ബിഎസ്എൻഎൽ പൊളിയാണ്; കുറഞ്ഞ പണം മുടക്കിയാൽ കൂടുതൽ ഓഫർ, 91 രൂപ ഉണ്ടേൽ 2 മാസം കുശാൽ...
ഇന്ത്യൻ ടെലികോം വിപണി വലിയൊരു മത്സരത്തിന് കോപ്പുകൂട്ടി തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രധാനമായും ബിഎസ്എൻഎൽ-ജിയോ മത്സരമാണ് നടക്കുന്നത്. ജിയോ കടുത്ത വെല്ലുവിളിയുമായി ബിഎസ്എൻഎല്ലിനെ നേരിടാൻ ഒരുങ്ങുമ്പോൾ മറുവശത്ത് പൊതുമേഖലാ കമ്പനി ഉപയോക്താക്കളെ ഓഫറുകളുടെ സൗകര്യങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുകയാണ്.
അതിപ്പോൾ ജിയോക്ക് ആയാലും എയർടെലിന് ആയാലും ഇല്ലാത്ത വലിയൊരു ഗുണം ബിഎസ്എൻഎല്ലിന് ഉള്ളത് കമ്പനിയുടെ അഫോർഡബിലിറ്റി എന്ന ഘടകം തന്നെയാണ്. ജിയോ ഉൾപ്പെടെ മികച്ച രീതിയിൽ ഓഫറുകൾ നൽകുമ്പോഴും ചില ഘട്ടങ്ങളിൽ അവർക്ക് വെല്ലുവിളിയാവുന്നത് ഈ അഫോർഡബിലിറ്റിയിലെ പോരായ്‌മ തന്നെയാണ്.

അതിന് എപ്പോഴും ബെസ്‌റ്റ് ബിഎസ്എൻഎൽ തന്നെയാണ്. പലരും ആഗ്രഹിക്കുന്നത് ഇന്റർനെറ്റ്, ഫ്രീ കോൾ, സൗജന്യ എസ്എംഎസ് എന്നിവ ഉൾപ്പെടെ പാക്കുകൾ ആണെങ്കിൽ മറ്റ് ചിലരെ സംബന്ധിച്ച് വാലിഡിറ്റി തന്നെയാണ് പ്രധാനം. അതിന്റെ കാരണം ഒരുപക്ഷേ ബിഎസ്എൻഎൽ ഒരു രണ്ടാം സിം ആയി ഉപയോഗിക്കുന്നതിനാലാവാം.
അത്തരം സാഹചര്യങ്ങളിൽ സിം കാലാവധി ചെറിയ തുകയ്ക്ക് നീട്ടിക്കിട്ടുന്ന പ്ലാനുകളാവും എല്ലാ ഉപയോക്താക്കളുടെയും മനസിൽ വരിക. ഇക്കാര്യത്തിൽ ജിയോ പോലും ഒരിത്തിരി എക്സ്പെൻസീവ് ആണ് എന്നതാണ് യാഥാർഥ്യം. എന്നാൽ ബിഎസ്എൻഎൽ അങ്ങനെയല്ല, അവരുടെ പ്ലാനുകളിൽ ഒരു മിതത്വം നിങ്ങൾക്ക് കാണാൻ കഴിയും. അത്തരത്തിലൊരു പ്ലാൻ പരിചയപ്പെടാം.
ബിഎസ്എൻഎൽ 91 രൂപ പ്ലാൻ
താരതമ്യേന വിലകുറഞ്ഞ ഈ ബിഎസ്എൻഎൽ പ്ലാൻ 60 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. അത് തന്നെയാണ് ഈ ഓഫറിനെ ഒന്ന് കൂടി ജനപ്രിയമാക്കുന്നത്. ഈ പ്ലാനിന്റെ വിലയായി നൽകേണ്ടത് 91 രൂപയാണ്, ഇതിൽ ഉപയോക്താക്കൾക്ക് 60 ദിവസത്തെ വാലിഡിറ്റി ലഭിക്കും. രണ്ട് മാസത്തെ വാലിഡിറ്റിക്ക് 91 എന്ന നിരക്ക് കണക്കാക്കുമ്പോൾ ഒരുമാസത്തേക്ക് 50 രൂപ ചിലവാകുന്നില്ല.
മറ്റ് ടെലികോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നിവ ഈ വിലയിൽ ഇത്രയധികം ആനുകൂല്യങ്ങൾ നൽകുന്നില്ല എന്നതാണ് ബിഎസ്എൻഎലിന്റെ ഈ പ്ലാൻ വിപണിയിൽ ഒരു ഗെയിം ചേഞ്ചർ ആവുന്നത്. എന്നാൽ സാധാരണ ലഭിക്കുന്ന ഡാറ്റ, സൗജന്യ കോൾ, എസ്എംഎസ് സേവനങ്ങൾ ഇതിൽ കിട്ടില്ല.
എങ്കിലും അതോർത്ത് ഒരിക്കലും സങ്കടപ്പെടേണ്ട കാര്യമില്ല. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് മിനിറ്റിന് 15 പൈസ എന്ന നിരക്കിൽ വോയ്‌സ് കോളുകൾ ലഭിക്കുന്നു. കുറഞ്ഞ ചെലവിൽ നിങ്ങളുടെ സിം കാർഡ് ദീർഘകാലത്തേക്ക് സജീവമായി തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ബിഎസ്എൻഎൽ പ്ലാൻ തന്നെയാവും ഉചിതം.
ഇതൊരു വാലിഡിറ്റി സാധ്യത മാത്രമുള്ള പ്ലാനാണ്, അത്തരമൊരു സാഹചര്യത്തിൽ, ഉപയോക്താക്കൾക്ക് കോളുകളും എസ്എംഎസും സ്വീകരിക്കാൻ കഴിയും. എന്നാൽ അവർക്ക് കോളുകളോ എസ്എംഎസുകളോ അയക്കാൻ കഴിയില്ല. ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിന്, അവർ പ്രത്യേകം മറ്റൊരു റീചാർജ് ചെയ്യണമെന്ന് മാത്രം. എങ്കിലും സിം കാർഡ് ആക്‌ടീവായി തന്നെ തുടരാൻ ഇതിലും അനുയോജ്യമായ മറ്റൊരു ഓഫർ വേറെയില്ല.












Click it and Unblock the Notifications