Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎലിന്റെ ന്യൂ ഇയർ സമ്മാനം; അധിക ഡാറ്റയുടെ ആനുകൂല്യം കിട്ടും..! കാലാവധി എപ്പോൾ തീരും?

ഇന്ത്യൻ വിപണിയിൽ ബിഎസ്എൻഎൽ എന്ന കമ്പനിയോളം മാസ് കാട്ടിയ മറ്റൊരു സ്ഥാപനവും ഉണ്ടാവില്ലെന്നതാണ് യാഥാർഥ്യം. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകത അവർക്കുണ്ട്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ തന്നെയാണ്.

കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് അവരുടെ മുതൽക്കൂട്ട്. അങ്ങനെ നോക്കുമ്പോൾ അവരെ സംബന്ധിച്ച് കൂടുതലായി പറയുന്നതിന് മുൻപ് അവരുടെ ഇപ്പോഴത്തെ നിലയും നമ്മൾ നോക്കണം. ഒരു പതിറ്റാണ്ട് മുൻപ് വരെ നഷ്‌ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു ബിഎസ്എൻഎൽ എന്ന കമ്പനിയുടെ പേരിൽ ഉണ്ടായിരുന്നത് എന്ന കാര്യം ഈ ഘട്ടത്തിൽ നമ്മൾ ഓർക്കണം.

bsnlnewyearplans2026

ഓരോ ഘട്ടത്തിലും തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞുകൊണ്ട് ശേഷി മനസിലാക്കി കൊണ്ടാണ് അവർ മുന്നേറിയത് എന്ന് നമുക്ക് നോക്കിയാൽ കാണാവുന്നതാണ്. ഇന്ത്യൻ വിപണിയിൽ ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ ബിഎസ്എൻഎൽ പോലെ സാധാരണക്കാരെ പരിഗണിക്കുന്ന മറ്റൊരു കമ്പനിയെ മഷിയിട്ട് നോക്കിയാലും നിങ്ങൾക്ക് കാണാൻ കഴിയില്ല. അതാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

ശരിക്കും പറഞ്ഞാൽ കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമ്മളൊക്കെ കണ്ടതാണ്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് ഓർക്കുകയും വേണം.

ഇടയ്ക്ക് സ്വകാര്യ കമ്പനികളുടെ മാത്രം കൈപ്പിടിയിൽ ആയിരുന്ന ടെലികോം വിപണിയിൽ കൂടുതൽ കരുത്തോടെ ബിഎസ്എൻഎൽ വന്നതോടെയാണ് കളിയെല്ലാം മാറിയത്. ഇല്ലായിരുന്നെങ്കിൽ പൂർണമായും സ്വകാര്യ കമ്പനികളുടെ കൈയിലുമാവുമായിരുന്നു വിപണിയുടെ നിയന്ത്രണം. അങ്ങനെ നടന്നിരുന്നെങ്കിൽ നിരക്കുകൾ ഇന്നത്തെ നിലവാരത്തിൽ ആയിരിക്കുമായിരുന്നില്ല.

എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ ശക്തമായ സാന്നിധ്യമായി വിപണിയിൽ നിലനിൽക്കുന്നുണ്ട് എന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. അടുത്തിടെയാണ് അവർ 4ജി സേവനങ്ങൾ പോലും ലഭ്യമാക്കി തുടങ്ങിയത്. ഇത്തരം ചില ന്യൂനതകൾ ഉണ്ടെങ്കിലും അവരെ സംബന്ധിച്ച് ഉപഭോക്താക്കളെ ചേർത്ത് നിർത്തുന്ന ചില ഗുണങ്ങളുണ്ട്. മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത അത്രയും കുറഞ്ഞ വിലയിലാണ് ബിഎസ്എൻഎൽ റീചാർജ് പ്ലാനുകളുള്ളത്.

ബിഎസ്എൻഎൽ പുതുവത്സര ഓഫറുകൾ

ബിഎസ്എൻഎൽ ആകർഷകമായൊരു ലിമിറ്റഡ് ടൈം ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. 2025 ഡിസംബർ 24 മുതൽ 2026 ജനുവരി 31 വരെയാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഈ കാലയളവിൽ, തിരഞ്ഞെടുക്കപ്പെട്ട പ്ലാനുകളിൽ നിങ്ങൾക്ക് കൂടുതൽ ആനുകൂല്യം ലഭ്യമാവും. 225, 347, 485, 2399 എന്നീ പ്ലാനുകളിൽ റീചാർജ് ചെയ്യുന്നവർക്ക് ദിവസവും അധിക ഡാറ്റ ലഭിക്കും.

225 രൂപയുടെ എസ്‌ടിവി 225 പ്ലാൻ സാധാരണ പ്രതിദിനം 2.5 ജിബി ഡാറ്റ നൽകുന്നു. ഈ ഓഫറിൽ, ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് പ്രതിദിനം 3ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളിംഗ്, സൗജന്യ ദേശീയ റോമിംഗ്, 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിനൊപ്പമുണ്ട്.

ദീർഘകാല പ്ലാനുകളും കൂടുതൽ ഡാറ്റയും ആവശ്യമുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഇത് റീചാർജ് ചെയ്യാനുള്ള മികച്ച അവസരമാണ്. പ്രത്യേകിച്ച് 2399 പ്ലാനിൽ, ജനുവരി 31 സമയപരിധിക്കുള്ളിൽ റീചാർജ് ചെയ്‌താൽ ഒരു വർഷത്തേക്ക് ദിവസവും അധികമായി 1 ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+