ബിഎസ്എൻഎൽ പൊളിച്ചടുക്കിയല്ലോ..; ഈ പ്ലാൻ മോഹിപ്പിക്കും, 425 ദിവസത്തെ വാലിഡിറ്റി, ഫ്രീ കോളും, വില എത്ര?
ബിഎസ്എൻഎൽ എന്നാൽ ഇന്ത്യൻ ടെലികോം വിപണിയുടെ നട്ടെല്ലാണ് ഇപ്പോൾ. പഴയ കാലത്തെ നഷ്‌ടവും മോശം അവസ്ഥയുമെല്ലാം പഴങ്കഥയായി കഴിഞ്ഞു. ഇപ്പോഴുള്ളത് പുതിയ ബിഎസ്എൻഎൽ ആണ്. അതിന് പഴയ കണക്കുകൾ ഒന്നും ബാധകമല്ല. വിപണിയിൽ ജിയോ, എയർടെൽ, വിഐ പോലെയുള്ള വമ്പൻ സ്വകാര്യ കമ്പനികളോട് നേരിട്ട് ഏറ്റുമുട്ടി നിൽക്കുന്ന ബിഎസ്എൻഎൽ എന്ന മഹാരഥൻ ഇന്ത്യക്കാർക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല.
ഇന്നത്തെ കാലത്ത് ഓഫറുകൾക്കായി ബിഎസ്എൻഎലിനെ ആശ്രയിക്കുന്ന ഇന്ത്യക്കാർ വളരെ കൂടുതലാണ്. ഏതൊരു ഘട്ടത്തിലും അവർ ഉറ്റുനോക്കുക ബിഎസ്എൻഎലിന് നേരെയായിരിക്കും. കാരണം ഉപഭോക്താക്കളെ അവർ കൈവിടില്ലെന്ന ഉറപ്പാണ് ഇതിന് പിന്നിലെ ഘടകം. അത് പലവട്ടം ബിഎസ്എൻഎൽ തെളിയിച്ചതുമാണ്.

പലവിധത്തിലുള്ള പ്ലാനുകളുമായി വിപണി കീഴടക്കാൻ ശ്രമിക്കുകയാണ് ഇക്കാലത്ത് കമ്പനികൾ. എല്ലാ കമ്പനികളും ഒപ്പത്തിനൊപ്പം തന്നെയാണ് ഈ വിഷയത്തിൽ. ചിലർ വാലിഡിറ്റി കൂട്ടി ആനുപാതികമായി വില വർധിപ്പിക്കാതെ ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ മറ്റ് ചിലർ അധിക ആനുകൂല്യങ്ങൾ നൽകി മേൽക്കൈ നേടാനാണ് ശ്രമിക്കുന്നത്. ഇക്കാരണത്താൽ ആര് മികച്ചതെന്ന ഒറ്റ ഉത്തരം സാധ്യമല്ല.
കഴിഞ്ഞ വർഷം എല്ലാ കമ്പനികളും നിരക്ക് വർധന നടത്തിയപ്പോൾ അതിൽ നിന്ന് മാറി നിന്നത് ബിഎസ്എൻഎൽ മാത്രമാണ്. ഒരു പൊതുമേഖലാ സ്ഥാപനമായത് കൊണ്ട് പിശുക്ക് കാട്ടുമെന്ന് വിചാരിച്ചവർക്ക് മുൻപിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനം നൽകി അവർ ചരിത്രം സൃഷ്‌ടിക്കുകയാണ്. കൂടുതൽ ഉപഭോക്താക്കൾ ബിഎസ്എൻഎലിലേക്ക് ആകൃഷ്‌ടരാവുന്നു എന്നതാണ് ഇപ്പോഴത്തെ സവിശേഷ സാഹചര്യം.
അതിനിടെ 2025 അവസാനത്തോടെ ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വീണ്ടും 10-20 ശതമാനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ നൽകുന്ന സൂചന. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ നാലാമത്തെ പ്രധാന വർധനവാണിത്. വർധിച്ചുവരുന്ന മൂലധന ആവശ്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങന്നതെന്നാണ് ലഭ്യമായ വിവരം.
ഇക്കൂട്ടത്തിൽ ഉണ്ടാവില്ലെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പുള്ള ഒരേയൊരു കമ്പനി മാത്രമേയുള്ളൂ, അതാണ് ബിഎസ്എൻഎൽ. ഇത്തരം വാർത്തകൾക്ക് ഇടയിലും ഉപഭോക്താക്കൾക്കുള്ള പച്ചത്തുരുത്തായി അവർ മാറി കഴിഞ്ഞുവെന്നത് ശ്ലാഘനീയമായ കാര്യമാണ്. ഇപ്പോഴിതാ അവരുടെ ഒരു കിടിലം പ്ലാനാണ് ചർച്ചയാവുന്നത്. ദീർഘകാല ഓഫറുകൾ ഇഷ്‍ടപ്പെടുന്നവർക്ക് മികച്ച ഓപ്‌ഷനാണ് ഇത്. ഈ സവിശേഷമായ പ്ലാനിനെ കുറിച്ച് കൂടുതലറിയാം.
ബിഎസ്എൻഎൽ 2399 രൂപ റീചാർജ്
ബിഎസ്‌എൻഎൽ നിരയിലെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണ് 2399 രൂപയുടെ റീചാർജ്. ഈ പ്ലാൻ ഉപയോഗിച്ച്, നിങ്ങൾക്ക് 425 ദിവസത്തെ വാലിഡിറ്റി ആസ്വദിക്കാം, അതായത് ഒരു വർഷത്തിൽ കൂടുതൽ റീചാർജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാതെ നിങ്ങൾക്ക് ടെൻഷൻ ഇല്ലാതെ ജീവിക്കാമെന്ന് അർത്ഥം. മുമ്പ് ഈ പ്ലാൻ 395 ദിവസത്തെ വാലിഡിറ്റി നൽകിയിരുന്നു, അതാണ് ഇപ്പോൾ മാറിയത്.
ബിഎസ്‌എൻഎല്ലിന്റെ 2399 രൂപയുടെ ഈ പ്ലാനിൽ എല്ലാ ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗിന്റെ പ്രയോജനം നിങ്ങൾക്ക് ലഭിക്കും. കൂടാതെ, പ്ലാനിന്റെ ആയുസിൽ ആകെ 850 ജിബി വരെ ലഭിക്കുന്ന 2 ജിബി വരെ അതിവേഗ ഡാറ്റ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസുകളും കമ്പനി നൽകുന്നുണ്ട്. നിലവിൽ ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയധികം പ്ലാനുകൾ നൽകുന്ന മറ്റൊരു കമ്പനിയില്ല. അത് തന്നെയാണ് ബിഎസ്എൻഎൽ നൽകുന്ന മാജിക്.












Click it and Unblock the Notifications