Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൃദയപൂർവം ബിഎസ്എൻഎൽ; ഇവിടെ എല്ലാം കിട്ടും, 600 ജിബി ഡാറ്റയും ഫ്രീ കോളും! വില കേട്ടാൽ ഞെട്ടും?

പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലും നമ്മുടെ നാട്ടിൽ ബിഎസ്എൻഎലിന് ഉണ്ടെന്ന് തോന്നുന്നില്ല. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവരികയും ആധിപത്യം നിലനിർത്തുകയും ചെയ്‌തു എന്നതാണ് കാരണം. ജിയോ ആയാലും എയർടെൽ ആയാലും മികച്ച മത്സരം കാഴ്‌ച വയ്ക്കുമ്പോഴും ബിഎസ്എൻഎൽ ഒരു അറ്റത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

വിപണിയിൽ കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് അവരുടെ മുതൽക്കൂട്ട്. ഓരോ വർഷം കഴിയുന്തോറും അവർ ബിസിനസ് വളർത്തുകയും അവരുടെ സ്വാധീനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഒരു പതിറ്റാണ്ട് മുൻപ് വരെ നഷ്‌ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു ബിഎസ്എൻഎൽ എന്ന കമ്പനിയുടെ പേരിൽ ഉണ്ടായിരുന്നത്, എന്നാൽ ഇന്നതെല്ലാം മാറി.

bestbsnlplans

കഴിഞ്ഞ കാലങ്ങളിൽ എല്ലാം ഓരോ ഘട്ടത്തിലും തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട്, തങ്ങളുടെ ശേഷി മനസിലാക്കി കൊണ്ടാണ് അവർ മുന്നേറിയത്. ഇന്ത്യൻ വിപണിയിൽ ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ ബിഎസ്എൻഎൽ പോലെ സാധാരണക്കാരെ പരിഗണിക്കുന്ന മറ്റൊരു കമ്പനിയെ മഷിയിട്ട് നോക്കിയാലും നിങ്ങൾക്ക് കാണാൻ കഴിയുകയില്ല. അതാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ മുന്നേറ്റത്തിനുള്ള കാരണമായി വിലയിരുത്തുന്നത്.

കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം മേഖലയിൽ ഒന്നാകെ ഉണ്ടായിരിക്കുന്നത് എന്ന് നോക്കിയാൽ നിങ്ങൾക്ക് മനസിലാവും. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമ്മളൊക്കെ കണ്ടതുമാണ്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് നിങ്ങൾ ഓർക്കുകയും വേണം.

പറഞ്ഞുവന്നത് ബിഎസ്എൻഎൽ എത്രത്തോളം ജനഹൃദയങ്ങളിൽ വസിക്കുന്നു, അവരോട് ചേർന്ന് നിൽക്കുന്നു എന്നതിനെ കുറിച്ചാണ്. പലപ്പോഴും അവരുടെ വളർച്ച തന്നെ ഉപഭോക്താക്കളുടെ സ്വഭാവത്തിനെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോൾ 4ജി അടക്കമുള്ള സാങ്കേതിക വിദ്യകളിലേക്ക് കൂടി കടന്നതോടെ ഇനി അവരെ പിടിച്ചാൽ കിട്ടില്ലെന്ന് ഉറപ്പാണ്.

ബിഎസ്എൻഎൽ ഓഫറുകളെ കുറിച്ച് സംസാരിക്കാൻ നിന്നാൽ ഒരു ദിവസം മതിയാവില്ലെന്ന് തന്നെ പറയാം. എന്തെന്നാൽ ഉപഭോക്താക്കളെ മനസിലാക്കി, പരിഗണിച്ചുകൊണ്ട് അവരുടെ ഓഫറുകളുടെ ഒട്ടേറെ ഓഫറുകൾ വിപണിയിലുണ്ട്. അതിൽ ഒട്ടുമിക്ക എല്ലാം ജനപ്രിയ ഓഫറുകൾ കൂടിയാണ്. അത്തരത്തിൽ ഒരു വർഷത്തെ അവരുടെ ഏറ്റവും മികച്ചൊരു പ്ലാൻ ഏതെന്ന് നോക്കാം. അതിന്റെ എല്ലാവിധ ആനുകൂല്യങ്ങളും പ്രത്യേകതകളും അറിയാം.

ബിഎസ്എൻഎൽ 1999 രൂപ പ്ലാൻ

അൺലിമിറ്റഡ് കോളിംഗ്, അധിക ഡാറ്റ ആനുകൂല്യങ്ങൾ എന്നിവയുള്ള ഒരു ദീർഘകാല റീചാർജ് പ്ലാൻ നിങ്ങൾ തിരയുകയാണെങ്കിൽ, ഒരു വർഷത്തെ വാലിഡിറ്റിയിൽ 1999 രൂപയുടെ കിടിലനൊരു പ്ലാൻ ഉണ്ട് ബിഎസ്എൻഎലിന്റെ കൈവശം. അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ ഉള്ള ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാനുകളിൽ ഒന്ന് കൂടിയാണ് ഈ ഓഫർ.

ബി‌എസ്‌എൻ‌എൽ 1999 രൂപ റീചാർജ് പ്ലാനിൽ പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്‌എം‌എസ്, 365 ദിവസം വരെ വാലിഡിറ്റിയിൽ 600 ജിബി ഡാറ്റ എന്നിവയാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ബി‌എസ്‌എൻ‌എൽ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഈ ഒറ്റത്തവണ റീചാർജ് പ്ലാൻ പ്രതിമാസ റീചാർജിന്റെ ആവശ്യകത ഇല്ലാതാക്കുന്നത് കൂടിയാണ്.

ഇതേ അനുകൂല്യങ്ങളോടെ മറ്റ് സ്വകാര്യ കമ്പനികളുടെ പ്ലാനുകൾ ലഭ്യമാക്കാൻ വളരെയധികം ചിലവ് ആവശ്യമായി വരും. പ്രധാനമായും ജിയോ, എയർടെൽ എന്നിവ നൽകുന്ന ഓഫറുകൾക്ക് ഇതിലും എത്രയോ അധികം പണം ചിലക്കേണ്ടി വരും, എന്നാൽ അവയിൽ ചിലതിലെങ്കിലും പ്രത്യേകിച്ച് ജിയോക്ക് അധിക ഒടിടി ആനുകൂല്യങ്ങൾ ഒപ്പമുണ്ടാവുമെന്ന് മാത്രം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+