ബിഎസ്എൻഎലിന്റെ കരുതൽ; മാതൃദിനത്തിൽ ഓഫർ, പ്ലാൻ നിരക്കുകൾ കുറച്ചു, നേട്ടങ്ങൾ എന്തൊക്കെ?
ബിഎസ്എൻഎൽ ഇന്ത്യക്കാരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കമ്പനിയാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അത്രകണ്ട് ഇന്ത്യക്കാരെ അവർ സ്നേഹിക്കുന്നുണ്ട്. ഒന്നോ രണ്ടോ വർഷം കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത പേരല്ല ഇതെന്ന് ആദ്യം ഓർക്കണം. കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി അവർ ലാൻഡ് ഫോണിലൂടെയും ബ്രോഡ്ബാൻഡിലൂടെയും മൊബൈൽ ഫോണിലൂടെയും ഒക്കെ ഇന്ത്യക്കാരുടെ സ്വീകരണ മുറികളിൽ ഇടം നേടിയിട്ടുണ്ട്.
ശരിക്കും പറഞ്ഞാൽ ബിഎസ്എൻഎല്ലിനെ കുറിച്ച് പറയാൻ ആണെങ്കിൽ ഇന്ത്യക്കാർക്ക് നൂറ് നാവാണെന്ന് വേണമെങ്കിൽ പറയാം. ഒരുപക്ഷെ പഴയ തലമുറയിലെ ഒട്ടുമിക്ക ആളുകളുടെയും ആദ്യത്തെ സിം കാർഡ് ബിഎസ്എൻഎൽ ആയിരിക്കും നൽകിയിട്ടുണ്ടാവുക. അതാണ് അവരുടെ പ്രത്യേകത. അതിനാൽ തന്നെ ചെറിയൊരു വൈകാരിക ബന്ധവും കമ്പനിക്ക് നമ്മുടെ നാട്ടിലെ ആളുകളോട് ഉണ്ടെന്ന് പറഞ്ഞാൽ അത് അതിശയോക്തി ആവില്ല.

അതിനെ ഒന്നുകൂടി അടിവരയിടുകയാണ് ബിഎസ്എൻഎൽ ഇപ്പോൾ. മാതൃദിനത്തിൽ രാജ്യത്തെ കോടിക്കണക്കിന് വരുന്ന അമ്മമാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ അവർ പ്രഖ്യാപിച്ചിരിക്കുന്നത്. അവരുടെ മൂന്ന് സുപ്രധാന പ്ലാനുകളിലാണ് ഇപ്പോൾ കാര്യമായ വിലക്കുറവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ശതമാനം വരെ ഡിസ്‌കൗണ്ട് ആയിരിക്കും ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുക.
ബിഎസ്‌എൻഎല്ലിന്റെ മൂന്ന് ദീർഘകാല വാലിഡിറ്റി റീചാർജ് പ്ലാനുകൾക്ക് ഇപ്പോൾ മാതൃദിന സ്‌പെഷ്യൽ ഓഫറിന്റെ ഭാഗമായി വില കുറച്ചിരിക്കുകയാണ് കമ്പനി. ഇന്ന് മെയ് 7 മുതൽ മെയ് 14 വരെ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ബിഎസ്‌എൻഎലിന്റെ ഈ ഓഫറിന് അർഹതയുണ്ട്. ഈ വർഷം മെയ് 11നാണ് മാതൃദിനം. ഏതൊക്കെ പ്ലാനുകളാണ് നിങ്ങൾക്ക് ഇതിലൂടെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയുക എന്ന് നമുക്ക് നോക്കാം.
ബിഎസ്എൻഎൽ 2399 രൂപ പ്ലാൻ: 395 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ നിരവധി ആകർഷകമായ സവിശേഷതകളും കൂടി ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങൾ, പ്രതിദിനം 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റ, ഇന്ത്യയിലുടനീളം പരിധിയില്ലാത്ത വോയ്‌സ് സംഭാഷണങ്ങൾ എന്നിവയ്ക്ക് അവസരം ലഭിക്കും.
കൂടാതെ ബിഎസ്‌എൻഎല്ലിന്റെ എല്ലാ പ്ലാനുകളിലും ബിഐടിവിയിലേക്ക് സൗജന്യ ആക്‌സസ് കൂടി ഇതിൽ ഉൾപ്പെടുന്നു, ഇത് ഉപഭോക്താക്കൾക്ക് അവരുടെ ഫോണുകളിൽ 350ലധികം ലൈവ് ടിവി സ്‌റ്റേഷനുകൾ കാണാൻ അനുവദിക്കുന്നു. ബിഎസ്എൻഎലിന് ആപ്പ് മുഖേന റീചാർജ് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ ഓഫർ ലഭിക്കുക.
ബിഎസ്‌എൻഎൽ 997 രൂപ പ്ലാൻ: ഈ ഓഫർ ഉപഭോക്താക്കൾക്ക് 160 ദിവസത്തേക്ക് ഇന്ത്യയിലുടനീളം പരിധിയില്ലാത്ത കോളിംഗിന്റെ ആനുകൂല്യം നൽകും. 2399 പ്ലാൻ പോലെ അംഗങ്ങൾക്ക് 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങൾ, എല്ലാ ദിവസവും 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റ, ബിഐടിവിയിലേക്ക് സൗജന്യ ആക്‌സസ് എന്നിവയും ലഭിക്കുമ്പോൾ കാലാവധിയിൽ മാത്രമാണ് മാറ്റമുള്ളത്.
ബിഎസ്‌എൻഎൽ 599 രൂപ പ്ലാൻ: ഈ പ്ലാനിന്റെ ഉപഭോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റി കാലയളവാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. 100 സൗജന്യ എസ്എംഎസുകൾക്ക് പുറമേ, പ്രതിദിനം 3 ജിബി അതിവേഗ ഡാറ്റയും ഇന്ത്യയിലുടനീളം പരിധിയില്ലാത്ത കോളുകളും പ്ലാനിൽ ലഭ്യമാണ്. മറ്റ് പ്ലാനുകളെപ്പോലെ തന്നെ ഇതിലും ബിഐടിവിയിലേക്ക് സൗജന്യ ആക്‌സസ് നൽകുന്നു.
ഈ ഓഫർ പ്രയോജനപ്പെടുത്തിയാൽ നിങ്ങൾക്ക് നല്ല ലാഭമായിരിക്കും ഉണ്ടാവുക. പ്രത്യേകിച്ച് ഡാറ്റ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന ആളുകൾക്ക് അനുയോജ്യമാണ് ഈ മൂന്ന് പ്ലാനുകളും. ഒപ്പം സൗജന്യ കോൾ, എസ്എംഎസ് എന്നിവയും ഇവയിൽ നിങ്ങൾക്ക് കിട്ടും. ഇന്ന് മുതൽ അടുത്ത ഏഴ് ദിവസത്തേക്ക് മാത്രമാണ് ഓഫർ.












Click it and Unblock the Notifications