ബിഎസ്എൻഎലിന്റെ മരണമാസ്; ഈ പ്ലാൻ പൊളിക്കും, 365 ദിവസത്തെ വാലിഡിറ്റി, 36 ജിബി ഡാറ്റയും, വില എത്ര?
ഇന്ത്യൻ വിപണിയിൽ വലിയ സ്വാധീനമുള്ള കമ്പനികളിൽ ഒന്നാണ് ബിഎസ്എൻഎൽ. പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള അവർ ഒന്നോ രണ്ടോ ദിവസം കൊണ്ട് വിപണിയിൽ അത്ഭുതം സൃഷ്‌ടിച്ചവർ അല്ല. വർഷങ്ങളായി അവർ പുതിയ പ്ലാനുകളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. അവരുടെ പ്രവർത്തനരീതി തന്നെ അങ്ങനെ ഉപഭോക്താക്കളെ ഒപ്പം നിർത്താമെന്ന് കണ്ടെത്തുക എന്നതാണെന്ന് നമുക്ക് തോന്നിപ്പോവും.
നിലവിൽ അവർ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറുകയാണ്. ആദ്യഘത്തിൽ പരുങ്ങിയെങ്കിലും അവർ കൂടുതൽ ഉയരങ്ങൾ താണ്ടാനുള്ള ശ്രമത്തിലാണ്. നിരവധി മികച്ച പദ്ധതികളാണ് അവർ കഴിഞ്ഞ കാലങ്ങളിൽ നടപ്പാക്കിയത്. ഇടക്കാലത്ത് ലാൻഡ് ഫോണുകളിൽ പോലും കാര്യമായ നഷ്‍ടം സഹിക്കേണ്ട വന്ന സാഹചര്യം അവർക്ക് വന്നിരുന്നു.

ബിഎസ്എൻഎൽ എന്ന കമ്പനിയെ സംബന്ധിച്ച് അവർക്ക് പൊതുമേഖലാ സ്ഥാപനം ആയതിന്റെ യാതൊരുവിധ ബാധ്യതകളും അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നതാണ് പ്രധാന കാര്യം. കാരണം ലാഭത്തിൽ അധിഷ്‌ഠിതമായിരുന്നില്ല അവരുടെ പ്രവർത്തനം. എങ്ങനെ ഉപഭോക്താക്കളെ ആകർഷിക്കാമെന്ന അവരുടെ ത്വരയാണ് ശരിക്കും ഇക്കാണുന്ന നിലയിലേക്ക് അവരെ വളർത്തിയത്.
കഴിഞ്ഞ കാലങ്ങളിൽ വലിയ ശക്തികളായി ഉയർന്നുവന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ കുതിച്ചുചാട്ടത്തിന് ഇടയിലും ഈ കമ്പനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞുവെന്നത് അവരുടെ ആത്മാർത്ഥതയുടെയും ഉദ്ദേശ ശുദ്ധിയുടെയും അടയാളമായി നമുക്ക് നോക്കി കാണുവാൻ കഴിയുമെന്നതാണ് പ്രത്യേകത.
അവർക്ക് നിലവിൽ വലിയ ഭീഷണി സൃഷ്‌ടിക്കുന്നത് രണ്ട് പ്രധാന സ്വകാര്യ കമ്പനികളാണ്. അതിലൊന്നാണ് ജിയോ. അവർ കഴിഞ്ഞ കുറച്ച് നാളുകളായി ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ രംഗത്തിറക്കി ആളുകളെ ആകർഷിക്കുകയാണ്. കുറഞ്ഞ വിലയിൽ ഭേദപ്പെട്ട ആനുകൂല്യങ്ങൾ നൽകുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനായി ഒട്ടേറെ പ്ലാനുകൾ അവർ കൊണ്ട് വന്നിട്ടുണ്ട്.
അടുത്തിടെ ജിയോയുടെ വെല്ലുവിളി മറികടക്കാനായി ബിഎസ്എൻഎൽ പുതിയൊരു പ്ലാൻ കൊണ്ട് വന്നിരുന്നു. താങ്ങാനാവുന്ന വിലയിൽ സേവന വാലിഡിറ്റി ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യം വച്ചുള്ളതാണ് ഈ പ്ലാൻ. കൂടാതെ പ്ലാനിനൊപ്പം വരുന്ന മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് വലിയ ആശങ്കയും ആവശ്യമില്ല. ബിഎസ്‌എൻഎല്ലിന്റെ 1198 രൂപ മുടക്കുമുതലുള്ള ഈ പ്ലാനിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം...
ബിഎസ്എൻഎൽ 1198 രൂപ പ്ലാൻ
ബിഎസ്‌എൻഎൽ 1198 രൂപ പ്ലാനിൽ 300 മിനിറ്റ് വോയ്‌സ് കോളിംഗ്, 3 ജിബി ഡാറ്റ, പ്രതിമാസം 30 എസ്‌എംഎസ് എന്നിവ ഉൾപ്പെടുന്നു എന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന കാര്യം. ഈ ആനുകൂല്യങ്ങൾ 12 മാസത്തേക്ക് എല്ലാ മാസവും എന്ന രീതിയിൽ പുതുക്കുന്നു. ഇത് ഉപഭോക്താവിന് പ്ലാനിന്റെ ചെലവ് വളരെ കുറവായിരിക്കാനും ഒരു വർഷം മുഴുവൻ വാലിഡിറ്റി നേടാനും അനുവദിക്കുന്നു എന്നതാണ് സവിശേഷമായ കാര്യം.
ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാണ്. നിലവിൽ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ടെലികോം സേവന ദാതാവാണ് ബിഎസ്‌എൻഎൽ എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. കാരണം കഴിഞ്ഞ ജൂലൈയിൽ താരിഫ് ഉയർത്താത്ത ഒരേയൊരു ടെലികോം കമ്പനിയും അവർ തന്നെയായിരുന്നു.
ജിയോ, എയർടെൽ, വിഐ എന്നിവ ഗണ്യമായ നിരക്ക് വർധനയാണ് ആ അവസരത്തിൽ നടപ്പാക്കിയത്. കമ്പനികളുടെ വരുമാനം വർധിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാൽ ഇത്തരം നിരക്ക് വർധന ഒന്നും തന്നെയില്ലാതെ 2024 ഒക്ടോബർ-ഡിസംബർ പാദത്തിൽ ബിഎസ്‌എൻഎല്ലിന് അറ്റാദായം നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് പറയുമ്പോൾ അത് നിസാര കാര്യമല്ല.
ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾക്കായി ബിഎസ്‌എൻഎൽ നിലവിൽ 4ജി അവതരിപ്പിക്കുകയാണ്. 1ലക്ഷം 4ജി സൈറ്റുകൾ ഒരുക്കുകയാണ് ആദ്യഘട്ടത്തിൽ അവർ ചെയ്യുന്നത്. തുടർന്ന് പെട്ടെന്ന് തന്നെ 5ജിയിലേക്ക് മാറാനും കമ്പനി പദ്ധതിയിടുന്നു. ഇതുവരെ, ഏകദേശം 75,000 സൈറ്റുകൾ (ഓൺ എയർ) പുറത്തിറക്കിയതായും 80,000+ സൈറ്റുകൾ വിന്യസിച്ചതായും ബിഎസ്‌എൻഎൽ തന്നെ അറിയിച്ചിട്ടുണ്ട്. ഈ ജൂൺ മാസത്തോടെ അവർ ലക്ഷ്യം കൈവരിച്ചേക്കും.












Click it and Unblock the Notifications