ബിഎസ്എൻഎൽ വേറെ വൈബാണ്..; 790 ജിബി ഡാറ്റ വേണോ? ഫ്രീ കോളും എസ്എംഎസും ലഭിക്കും, വില ഇതാ...
ബിഎസ്എൻഎൽ എന്ന കമ്പനി ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ കുടിയേറിയിട്ട് പതിറ്റാണ്ടുകൾ ഏറെയായി. ഇന്നത്തെ സ്‍മാർട്ട്ഫോൺ യുഗത്തിലും അവർക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നു എന്നതും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കുന്നു എന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അവരുടെ മികച്ച പ്ലാനുകളും മറ്റ് സവിശേഷതകളും തന്നെയാണ് ഇത്തരത്തിൽ ഉപഭോക്താക്കളെ കൂടുതലായി അവരിലേക്ക് അടുപ്പിക്കുന്നത്.
ഒരുകാലത്ത് ബിഎസ്എൻഎൽ തകർന്നടിഞ്ഞ നിലയിൽ ആയിരുന്നു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. സ്വകാര്യ ടെലികോം കമ്പനികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടുന്ന ബിഎസ്എൻഎലിനെ കണ്ടവരായിരിക്കും പഴയ തലമുറയിലെ ആളുകൾ. ലാൻഡ് ഫോൺ ആയാലും ഇതേ സ്ഥിതി തന്നെയായിരുന്നു.

എന്നാൽ ബ്രോഡ് ബാൻഡിൽ പിടിച്ചുകയറിയ കമ്പനി ഇന്ന് വിപണിയിലെ ശക്തമായ സാന്നിധ്യമായി നിറഞ്ഞു നിൽക്കുകയാണ്. കോടിക്കണക്കിന് ഉപഭോക്താക്കളാണ് അവർക്ക് ഇന്ത്യയിൽ ഒന്നാകെ ഉള്ളത്. ആ ഉപഭോക്താക്കളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ അവരെന്നും ശ്രദ്ധിക്കാറുണ്ട്. ഇക്കാര്യത്തിൽ അവർ എന്നും മുൻപന്തിയിൽ തന്നെയാണ്. ഇത്ര വർഷങ്ങൾ പിന്നിട്ടെങ്കിലും ആ ഒരു വിഷയത്തിൽ അവർ ഇപ്പോഴും കണിശത പുലർത്തുന്നു.
നമ്മുടെ വിപണിയിലെ ഇപ്പോഴത്തെ ഒരു സ്ഥിതി വിശേഷം എന്തെന്നാൽ താങ്ങാനാവുന്ന ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ ആണ് കൂടുതൽ പേരും ആവശ്യപ്പെടുന്നത്. ഡ്യുവൽ സിം കാർഡുകൾ ഉപയോഗിക്കുന്നവരും ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ രണ്ടാമത്തെ നമ്പർ നിലനിർത്താൻ ആഗ്രഹിക്കുന്നവരുമായ ഉപഭോക്താക്കളുടെ കാര്യത്തിൽ ഇത് വളരെയധികം ശരിയാണ് താനും.
ബിഎസ്എൻഎൽ എന്നതിന്റെ അർത്ഥം ബജറ്റ് ഫ്രണ്ട്ലി എന്നാണെന്ന് പറയുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളുണ്ട് നമ്മുടെ ഇടയിൽ. പലരും പാടി പുകഴ്ത്തുന്ന ടെലികോം കമ്പനികളെ അപേക്ഷിച്ച് ഡാറ്റ വേഗതയിൽ വിട്ടുവീഴ്‌ച ചെയ്യാൻ തയ്യാറുള്ള ആളുകളാണ് നിങ്ങളെങ്കിൽ ബിഎസ്എൻഎലിനേക്കാൾ മികച്ചൊരു ഓപ്‌ഷൻ നിങ്ങൾക്ക് മുൻപിൽ ഇല്ലെന്നതാണ് വസ്‌തുത.
മാത്രമല്ല അടുത്ത കാലത്തായി കൂടുതൽ മെച്ചപ്പെട്ട കണക്‌ടിവിറ്റി എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് ബിഎസ്എൻഎൽ. നേരത്തെ 3ജി സേവനങ്ങൾ മാത്രം നൽകിയിരുന്ന കമ്പനിയായിരുന്നു അവരെങ്കിൽ ഇന്നതൊക്കെ മാറി. ആ പഴയ രീതി കമ്പനിയെ വല്ലാതെ ബാധിച്ചിരുന്നു. എതിരാളികൾ പോലും കളിയാക്കിയിരുന്നത് ഇന്റർനെറ്റ് വേഗത അടക്കമുള്ള വിഷയത്തിൽ ആയിരുന്നു.
എന്നാൽ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ഇക്കാര്യത്തിൽ ബിഎസ്എൻഎൽ പുതിയ നീക്കങ്ങൾ ആരംഭിക്കുകയും എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്‌തത് അടുത്തിടെയാണ്. വിദൂര ഇടങ്ങളിൽ പോലും കമ്പനി അടുത്തിടെ 4ജി ടവറുകൾ സ്ഥാപിച്ചിരുന്നു. ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് മികച്ച കവറേജും വേഗതയേറിയ ഇന്റർനെറ്റ് വേഗതയും നൽകാനാണ് കമ്പനി അതിലൂടെ ലക്ഷ്യമിടുന്നത്.
അത്തരത്തിൽ ബിഎസ്എൻഎൽ തങ്ങളുടെ ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച ഒരു കിടിലൻ പ്ലാനുണ്ട്. ഏകദേശം പതിമൂന്ന് മാസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ കമ്പനി നൽകിയിരിക്കുന്നത്. മാത്രമല്ല ഡാറ്റ ഉപയോഗം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഫ്രീ കോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഒക്കെ ഇതിൽ ലഭ്യമാവും. ഈ പ്ലാനിനെ കുറിച്ച് കൂടുതലറിയാം.
ബിഎസ്എൻഎൽ 2399 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 2399 രൂപയുടെ പ്ലാനിന് 395 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയത്, അതായത് ഏകദേശം 13 മാസം. ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നു. കൂടാതെ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് സൗകര്യവും ലഭ്യമാണ്. പ്രതിദിന ഡാറ്റ പരിധിക്ക് ശേഷവും, ഇന്റർനെറ്റ് 40 കെബിപിഎസിൽ ലഭ്യമാകും. ഇതോടൊപ്പം, പ്ലാനിൽ പ്രതിദിനം 100 എസ്എംഎസുകളും വാഗ്‌ദാനം ചെയ്യുന്നു.












Click it and Unblock the Notifications