ആരുമില്ലാത്തവർക്ക് ബിഎസ്എൻഎല്ലുണ്ട്; 50 ജിബി ഡാറ്റ കിട്ടും, വില വെറും 247 രൂപ മാത്രം, കാലാവധി ഇത്ര
അടുത്തിടെയാണ് രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ലോഗോയിലും ആപ്‌തവാക്യത്തിലും മാറ്റം വരുത്തിയത്. എന്നാൽ അതുകൊണ്ട് തങ്ങളുടെ പ്രവർത്തനരീതിയിൽ അവർ ഒരു മാറ്റവും വരുത്താൻ പോവുന്നില്ലെന്ന് നേരത്തെ തന്നെ അറിയിച്ചതാണ്. കാരണം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ചിലവിൽ മികച്ച പ്ലാനുകൾ ആസ്വദിക്കാൻ അവരാണ് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുന്നത്.
5ജി എന്ന അതിവേഗ രീതിയിലേക്ക് മാറിയിട്ടില്ലെങ്കിലും വേഗതയിൽ 4ജി സേവനങ്ങൾ നൽകി കൊണ്ടാണ് ഇപ്പോൾ ബിഎസ്എൻഎൽ ആളുകളെ കൈയിലെടുക്കുന്നത്. വിപണിയിൽ ജിയോ, എയർടെൽ, വിഐ തുടങ്ങിയ കമ്പനികളുടെ ശക്തമായ മത്സരം നേരിട്ട് കൊണ്ടിരിക്കുന്ന വേളയിലും ഉപഭോക്താക്കളെ കൈവിടാതെ മികച്ച പ്ലാനുകൾ നൽകുന്നതിൽ ബിഎസ്എൻഎൽ ഒട്ടും മടി കാണിക്കാറില്ല എന്നതാണ് വാസ്‌തവം.

വീണ്ടും അവർ അത് തെളിയിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് ബിഎസ്എൻഎൽ മുന്നോട്ട് വയ്ക്കുന്ന ഏറ്റവും പുതിയ 247 രൂപയുടെ പ്ലാൻ. ഇതിലൂടെ ഡാറ്റ, കോൾ എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റാൻ ഉപഭോക്താക്കൾക്ക് കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം. എന്തൊക്കെയാണ് ഈ പ്ലാനിന്റെ ഗുണങ്ങൾ എന്നറിയാം.
ബിഎസ്എൻഎല്ലിന്റെ 247 രൂപ പ്ലാനിന് ഒരു മാസത്തെ വാലിഡിറ്റിയാണ് ലഭ്യമാവുക. ഈ പ്ലാൻ എടുക്കുന്നവർക്ക് ഒരു മാസത്തേക്ക് പിന്നെ മറ്റൊന്നും ആലോചിക്കേണ്ടതില്ലെന്ന് ചുരുക്കം. ഇതിൽ ഉപഭോക്താക്കൾക്ക് 30 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ വാഗ്‌ദാനം ചെയ്യുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
കൂടാതെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ഇതിൽ കിട്ടും. ഇതിനുപുറമെ, പ്ലാനിൽ പ്രതിദിനം 100 സന്ദേശങ്ങൾ സൗജന്യമായി അയക്കാനുള്ള അവസരവും കമ്പനി നൽകുന്നു. ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് എന്നിവ ഉൾപ്പെടയുള്ള സേവനങ്ങൾ ആക്‌സസ് ചെയ്യാനും കഴിയും.
നിലവിലെ സാഹചര്യത്തിൽ മറ്റ് കമ്പനികളുടെ പ്ലാനുകൾ താരതമ്യം ചെയ്യുമ്പോൾ ബിഎസ്എൻഎൽ നൽകുന്ന 247 രൂപയുടെ റീചാർജ് ഓഫർ മികച്ചൊരു ഓപ്‌ഷൻ തന്നെയാണ്. ജിയോ ആയിക്കൊള്ളട്ടെ എയർടെൽ ആവട്ടെ ഇതേ കാലാവധിയിൽ നിങ്ങൾക്ക് റീചാർജ് പ്ലാൻ കിട്ടണമെങ്കിൽ മുടക്കേണ്ട തുക ഇതിലും അധികമായിരിക്കും എന്നതാണ് വാസ്‌തവം.
ഈ ഓഫറിന് പുറമേ ബിഎസ്എൻഎൽ ഇതിലും താഴെ നിരക്കുള്ള വേറെയും ജനപ്രിയ ഓഫറുകൾ ഉപഭോക്താക്കൾക്കായി ഒരുക്കുന്നുണ്ട്. അതിൽ 187 രൂപ, 185 രൂപ എന്നിങ്ങനെയുള്ള പണം മാത്രമാണ് മുടക്കേണ്ടി വരിക. ഇത്തരം പ്ലാനുകളുടെ സ്വീകാര്യത തന്നെയാണ് ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകം.












Click it and Unblock the Notifications