ബിഎസ്എൻഎൽ ഒരു അത്ഭുതം തന്നെ; ദിവസേന 2 ജിബി, അൺലിമിറ്റഡ് കോൾ, ഒടിടി ആനുകൂല്യങ്ങളും, വില?
ബിഎസ്എൻഎൽ എന്ന കമ്പനിയോളം കുറഞ്ഞ നിരക്കിൽ ഓഫർ നൽകുന്ന മറ്റൊരു സ്ഥാപനവും ഇന്ത്യൻ വിപണിയിൽ ഉണ്ടാവില്ലെന്നതാണ് യാഥാർഥ്യം. കാരണം ഓരോ കാലത്തും അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകത കമ്പനിക്കുണ്ട്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് ലക്ഷ്യമെങ്കിൽ മറുവശത്ത് ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ ഒരു കാര്യം തന്നെയാണ്.
ഇക്കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ട് കാലം കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് അവരെ സംബന്ധിച്ച് പ്രധാന കാര്യം. അങ്ങനെ നോക്കുമ്പോൾ അവരെ സംബന്ധിച്ച് കൂടുതലായി പറയുന്നതിന് മുൻപ് അവരുടെ ഇപ്പോഴത്തെ നിലയും കൂടി നമ്മൾ പരിശോധിക്കേണ്ടി വരും. ഒരു പതിറ്റാണ്ട് മുൻപ് വരെ നഷ്‌ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു ബിഎസ്എൻഎൽ എന്ന കമ്പനിയുടെ പേരിൽ ഉണ്ടായിരുന്നത്. എന്നാൽ ആ സാഹചര്യമല്ല ഇപ്പോൾ.

പലപ്പോഴും തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് ശേഷി മനസിലാക്കി കൊണ്ടാണ് അവർ മുന്നേറിയത് എന്ന് നമുക്ക് കണ്ടാൽ അറിയാം. ഇന്ത്യൻ വിപണിയിൽ ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ ബിഎസ്എൻഎൽ പോലെ സാധാരണക്കാരെ പരിഗണിക്കുന്ന മറ്റൊരു കമ്പനിയെ മഷിയിട്ട് നോക്കിയാലും കാണാൻ കിട്ടില്ല. അതാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ വിജയവും മറ്റ് കമ്പനികളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഘടകവും.
വാസ്‌തവം എന്തെന്ന് പറഞ്ഞാൽ കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം മേഖലയിൽ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കും അത് നിഷേധിക്കാൻ സാധിക്കില്ല. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമുക്ക് മുന്നിലുണ്ട്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് ഓർക്കണം. അതിലൊരു പക്ഷേ നമ്മളാരും കരുതിയത് പോലെയുള്ള മാറ്റങ്ങൾ അല്ല കൂടുതൽ ഉള്ളത്.
ഉപയോക്താക്കളെ ഒപ്പം നിർത്താൻ ആഗ്രഹിക്കുന്ന കമ്പനികളുടെ എണ്ണം കൂടി. അവരെ പരിഗണിക്കുന്ന രീതിയും കൂടി. മുൻപൊക്കെ നൽകിയിരുന്നതിന്റെ എത്രയോ ഇരട്ടി ആനുകൂല്യങ്ങളാണ് ഇപ്പോൾ കമ്പനികൾ എല്ലാവർക്കുമായി കൊടുക്കുന്നത്. ഇതൊരു വലിയ കാര്യമാണ്. എന്തെന്നാൽ അത് ഒരുപാട് പേർക്ക് ഗുണകരമാവുന്നതാണ്. അത്തരത്തിൽ ബിഎസ്എൻഎൽ അടുത്തകാലത്ത് അവതരിപ്പിച്ച ഒരു പ്ലാനുണ്ട്.
ബിഎസ്എൻഎൽ 245 രൂപ പ്ലാൻ
ഈ പ്ലാനിന് 249 രൂപയാണ് വില, മറ്റ് ടെലികോം നെറ്റ്‌വർക്കുകളിൽ നിന്ന് ബിഎസ്‌എൻഎല്ലിലേക്ക് നമ്പർ പോർട്ട് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമുള്ളതാണ് ഈ ഓഫർ. ബിഎസ്‌എൻഎൽ രാജസ്ഥാന്റെ എക്‌സ് ഹാൻഡിൽ വഴി പ്രഖ്യാപിച്ച ഈ പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, നാഷണൽ റോമിംഗ്, പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയുൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
നിലവിലെ സാഹചര്യത്തിൽ ഡാറ്റ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും മറ്റ് കമ്പനികളും നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. എന്നാൽ സെക്കൻഡറി സിം കാർഡായി ബിഎസ്എൻഎൽ കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമാണ് ബിഎസ്എൻഎലിന്റെ ഈ പ്ലാൻ. നിങ്ങളെ ബിഎസ്എൻഎലിലേക്ക് പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഏറ്റവും അനുയോജ്യം ഇത് തന്നെയാണ്.
ഈ പ്ലാനിൽ ബിഎസ്എൻഎലിന്റെ ബിഐടിവി ഒടിടി ആപ്പിലേക്കുള്ള സൗജന്യ ആക്‌സസും ഉൾപ്പെടുന്നു, ഇത് 400-ലധികം ലൈവ് ടിവി ചാനലുകളും വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ഉള്ളടക്കവും അധിക ചെലവില്ലാതെ ലഭ്യമാക്കുന്നു. അപ്‌ഗ്രേഡ് ചെയ്‌ത നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിൽ സുഗമമായ അനുഭവം ഉറപ്പാക്കിക്കൊണ്ട്, 2ജി/3ജി സിമ്മുകൾ സൗജന്യമായി 4ജി സിമ്മുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള നിലവിലുള്ള ഓഫറിന്റെ പ്രയോജനവും ലഭിക്കും.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications