ഇക്കാര്യത്തിൽ ബിഎസ്എൻഎല്ലിനെ വെല്ലാൻ ആരുമില്ല; 150 ദിവസത്തേക്ക് നോ ടെൻഷൻ, ഡാറ്റയും കിട്ടും, വില?
ഇന്ത്യക്കാർ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. പുതിയ ബ്രാൻഡുകളെയും കമ്പനികളെയും നാം അംഗീകരിക്കാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ഫലമാണ് ടെലികോം മാർക്കറ്റിലെ റിലയൻസ് ജിയോയുടെ അപ്രതീക്ഷിത കുതിപ്പ്. പ്രവർത്തനം തുടങ്ങി എട്ട് വർഷം പിന്നിടുമ്പോൾ ജിയോ വരിക്കരുടെ എണ്ണത്തിൽ ഒന്നാമതാണ്. എന്നാൽ ഇപ്പോൾ കടുത്ത വെല്ലുവിളിയാണ് അവർ നേരിടുന്നത്.
അതിന്റെ പ്രധാനകാരണം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ തന്നെയാണ്. അത്രയും മികച്ച ഓഫറുകളുമായി എത്തുന്ന ബിഎസ്എൻഎൽ പലപ്പോഴും മറ്റ് കമ്പനികളെ മലർത്തിയടിക്കുന്ന കാഴ്‌ചയാണ് നാം കാണുന്നത്. അധിക ആനുകൂല്യങ്ങൾ നൽകുന്ന ഒട്ടേറെ ജനപ്രിയ പ്ലാനുകൾ ഈ കമ്പനി മുന്നോട്ട് വയ്ക്കുന്നുണ്ട്.

അത് തന്നെയാണ് അവരുടെ മുഖമുദ്ര. ഏതൊക്കെ രീതിയിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയും എന്നതിന്റെ പരീക്ഷണത്തിലാണ് ബിഎസ്എൻഎൽ എന്ന് വേണമെങ്കിൽ പറയാം. അവരുടെ ഏറ്റവും മികച്ച ഓഫറുകളിൽ പലതും ഹ്രസ്വകാല കാലാവധിയുള്ളവയാണ്. എന്നാൽ ദീർഘകാല പ്ലാനുകൾ ആഗ്രഹിക്കുന്നവരെയും ബിഎസ്എൻഎൽ ഒരിക്കലും നിരാശപ്പെടുത്തില്ല.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബിഎസ്എൻഎലിന്റെ 397 രൂപയുടെ റീചാർജ് പ്ലാൻ. ഒട്ടേറെ ആനുകൂല്യങ്ങളും സവിശേഷതകളുമുള്ള ഈ പ്ലാൻ നിങ്ങളുടെ ശരിക്കും ഞെട്ടിക്കും. കാരണം കുറഞ്ഞ ചിലവിൽ കൂടുതൽ കാലാവധി എന്ന ബിഎസ്എൻഎൽ പോളിസി മുറുക്കെ പിടിക്കുന്ന പ്ലാനുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.
ബിഎസ്എൻഎൽ 397 രൂപ പ്ലാൻ
വെറും 397 രൂപ വിലയുള്ള ബിഎസ്എൻഎല്ലിന്റെ ഈ റീചാർജ് പ്ലാൻ ശ്രദ്ധേയമായ 150 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഇത് മറ്റ് കമ്പനികളെ അപേക്ഷിച്ചു നോക്കുമ്പോൾ വലിയ ലാഭം നൽകുന്ന പ്ലാനുകളിൽ ഒന്ന് തന്നെയാണ്. കണക്ക് കൂട്ടുമ്പോൾ ദിവസം വെറും 3 രൂപ പോലും ഈ പ്ലാനിൽ നിങ്ങൾക്ക് ചിലവ് വരുന്നില്ല എന്നതാണ് ആലോചിക്കേണ്ട കാര്യം.
അൺലിമിറ്റഡ് സൗജന്യ കോളുകളാണ് ഇതിന്റെ മറ്റൊരു ഗുണം. ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് ഇന്ത്യയിലെ ഏത് നമ്പറിലേക്കും പരിധിയില്ലാത്ത കോളുകൾ ആസ്വദിക്കാം. കൂടാതെ സൗജന്യ ദേശീയ റോമിംഗ് സൗകര്യവും ലഭ്യമാണ്. ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ 30 ദിവസത്തേക്ക് ലഭിക്കും, മൊത്തം കണക്കുകൂട്ടുമ്പോൾ ഇത് 60 ജിബി വരും.
പ്രതിദിനം 100 സൗജന്യ എസ്എംഎസ്, അതും 30 ദിവസത്തേക്ക്. ഉപയോക്താക്കൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ് അയയ്ക്കാനുള്ള അവസരവും ലഭ്യമാണ്. എന്നാൽ ഓർമ്മയിൽ വയ്‌ക്കേണ്ട പ്രധാന കാര്യം ഈ പ്ലാനിൽ ഡാറ്റ സേവനം ആദ്യ 30 ദിവസം മാത്രമേ ലഭ്യമാവൂ. എങ്കിലും ശേഷിക്കുന്ന 120 ദിവസം ഫോണിന്റെ വാലിഡിറ്റി കട്ടാവാതെ റീചാർജ് വേണ്ടെന്നുള്ള ഗുണമാണ് നിങ്ങൾക്ക് കിട്ടുക.












Click it and Unblock the Notifications