ബിഎസ്എൻഎൽ ഒരു കേമൻ തന്നെ; ഈ പ്ലാൻ ഞെട്ടിക്കും, വില വെറും 399 രൂപ മാത്രം, വാലിഡിറ്റിയും ആനുകൂല്യവും?
ബിഎസ്എൻഎൽ എന്ന കമ്പനിക്ക് എന്നും അതിന്റെതായ വില നമുക്കിടയിലുണ്ട്. പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു കമ്പനി കൂടിയാണ് ബിഎസ്എൻഎൽ എന്ന് എടുത്തുപറയേണ്ട കാര്യമില്ലലോ. പലവിധി കാരണങ്ങളാൽ ഒരിടയ്ക്ക് അവർ ഒന്ന് തളർന്നെങ്കിലും ഇപ്പോൾ പൂർവാധികം ശക്തിയോടെ തന്നെ കമ്പനി വീണ്ടും ഉയർത്തെഴുന്നേറ്റു, രാജ്യത്തെ മുൻനിര ടെലികോം കമ്പനികളിൽ ഒന്നായി.
ആ പദവിയിലേക്കുള്ള അവരുടെ കടന്നുവരവ് വെറും ഭാഗ്യത്തിന്റെ സഹായത്തോടെ ഉണ്ടായ ഒന്നല്ല, മറിച്ച് അതിൽ അവരുടെ കഠിനാധ്വാനവും അർപ്പണ മനോഭാവും ഒക്കെ വലിയ പങ്കു തന്നെ വഹിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. ഇന്ന് കാണുന്ന ബിഎസ്എൻഎൽ അങ്ങനെ ഒരുപാട് കാലത്തെ അധ്വാനം കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത മേൽവിലാസമാണ്.

ഇത്തരത്തിലുള്ള യാത്രയിൽ അവരെ എന്നും സഹായിച്ചിട്ടുള്ളത് വിശ്വസ്‌തരായ ഉപഭോക്താക്കളാണ്, എന്തൊക്കെ സംഭവിച്ചാലും കമ്പനിയെ മുന്നോട്ട് കൊണ്ട് പോവാൻ കെൽപ്പുള്ള ഒരു കൂട്ടം ഉപഭോക്താക്കൾ സ്വന്തമായുള്ള കമ്പനി തന്നെയാണ് ബിഎസ്എൻഎൽ. അത് അവരിൽ കമ്പനി ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയുടെ കൂടി ബാക്കിപത്രമാണ്.
മികച്ച പ്ലാനുകൾ നൽകിയാണ് കൂടുതൽ പേരെയും ആകർഷിക്കാൻ ബിഎസ്എൻഎൽ എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഡാറ്റ, എസ്എംഎസ്, ഫ്രീ കോൾ എന്നിങ്ങനെ സംസ്ഥ മേഖലകളിലും മികച്ച ആനുകൂല്യങ്ങൾ നൽകുമ്പോൾ പിന്നെ ഉപഭോക്താക്കൾ എങ്ങനെയാണ് നോ പറയുന്നത്. അങ്ങനെയാണ് ഇന്ന് കാണുന്ന നിലയിലേക്ക് അവർ വളർന്നത്.
അടുത്തകാലത്തായി കമ്പനിയെ എതിരിടാൻ സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ എന്നിവ എല്ലാ രീതിയിലും ശ്രമിക്കുന്നുണ്ട്. മികച്ച പ്ലാനുകൾ അവതരിപ്പിച്ച് ബിഎസ്എൻഎല്ലിനെ വീഴ്ത്തുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. എന്നാൽ ഇത് മുന്നിൽ കണ്ട് അവർ അവതരിപ്പിച്ച പ്ലാനുകളിൽ ഒന്നാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഎസ്എൻഎലിന്റെ ഈ പ്ലാൻ വില വെറും 399 രൂപ മാത്രമാണ്.
ബിഎസ്എൻഎൽ 399 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 399 രൂപയുടെ പോസ്‌റ്റ് പെയ്‌ഡ് പ്ലാനിൽ, നിങ്ങൾക്ക് പരിധിയില്ലാത്ത സൗജന്യ കോളിംഗിന്റെ ആനുകൂല്യം ലഭിക്കും. ഇതിനൊപ്പം, നിങ്ങൾക്ക് പ്രതിദിനം 100 സൗജന്യ എസ്‌എംഎസിന്റെയും ആനുകൂല്യം കൂടി ലഭിക്കും എന്ന പ്രത്യേകതയുണ്ട്. ഇനി ഡാറ്റയെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ആകെ 70 ജിബി ഡാറ്റയാണ് കമ്പനി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
മാത്രമല്ല, ഈ പ്ലാനിൽ ഡാറ്റ റോൾഓവറിന്റെ ആനുകൂല്യവും ഉൾപ്പെടുന്നു, അതായത്, നിങ്ങൾക്ക് നിങ്ങളുടെ ശേഷിക്കുന്ന ഡാറ്റയും ഈ പ്ലാനിന്റെ ഭാഗമായി ഉപയോഗിക്കാം. ഇതിൽ നിങ്ങൾക്ക് ആകെ 210 ജിബി ഡാറ്റ ലാഭിക്കാനും അത് ഉപയോഗിക്കാനും കഴിയും എന്നതാണ് മറ്റൊരു ഗുണം. ഈ പ്ലാൻ 1 മാസത്തെ വാലിഡിറ്റിയാണ് നൽകുക.












Click it and Unblock the Notifications