഇതിന് പുറമെയുള്ള ഗെയിമിംഗ് ആനുകൂല്യങ്ങളും ഈ ബിഎസ്എൻഎൽ പ്ലാനിൽ നിങ്ങൾക്ക് ലഭ്യമാവും. അതുകൊണ്ട് തന്നെ മുടക്കുന്ന പണത്തിനുള്ള ഗുണങ്ങൾ ലഭ്യമാവുന്ന മികച്ചൊരു റീചാർജ് പ്ലാൻ തന്നെയാണിതെന്ന് നിസംശയം പറയാം.












Click it and Unblock the Notifications