Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ തരും 790 ജിബി, ദിവസ ചിലവ് 6 രൂപയോളം മാത്രം..! ഒരു വർഷം പിന്നെ ഒന്നും നോക്കേണ്ട, വില എത്ര?

ഇന്ത്യൻ ടെലികോം വിപണിയിലെ കടുത്ത പോരാട്ടങ്ങൾക്ക് ഇടയിലും ബിഎസ്എൻഎല്ലിന് മാത്രം മികച്ച റീചാർജ് പി;പ്ലാനുകൾക്ക് പഞ്ഞമില്ല. ജിയോയും എയർടെലും വിഐയും ഒക്കെ ഏറ്റവും മികച്ച ഓഫറുകൾ നൽകാനായി പണിപ്പെടുമ്പോഴാണ് വളരെ എളുപ്പത്തിൽ ബിഎസ്എൻഎൽ ഇക്കാര്യം നിർവഹിക്കുന്നത്. അതിന് ഈ പൊതുമേഖലാ സ്ഥാപനം വലിയൊരു കൈയ്യടി അർഹിക്കുന്നുണ്ട്. കാരണം ഉപയോക്താക്കളെ ഇത്രകണ്ട് മനസിലാക്കിയ മറ്റൊരു ടെലികോം സ്ഥാപനം വേറെയില്ല.

ചെറിയ പ്ലാനുകൾ മാത്രമല്ല ദൈർഘ്യമേറിയ പ്ലാനുകളുടെ കാര്യത്തിൽ ആയാലും പിശുക്ക് കാട്ടാൻ നമ്മുടെ കമ്പനി മെനക്കെടാറില്ല. ഡാറ്റ ആയാലും ഫോൺ കോൾ ആയാലും എസ്എംഎസ് ആയാലും എത്ര കുറഞ്ഞ ചിലവിൽ നൽകാം എന്നതാണ് ബിഎസ്എൻഎല്ലിന്റെ ഗവേഷണം എന്ന് നമ്മൾക്ക് തോന്നിപ്പോവും. ഒരു മാസത്തെ പ്ലാനുകൾ മാത്രം റീചാർജ് പരീക്ഷിച്ചിരുന്ന ആളുകളെ പോലെ കൂടുതൽ കാലത്തേക്ക് റീചാർജ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങൾ അവരുടെ പ്ലാനുകളിലുണ്ട്.

bsnlplans

അത്തരത്തിൽ അവർ മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഒരു മികച്ച റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇത്രയും ആമുഖം പറഞ്ഞുവന്നത്. കാരണം ഇന്ന് വിപണിയിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള, അതുപോലെ തന്നെ ആനുകൂല്യങ്ങൾ ലഭ്യമാവുന്ന പ്ലാനുകളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. ബിഎസ്എൻഎൽ എല്ലാവിധ ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന 2399 രൂപ, 2999 രൂപ റീചാർജ് പ്ലാനുകളെ കുറിച്ചറിയാം.

ബിഎസ്എൻഎൽ 2399 പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 395 ദിവസത്തെ പ്രീപെയ്‌ഡ്‌ പ്ലാൻ 2399 രൂപയ്ക്കാണ് ലഭ്യമാവുക, ശരാശരി പ്രതിദിന ചെലവ് ഏകദേശം 6.57 രൂപ മാത്രമാണ്.. ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് അവസരമാണ് ഈ പ്ലാനിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ പ്രതിദിനം 2 ജിബിയുടെ അതിവേഗ ഡാറ്റയും നിങ്ങൾക്ക് ലഭ്യമാവും. അതായത് 790 ജിബി ഡാറ്റ നിങ്ങൾക്ക് ലഭിക്കുമെന്ന് അർത്ഥം. കൂടാതെ പ്രതിദിനം 100 എസ്എംഎസ് എന്ന ആനുകൂല്യവും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

ബിഎസ്എൻഎൽ 2999 രൂപ പ്ലാൻ

കമ്പനിയുടെ 2,999 രൂപയുടെ റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് താങ്ങാനാവുന്നതും ദീർഘകാല സാധുതയും ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്. ഈ പ്ലാൻ ഒരു വർഷം മുഴുവൻ തടസ്സമില്ലാത്ത സേവനം നൽകുന്നു. ഇതോടെ നിങ്ങളുടെ ഇടയ്ക്കിടെയുള്ള റീചാർജ് എന്ന തലവേദന ഒഴിവാകും. 365 ദിവസത്തെ സാധുതയോടെ, ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ കോളുകൾ ഈ പ്ലാനിൽ ചെയ്യാൻ കഴിയും.

കൂടാതെ മെച്ചപ്പെട്ട ഇന്റർനെറ്റ് ഡാറ്റ ആവശ്യമുള്ള ഉപഭോക്താക്കൾക്ക്, ഈ ബിഎസ്എൻഎൽ പ്ലാൻ പ്രത്യേകിച്ചും ആകർഷകമായ ചില ഓഫറുകൾ നൽകുന്നുണ്ട്. ഡാറ്റ തീർന്നുപോകുമെന്ന ആശങ്കയില്ലാതെ ഒടിടി ഉള്ളടക്കം സ്ട്രീം ചെയ്യാനും സാധാരണ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും ഉൾപ്പടെ മറ്റും ഉപയോക്താക്കളെ അനുവദിക്കുന്ന 600 ജിബി അതിവേഗ ഡാറ്റ ഇതിൽ ഉൾപ്പെടുന്നു.

ബിഎസ്എൻഎൽ 5ജി വരുന്നു

ഇനി ഡാറ്റയുടെ വേഗതയെ കുറിച്ച് ബിഎസ്എൻഎല്ലിനെ കളിയാക്കാനുള്ള അവസരവും ഏതാണ്ട് ഇല്ലാതാവുമെന്ന് ഉറപ്പായി കഴിഞ്ഞു. വരും വർഷങ്ങളിൽ തന്നെ രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളുടെ ചുവടുപിടിച്ച് ബിഎസ്എൻഎൽ 5ജി സംവിധാനവുമായി നിങ്ങൾക്ക് മുന്നിലേക്ക് എത്തിയേക്കും. ഇക്കാര്യത്തിൽ അടുത്ത് തന്നെ ഒരു പ്രഖ്യാപനം നമുക്ക് പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+