Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎലിന്റെ അഡാർ പ്ലാൻ; 730 ജിബി ഡാറ്റ കിട്ടും, പിന്നെ 365 ദിവസം ഫ്രീ കോളും, വില എത്ര?

ഇന്ത്യൻ വിപണിയിൽ ബിഎസ്എൻഎൽ ആരാണെന്നും എന്താണെന്നും അറിയാത്തവർ ചുരുക്കമായിരിക്കും. അത്രയധികം സ്വാധീനമുള്ള അവരെ സംബന്ധിച്ചിടത്തോളം കടുത്ത മത്സരമാണ് ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. കാരണം വിപണിയിൽ ശക്തമായ പോരാട്ടമാണ് ജിയോ, എയർടെൽ പോലെയുള്ള കമ്പനികൾ കാഴ്‌ചവയ്ക്കുന്നത്. അതുകൊണ്ട് തന്നെ ജാഗ്രതയോടെയാണ്‌ ബിഎസ്എൻഎൽ ഓരോ കരുക്കളും നീക്കുന്നത്.

അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്നത് സ്വന്തം ഉപഭോക്താക്കൾക്ക് തന്നെയാണ്. കമ്പനിയുടെ വളർച്ച ഇതിനെ പിന്തുടർന്ന് വന്നുകൊള്ളും എന്നാണ് അവരുടെ പോളിസി. ഇക്കാരണത്താൽ തന്നെ മറ്റ് കമ്പനികളെ അപേക്ഷിച്ചു നോക്കുമ്പോൾ ഉപഭോക്താക്കൾ കൂടുതലായി ഒപ്പം നിൽക്കാൻ ആഗ്രഹിക്കുന്നത്, അവിടെ തന്നെ തുടരാൻ ആഗ്രഹിക്കുന്നത് ബിഎസ്എൻഎലിൽ തന്നെയാണെന്ന് നിസംശയം പറയാം.

bsnlplans1515rs

അടുത്ത കാലത്തായി മറ്റെല്ലാ ടെലികോം കമ്പനികളും വില വർധിപ്പിച്ചപ്പോഴും ഉപഭോക്താക്കൾക്ക് പച്ചത്തുരുത്തായി ഒപ്പം നിന്നത് ബിഎസ്എൻഎൽ മാത്രമാണ്. അതാണ് അവരുടെ ഉപഭോക്തൃ സേവനങ്ങളുടെ പ്രത്യേകത. എയർടെൽ, ജിയോ, വിഐ എന്നിവ വലിയ രീതിയിൽ വില ഉയർത്തിയപ്പോഴും ഉപഭോക്താക്കളെ ചേർത്തുനിർത്തിയാണ് ബിഎസ്എൻഎൽ മാതൃകയായത്. അത് കൂടുതൽ ഉപഭോക്താക്കളെ അവരിലേക്ക് അടുപ്പിക്കുകയാണ് ചെയ്‌തത്‌.

ഇപ്പോഴിതാ അവർ വീണ്ടും ഉപഭോക്താക്കളുടെ മനം കവരുന്ന നീക്കവുമായാണ് രംഗത്ത് വന്നിരിക്കുന്നത്. അടുത്തകാലത്തായി ബിഎസ്എൻഎൽ വിപണിയിൽ കൊണ്ട് വന്നതെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട പ്ലാനുകൾ ആയിരുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം. അതിൽ ദീർഘകാല വാലിഡിറ്റി ഉള്ളതും ഹ്രസ്വകാലത്തേക്ക് ഉള്ളതും ഒക്കെയായി ഒട്ടേറെ ഓഫറുകളുണ്ടായിരുന്നു.

അവരുടെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നിനെ കുറിച്ചാണ് ഇനി പറയുന്നത്. ഡാറ്റയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ തയ്യാറല്ലാത്ത ഉപഭോക്താക്കൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഓഫറാണ് ഇതെന്ന് നിസംശയം പറയാം. കാരണം ഒരു വർഷത്തേക്ക് ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയധികം ആനുകൂല്യങ്ങൾ അടങ്ങിയ മറ്റൊരു പ്ലാൻ നിങ്ങൾക്ക് കാണാൻ കഴിയില്ല എന്നതാണ് പ്രത്യേകത. അറിയാം ഈ പ്ലാനിനെ കുറിച്ച്..

ബിഎസ്എൻഎൽ 1515 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകി വരുന്ന ഏറ്റവും മികച്ച ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളിൽ ഒന്നാണിത്. തടസമില്ലാത്ത ബ്രൗസിംഗ് ലഭിക്കുമെന്നതിനാൽ തന്നെ അത്തരം ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമാണ് ഈ പ്ലാൻ. കൂടാതെ വീഡിയോ സ്ട്രീമിംഗ്, ഒടിടി എന്നിവ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിലെ അനുകൂല്യങ്ങൾ, 2 ജിബി പ്രതിദിന ഡാറ്റ ഇതിൽ ലഭിക്കും (ആകെ 730 ജിബി പ്രതിവർഷം).

ഇന്ത്യയിലുടനീളം പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യമാണ് ഈ പ്ലാനിന്റെ മറ്റൊരു സവിശേഷത. അതുകൊണ്ടും തീർന്നില്ല, പ്രതിദിനം 100 സൗജന്യ എസ്എംഎസ് കൂടി ഇതിൽ ലഭ്യമാവും.
ഡാറ്റ പരിധി തീർന്ന ശേഷം 40 കെബിപിഎസ് വേഗത തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. 365 ദിവസത്തെ വാലിഡിറ്റി പതിവ് റീചാർജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കുകയും ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+