Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎലിന്റെ ഒന്നൊന്നര ഐറ്റം; 180 ദിവസത്തെ വാലിഡിറ്റി, 90 ജിബി ഡാറ്റയും, വില എത്ര എന്നറിയുമോ?

ഇന്ത്യക്കാർക്ക് ബിഎസ്എൻഎൽ എന്നാൽ ഒരു വികാരമാണ്. വളരെയധികം പ്രത്യേകതകൾ ഉള്ള കമ്പനികളിൽ ഒന്നാണ് ബിഎസ്എൻഎൽ എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. രാജ്യത്തെ ഏക പൊതുമേഖലാ ടെലികോം കമ്പനി എന്ന നിലയിൽ വളരെയധികം മുന്നിട്ട് നിൽക്കുന്ന പ്രവർത്തനത്താൽ ഉപഭോക്താക്കളുടെ എണ്ണത്തിലും ബിഎസ്എൻഎൽ കരുത്ത് കാട്ടിയതാണ്. അടുത്തിടെയുള്ള ട്രെൻഡുകൾ ഇതാണ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടിലധികം പതിറ്റാണ്ടുകളായി ഇന്ത്യയിൽ ടെലികോം സേവനങ്ങൾ നൽകുന്നതിൽ മറ്റാരേക്കാളും മുൻപന്തിയിൽ നിൽക്കുകയാണ് ബിഎസ്എൻഎൽ. അവരുടെ ഓരോ ഓഫറുകളും ഉപഭോക്താക്കളോടുള്ള വിശ്വാസവും സ്നേഹവും എടുത്തുകാണിക്കുന്നതാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ അവർ ഏതറ്റം വരെയും പോവുമെന്നതാണ് പ്രത്യേകത.

bsnl897

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ സ്വകാര്യ കമ്പനികളാണ് പലപ്പോഴും ബിഎസ്എൻഎലിന് വലിയ വെല്ലുവിളി തീർക്കുന്നത്. അടുത്തകാലത്തെ പ്രവണതകൾ അനുസരിച്ച് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്എൻഎലിലേക്ക് തിരിച്ചുവരുന്നത്. കൂടാതെ എത്രയോ വർഷങ്ങൾക്ക് ശേഷം അവർ പ്രവർത്തന ലാഭം കൈവരിക്കുന്ന സാഹചര്യവും ഉണ്ടായി.

മേൽപറഞ്ഞത് പോലെ ബിഎസ്എൻഎൽ എന്ന കമ്പനിയെ സംബന്ധിച്ച് അവരുടെ ഉപഭോക്താക്കൾ തന്നെയാണ് എല്ലാം. ധാരാളം മികച്ച ഓഫറുകൾ അവർ തങ്ങളുടെ ഉപഭോക്താക്കൾക്കായി നൽകി വരുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഡാറ്റ, ഫ്രീ കോൾ, സൗജന്യ എസ്എംഎസ് എന്നിങ്ങനെ നാനാവിധ ആനുകൂല്യങ്ങളും നൽകാൻ അവർ ശ്രദ്ധിക്കാറുണ്ട്.

അടുത്തിടെയാണ് അവർ ജിയോ-ഏയർടെൽ കമ്പനികളോട് നേരിട്ട് യുദ്ധത്തിന് ഇറങ്ങുന്നത്. അവർ നൽകുന്നതിന് സമാനമായ ഒടിടി സേവനങ്ങൾ അടക്കം നൽകിയാണ് കമ്പനി ഇപ്പോൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. അത്തരത്തിൽ മികച്ചൊരു പ്ലാനിനെ കുറിച്ച് ഇന്ന് നോക്കാം. എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ എന്നുമറിയാം.

ബിഎസ്എൻഎൽ 897 രൂപ പ്ലാൻ

897 രൂപയുടെ പുതിയ പ്രീപെയ്‌ഡ്‌ പ്ലാനിൽ 180 ദിവസത്തെ വാലിഡിറ്റിയുണ്ട്, അതായത് പ്രതിദിനം 5 രൂപയിൽ താഴെ മാത്രം നിങ്ങൾക്ക് ചിലവാകും എന്നർത്ഥം. ഡൽഹിയിലും മുംബൈയിലും എംടിഎൻ എൽ നെറ്റ്‌വർക്കിൽ പോലും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, സൗജന്യ ഇൻകമിംഗ്, റോമിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു എന്നതാണ് പ്രധാന കാര്യം. അതിനാൽ നിങ്ങൾക്ക് ഇഷടം പോലെ ഫോൺ ചെയ്‌ത്‌ സംസാരിക്കാം എന്നതാണ് ഗുണകരമായ വിഷയം.

ഉപയോക്താക്കൾക്ക് മുഴുവൻ വാലിഡിറ്റി കാലയളവിലും പ്രതിദിനം 100 സൗജന്യ എസ്എംഎസും 90 ജിബി ഹൈ-സ്‌പീഡ് ഡാറ്റയും ലഭിക്കും. ദിവസേനയുള്ള ഡാറ്റ പരിധിയില്ല, അതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡാറ്റ ഉപയോഗിക്കാം എന്ന ഗുണം കൂടിയുണ്ട്. ഹൈ-സ്‌പീഡ് ഡാറ്റ പരിധി ഉപയോഗിച്ചതിന് ശേഷവും, പ്ലാൻ 40 കെബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റ് വാഗ്‌ദാനം ചെയ്യുന്നു.

പതിവ് ആനുകൂല്യങ്ങൾക്കൊപ്പം, ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 450-ലധികം ലൈവ് ടിവി ചാനലുകൾ ഉൾപ്പെടുന്ന ബി‌ഐ‌ടി‌വിയിലേക്ക് സൗജന്യ ആക്‌സസ് കൂടി ഇത്തവണ ലഭിക്കും, കൂടാതെ ഒന്നിലധികം ഒ‌ടി‌ടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസും ലഭിക്കും എന്നതാണ് പ്രധാന കാര്യം. ഇത് ജിയോ, എയർടെൽ പോലെയുള്ള കമ്പനികളുടെ പ്ലാനുകൾക്ക് സമാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+