എയർടെലിന് പിന്നാലെ ഒരുങ്ങി ഇറങ്ങി ബിഎസ്എൻഎലും; 202 രൂപയുടെ റീചാർജ് പ്ലാൻ, ഫീച്ചറുകൾ അറിയാം

രാജ്യത്തെ മൊബൈൽ ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ 202 രൂപയുടെ പുതിയ പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. 32 ദിവസത്തെ കാലാവധി, അഞ്ച് ജിബി അതിവേഗ ഇന്റർനെറ്റ്, 300 മിനിറ്റ് ഫോൺ വിളികൾ എന്നിവയാണ് ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങൾ. കുറഞ്ഞ ചെലവിൽ മൊബൈൽ സേവനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പൊതുമേഖലാ ടെലികോം കമ്പനി ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

ടെലികോംടോക്കിന്റെ റിപ്പോർട്ട് പ്രകാരം, 100 എസ്‌എംഎസുകളും ഇൻഷുറൻസ് ആനുകൂല്യങ്ങളും പുതിയ റീചാർജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ വിളികൾക്ക് പ്രാധാന്യം നൽകുന്ന വോയ്‌സ് വൗച്ചർ വിഭാഗത്തിലാണ് ഈ പ്ലാൻ വരുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലും പ്ലാനിന്റെ വിവരങ്ങൾ ലഭ്യമാണ്. പുതിയ 202 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങളും നിലവിലുള്ള 247 രൂപ പ്ലാനുമായുള്ള വ്യത്യാസങ്ങളും ശ്രദ്ധേയമാണ്.

bsnl

ബിഎസ്എൻഎൽ 202 രൂപ പ്ലാൻ; സമ്പൂർണ വിവരങ്ങൾ

202 രൂപയുടെ റീചാർജിന് 32 ദിവസത്തെ കാലാവധിയാണുള്ളത്. ഈ കാലയളവിൽ 300 മിനിറ്റ് ഫോൺ കോൾ, അഞ്ച് ജിബി അതിവേഗ ഇന്റർനെറ്റ്, 100 എസ്‌എംഎസുകൾ എന്നിവ ലഭിക്കും. അനുവദിച്ചിട്ടുള്ള ഇന്റർനെറ്റ് ഡാറ്റ പൂർണമായി ഉപയോഗിച്ചുകഴിഞ്ഞാൽ വേഗം സെക്കൻഡിൽ 40 കിലോബിറ്റായി കുറയും. ഇൻഷുറൻസ് ആനുകൂല്യങ്ങളും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇൻഷുറൻസ് പരിരക്ഷയുടെ വിശദാംശങ്ങളും നിബന്ധനകളും വ്യക്തമാക്കിയിട്ടില്ല.

രണ്ടാമത്തെ മൊബൈൽ നമ്പർ ഉപയോഗിക്കുന്നവർക്കും കുറച്ച് ഫോൺ വിളികളും ഇന്റർനെറ്റും മാത്രം ആവശ്യമുള്ളവർക്കും ഈ പ്ലാൻ പരിഗണിക്കാം. എന്നാൽ, പതിവായി ഫോൺ വിളിക്കുന്നവർക്കും കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കും 300 മിനിറ്റ് വിളികളും അഞ്ച് ജിബി ഡാറ്റയും മതിയാകണമെന്നില്ല.

ബിഎസ്എൻഎൽ 247 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ നിലവിലുള്ള 247 രൂപയുടെ പ്രീപെയ്‌ഡ്‌ വോയ്‌സ് വൗച്ചറിന് 30 ദിവസത്തെ കാലാവധിയാണുള്ളത്. ഈ പ്ലാനിൽ പരിധിയില്ലാത്ത ഫോൺ വിളികൾ, 50 ജിബി അതിവേഗ ഇന്റർനെറ്റ്, ദിവസവും 100 എസ്‌എംഎസുകൾ എന്നിവ ലഭിക്കുമെന്ന് ടെലികോംടോക്ക് റിപ്പോർട്ട് ചെയ്യുന്നു. അനുവദിച്ചിട്ടുള്ള അതിവേഗ ഡാറ്റ ഉപയോഗിച്ചുകഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം സെക്കൻഡിൽ 40 കിലോബിറ്റായി കുറയും.

പുതുതായി അവതരിപ്പിച്ച 202 രൂപ പ്ലാനിൽ നിന്ന് വ്യത്യസ്‌തമായി, 247 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ നേരത്തേ തന്നെ നൽകിവരുന്ന റീചാർജ് ഓപ്ഷനുകളിലൊന്നാണ്. 202 രൂപയുടെ പ്ലാനിന് 32 ദിവസത്തെ കാലാവധിയുണ്ടെങ്കിലും അഞ്ച് ജിബി ഡാറ്റയും 300 മിനിറ്റ് ഫോൺ വിളികളും മാത്രമാണ് ലഭിക്കുന്നത്. മറുവശത്ത്, 247 രൂപയുടെ പ്ലാനിന് 30 ദിവസത്തെ കാലാവധിയാണുള്ളത്. എന്നാൽ, പരിധിയില്ലാത്ത ഫോൺ വിളികളും 50 ജിബി ഡാറ്റയും ദിവസവും 100 എസ്‌എംഎസുകളും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma