Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വർഷം റീചാർജ് ചെയ്യുകയേ വേണ്ട; ബിഎസ്എൻഎല്ലിന്റെ അടിപൊളി പ്ലാൻ, ഫ്രീ കോളും നെറ്റും 1198 രൂപയ്ക്ക്?

അംബാനിയുടെ സ്വന്തം ജിയോയും എയർടെലും വിഐയും ഒക്കെ അരങ്ങുവാഴുന്ന ടെലികോം ഇൻഡസ്ട്രിയിൽ ആർക്കും തൊടാനാവാത്ത ഉയരത്തിൽ നിൽക്കുകയാണ് നമ്മുടെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ. പലപ്പോഴും മറ്റ് കമ്പനികൾ നേരിടുന്ന പ്രധാന പ്രശ്‌നം ബിഎസ്എൻല്ലിനോട് എങ്ങനെ മുട്ടി നിൽക്കും എന്നതാണ്. അപ്രതീക്ഷിതമായി ഓരോ വെടിക്കെട്ട് പ്ലാനുകളുമായി വന്ന് അവർ നമ്മെ അത്ഭുതപ്പെടുത്തുകയാണ് പതിവ്.

ഈ വർഷം ആദ്യം സ്വകാര്യ ടെലികോം കമ്പനികൾ ഒക്കെയും നിരക്ക് വർധന പ്രഖ്യാപിച്ചപ്പോൾ സംയമനത്തോടെ ഇരുന്ന ബിഎസ്എൻഎൽ തക്കം വന്നപ്പോഴാണ് തിരിച്ചടിച്ചത്. അത് തന്നെയാണ് കഴിഞ്ഞ കുറച്ച് കാലമായി അവർ പയറ്റുന്ന തന്ത്രം. സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയെ നേരിടാൻ കൂടുതൽ മെച്ചപ്പെട്ട ഓഫറുകൾ അവതരിപികുക എന്നതാണ് അവരുടെ പ്രഖ്യാപിത നയം.

bsnlnewplan1198rs

അതായത് നിലവിലെ റീചാർജ് പ്ലാനുകൾ അതേപടി നിലനിർത്തി കൊണ്ട് തന്നെ, അവയുടെ നിരക്ക് കുറയ്ക്കാതെ തന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പ്ലാനുകൾ അവതരിപ്പിക്കുക എന്നതാണ് ഇതിലെ പ്രധാനപ്പെട്ട തന്ത്രം. അതിൽ വലിയൊരു അളവിൽ വരെ ബിഎസ്എൻഎൽ വിജയിച്ചു കഴിഞ്ഞുവെന്നതാണ് പ്രധാനപ്പെട്ട കാര്യം.

സംശയമുണ്ടെങ്കിൽ അവർ അടുത്തിടെ അവതരിപ്പിച്ച പ്ലാനുകളുടെ ജന സ്വീകാര്യത ഒന്ന് പരിശോധിച്ച് നോക്കൂ. ഒരു വർഷത്തെ വാലിഡിറ്റി വരുന്ന ഒട്ടേറെ പ്ലാനുകൾ അവർക്ക് നിലവിലുണ്ട്. എന്നാൽ അടുത്ത കാലത്തായി അവർ അവതരിപ്പിച്ച സാമാന്യം കുറഞ്ഞ നിരക്കിലുള്ള ഒരു പ്ലാൻ വലിയ ജനപിന്തുണയാണ് നേടിയിരിക്കുന്നത്.

ബിഎസ്എൻഎൽ 1198 രൂപ പ്ലാൻ

നിലവിൽ കമ്പനി ഉപഭോക്താക്കൾക്കായി മുന്നോട്ട് വയ്ക്കുന്ന ഏറ്റവും മികച്ച അഫോർഡബിൾ, ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. കാരണം ഒരു വർഷത്തെ കാലാവധിയിൽ ഇത്രയധികം ആനുകൂല്യങ്ങൾ കിട്ടുന്ന പ്ലാൻ രാജ്യത്ത് മറ്റ് കമ്പനികളിൽ നിന്ന് ലഭിക്കില്ലെന്നത് തീർച്ചയാണ്. അത് നിങ്ങൾക്ക് തന്നെ നേരിട്ട് വിലയിരുത്താവുന്നതാണ്.

ഈ പ്ലാനിൽ ബിഎസ്എൻഎൽ നിങ്ങൾ 36 ജിബി ഡാറ്റയാണ് വാഗ്‌ദാനം ചെയ്യുന്നത്. വീട്ടിൽ വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ളവരെ സംബന്ധിച്ച് ഈ ഓഫർ വലിയ രീതിയിൽ ഗുണമാവും എന്നത് ഉറപ്പാണ്. ഇതിന് പുറമേ ഫ്രീ കോളും നിങ്ങൾക്ക് ലഭ്യമാവും എന്നതാണ് ഈ ഓഫറിന്റെ മറ്റൊരു പ്രത്യേകത. മാസം 300 മിനിറ്റ് സൗജന്യ കോൾ ആണ് ഇതിൽ കമ്പനി നൽകിയിരിക്കുന്നത്.

ഇപ്പോഴത്തെ കാലത്ത് സ്വകാര്യ കമ്പനികളുടെ സിം ആക്‌ടീവ്‌ ആയിരിക്കണമെങ്കിൽ മാസം ചെയ്യേണ്ട റീചാർജ് തുകയോളം ഇത് വാർഷിക നിലയിൽ കണക്കാക്കുമ്പോൾ വരുന്നില്ലെന്നതാണ് യാഥാർഥ്യം. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ വിപണിയിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച പ്രീപെയ്‌ഡ്‌ ഓഫറുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+