ബിഎസ്എൻഎലിന്റെ ഓഫറുകൾ തുടരും; വിപണി പിടിക്കാൻ അഡാർ പ്ലാൻ, 320 ജിബി ഡാറ്റയും കോളും, വില എത്ര?
ഇന്ത്യൻ വിപണിയിൽ ബിഎസ്എൻഎൽ എന്ന കമ്പനിയോളം മാസ് കാട്ടിയ മറ്റൊരു സ്ഥാപനവും ഉണ്ടാവില്ലെന്നതാണ് യാഥാർഥ്യം. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകത അവർക്കുണ്ട്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ തന്നെയാണ്.
കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് അവരുടെ മുതൽക്കൂട്ട്. അങ്ങനെ നോക്കുമ്പോൾ അവരെ സംബന്ധിച്ച് കൂടുതലായി പറയുന്നതിന് മുൻപ് അവരുടെ ഇപ്പോഴത്തെ നിലയും നമ്മൾ നോക്കണം. ഒരു പതിറ്റാണ്ട് മുൻപ് വരെ നഷ്‌ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു ബിഎസ്എൻഎൽ എന്ന കമ്പനിയുടെ പേരിൽ ഉണ്ടായിരുന്നത് എന്ന കാര്യം ഈ ഘട്ടത്തിൽ നമ്മൾ ഓർക്കണം.

ഓരോ ഘട്ടത്തിലും തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് ശേഷി മനസിലാക്കി കൊണ്ടാണ് അവർ മുന്നേറിയത് എന്ന് നമുക്ക് നോക്കിയാൽ കാണാവുന്നതാണ്. ഇന്ത്യൻ വിപണിയിൽ ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ ബിഎസ്എൻഎൽ പോലെ സാധാരണക്കാരെ പരിഗണിക്കുന്ന മറ്റൊരു കമ്പനിയെ മഷിയിട്ട് നോക്കിയാലും നിങ്ങൾക്ക് കാണാൻ കഴിയില്ല. അതാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.
ശരിക്കും പറഞ്ഞാൽ കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമ്മളൊക്കെ കണ്ടതാണ്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് ഓർക്കുകയും വേണം.
ഇടയ്ക്ക് സ്വകാര്യ കമ്പനികളുടെ മാത്രം കൈപ്പിടിയിൽ ആയിരുന്ന ടെലികോം വിപണിയിൽ കൂടുതൽ കരുത്തോടെ ബിഎസ്എൻഎൽ വന്നതോടെയാണ് കളിയെല്ലാം മാറിയത്. ഇല്ലായിരുന്നെങ്കിൽ പൂർണമായും സ്വകാര്യ കമ്പനികളുടെ കൈയിലുമാവുമായിരുന്നു വിപണിയുടെ നിയന്ത്രണം. അങ്ങനെ നടന്നിരുന്നെങ്കിൽ നിരക്കുകൾ ഇന്നത്തെ നിലവാരത്തിൽ ആയിരിക്കുമായിരുന്നില്ല.
എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ ശക്തമായ സാന്നിധ്യമായി വിപണിയിൽ നിലനിൽക്കുന്നുണ്ട് എന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. അടുത്തിടെയാണ് അവർ 4ജി സേവനങ്ങൾ പോലും ലഭ്യമാക്കി തുടങ്ങിയത്. ഇത്തരം ചില ന്യൂനതകൾ ഉണ്ടെങ്കിലും അവരെ സംബന്ധിച്ച് ഉപഭോക്താക്കളെ ചേർത്ത് നിർത്തുന്ന ചില ഗുണങ്ങളുണ്ട്. മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത അത്രയും കുറഞ്ഞ വിലയിലാണ് ബിഎസ്എൻഎൽ റീചാർജ് പ്ലാനുകളുള്ളത്.
നിലവിൽ ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് എന്നീ സേവനങ്ങൾ എല്ലാം ഒത്തിണങ്ങിയ ഒട്ടേറെ പ്ലാനുകളുണ്ട് ബിഎസ്എൻഎലിന്. അതിനൊക്കെയും കുറഞ്ഞ വില മാത്രമാണുള്ളത് എന്നതാണ് മറ്റൊരു കാര്യം. ഇത്രയധികം ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ നൽകുന്ന മറ്റൊരു കമ്പനി വേറെയില്ലെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. അവരുടെ ഒരു അഡാർ പ്ലാനിനെ കുറിച്ച് കൂടുതലറിയാം.
ബിഎസ്എൻഎൽ 947 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ ഈ കിടിലൻ ഓഫറിന്റെ ഏറ്റവും വലിയ ആകർഷണം ഇപ്പോൾ ഇത് കുറഞ്ഞ വിലയിൽ ലഭ്യമാണ് എന്നതാണ്. നേരത്തെ 997 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ബിഎസ്‌എൻഎൽ നിരക്കിൽ 50 രൂപയുടെ കുറവ് വരുത്തിയതോടെയാണ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം ആയിരിക്കുന്നത്. ഒറ്റയടിക്കുള്ള കുറവ് ഒരുപാട് ഉപഭോക്താക്കൾക്ക് ഗുണകരമാവും എന്നാണ് കരുതപ്പെടുന്നത്.
160 ദിവസത്തെ വാലിഡിറ്റി, എല്ലാ നെറ്റ്‌വർക്കുകളിലും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ദിവസേന 2 ജിബി അതിവേഗ ഡാറ്റ (ആകെ 320 ജിബി) എന്നിങ്ങനെയുള്ള എല്ലാവിധ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്. പ്രതിദിനം 100 സൗജന്യ എസ്എംഎസ് കൂടി ഈ ഓഫറിൽ നിങ്ങൾക്ക് ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.












Click it and Unblock the Notifications