ബിഎസ്എൻഎലിന്റെ സമ്മാനം ഇതാ; 400 ജിബി ഡാറ്റ കിട്ടും അതും 40 ദിവസത്തേക്ക്, വില കേട്ടാൽ ഞെട്ടും?
ബിഎസ്എൻഎൽ എന്ന കമ്പനിക്ക് ഇന്ത്യയിൽ ഹേറ്റർമാർ കുറവാണ് എന്നത് യാഥാർഥ്യമാണ്. കാരണം അത്രയും നല്ല പ്ലാനുകളാണ് അവർ വിപണിയിൽ അവതരിപ്പിക്കുന്നത്. മറ്റ് കമ്പനികൾക്ക് അസൂയ തോന്നുന്ന തരത്തിലുള്ള ഓഫറുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. അവരെ സംബന്ധിച്ച് ഉപഭോക്താക്കളുടെ തൃപ്‌തി എന്നതാണ് പ്രധാന വിഷയം. അവർക്ക് ഇക്കാര്യത്തിൽ യാതൊരു വിധത്തിലുമുള്ള മടിയുമില്ല എന്ന് നോക്കിയാൽ നമുക്ക് കാണാം.
എല്ലാവർക്കും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന തരത്തിൽ മൊബൈൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുകയും വളരെ മികച്ച രീതിയിൽ അതിനെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ഒക്കെ ചെയ്‌തത് ബിഎസ്എൻഎൽ ആണെന്ന സംശയമില്ല, അതാണ് അവരുടെ വിജയം. അത്രമേൽ നമ്മളുമായി അടുത്ത് പോയ കമ്പനിയാണ് ബിഎസ്എൻഎൽ.

ഡാറ്റയുടെ സ്‌പീഡിൽ ഊന്നി ചില കമ്പനികൾ ഒട്ടേറെ പ്ലാനുകൾ അവതരിപ്പിക്കുകയും പ്രവർത്തനം വിപുലീകരിക്കുകയും ഒക്കെ ചെയ്യുമ്പോൾ മറുവശത്ത് സർവീസിന് അഥവാ സേവനത്തിന് പ്രാധാന്യം നൽകി കൊണ്ട് ഉപഭോക്താക്കൾക്ക് പ്രഥമ പരിഗണന നൽകി കൊണ്ട് മാത്രമാണ് ബിഎസ്എൻഎൽ മുന്നോട്ട് പോയിരുന്നത്. എന്നാലിപ്പോൾ 4ജിയിലേക്ക് അവർ കാലെടുത്തു വച്ചിരിക്കുകയാണ്.
ബിഎസ്എൻഎലിനെ സംബന്ധിച്ച് അവർക്ക് പൊതുമേഖലാ സ്ഥാപനം ആയതിന്റെ യാതൊരുവിധ ബാധ്യതകളും അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നതാണ് പ്രധാന വിഷയം. കാരണം ഒരിക്കലും ലാഭത്തിൽ അധിഷ്‌ഠിതമായിരുന്നില്ല അവരുടെ പ്രവർത്തനം. എങ്ങനെ ഉപഭോക്താക്കളെ ആകർഷിക്കാമെന്ന അവരുടെ ത്വരയാണ് ശരിക്കും ഇക്കാണുന്ന നിലയിലേക്ക് അവരെ കൊണ്ട് ചെന്നെത്തിച്ചത്.
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ സ്വകാര്യ കമ്പനികളാണ് കൂടുതലായി ബിഎസ്എൻഎലിന് വലിയ വെല്ലുവിളി തീർക്കുന്നത്. അടുത്തകാലത്തെ പ്രവണതകൾ അനുസരിച്ച് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്എൻഎലിലേക്ക് തിരിച്ചുവരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇപ്പോഴിതാ അവരുടെ ഒരു ഒന്നൊന്നര പ്ലാൻ വന്നിരിക്കുകയാണ്, പ്രത്യേകിച്ച് ഡാറ്റ പ്രേമികൾക്ക് വേണ്ടി.
ബിഎസ്എൻഎൽ ഫ്ലാഷ് സെയിൽ പ്ലാൻ
ബിഎസ്‌എൻഎൽ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഫ്ലാഷ് സെയിൽ കൊണ്ടുവരുന്നു എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. ഈ ഫ്ലാഷ് സെയിൽ 2025 ജൂൺ 28 മുതൽ ജൂലൈ 1 വരെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഈ ഓഫർ പ്രകാരം, 400 രൂപയ്ക്ക് 400 ജിബി ഡാറ്റ നിങ്ങൾക്ക് ലഭ്യമാവും. ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കുള്ളതാണ് ഈ പ്ലാൻ.
ഈ പ്ലാൻ സാധാരണ രീതിയിൽ ഉള്ള സേവന വാലിഡിറ്റി വാഗ്‌ദാനം ചെയ്യാൻ സാധ്യതയില്ല. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് 1 രൂപയ്ക്ക് 1 ജിബി ഡാറ്റ മാത്രമേ ലഭിക്കൂ. ഇത് ഹൈ-സ്‌പീഡ് 4 ജി ഡാറ്റയാണ്. ഡാറ്റ 40 ദിവസത്തേക്ക് സാധുതയുള്ളതായിരിക്കും. അതിനാൽ തന്നെ കൂടുതലായി അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളോ മറ്റോ ലഭ്യമാവില്ല.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications