Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎലിനോട് മുട്ടാൻ നിൽക്കണ്ട..; 6 മാസം കാലാവധിയോ? ഫ്രീ കോളും എസ്എംഎസും കിട്ടും, വില അറിയാം

ധാരാളം പ്ലാനുകളുമായി ബിഎസ്എൻഎൽ വിപണിയിൽ തരംഗം തീർക്കുകയാണ്. കഴിഞ്ഞ കാലങ്ങളിലെ കടങ്ങളുടെ കണക്ക് ഒക്കെയും തീർത്തുകൊണ്ടാണ് അവർ മുന്നേറുന്നത്. ഒട്ടേറെ മികച്ച പ്ലാനുകൾ അവരുടേതായി അടുത്തിടെ പുറത്ത് വന്നിരുന്നു. അതിനെല്ലാം നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രധാനകാരണം അവർ തങ്ങളുടെ ഉപഭോക്താക്കളെ മനസിലാക്കുന്നു എന്നതാണ്.

വിപണിയിൽ ബിഎസ്എൻഎലിന്റെ പ്രധാന എതിരാളികളായ കമ്പനികളാണ് വിഐ, എയർടെൽ പിന്നെ റിലയൻസ് ജിയോയും. ഈ കമ്പനികൾക്ക് എല്ലാം കൃത്യമായ പദ്ധതികളും പ്ലാനുകളും ഉണ്ടെങ്കിലും അവയൊന്നും ബിഎസ്എൻഎൽ പോലെ ബജറ്റ് ഫ്രണ്ട്ലി അല്ലെന്നതാണ് യാഥാർഥ്യം. അതിന്റെ പ്രധാനകാരണം ബിഎസ്എൻഎൽ ഒരു പൊതുമേഖലാ സ്ഥാപനം ആണെന്നതാണ്.

bsnlplan750rs

നിലവിൽ ധാരാളം ഓഫറുകൾ നൽകുന്ന ബിഎസ്എൻഎലിനൊപ്പം പിടിച്ചുനിൽക്കാൻ എല്ലാവിധത്തിലും ഈ കമ്പനികൾ ശ്രമിക്കുന്നുണ്ട്. അതിന് വേണ്ടി മികച്ച റീചാർജ് ഓഫറുകളും അവർ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ബിഎസ്എൻഎൽ വളരെ വൈവിധ്യപൂർണമായ റീചാർജ് ഓഫറുകളാണ് ഉപഭോക്താക്കൾക്ക് നൽകി കൊണ്ടിരിക്കുന്നത്.

ദീർഘകാല ഓഫറുകളുടെ കാര്യത്തിൽ ആയാലും അല്ലെങ്കിലും ബിഎസ്എൻഎലിനോട് മുട്ടി നിൽക്കാൻ മറ്റ് കമ്പനികൾ പെടാപ്പാട് പെടുകയാണ്. അതിന്റെ പ്രധാന കാരണം അവരുടെ കുറഞ്ഞ ചിലവിൽ നൽകുന്ന സൗകര്യങ്ങളും സേവനങ്ങളുമാണ്. അത്തരത്തിൽ ബിഎസ്എൻഎൽ അവതരിപ്പിച്ച, അടുത്തിടെ കൊണ്ട് വന്ന ഏറ്റവും നല്ലൊരു പ്ലാനിനെ കുറിച്ച് നമ്മൾക്ക് നോക്കാം.

ബിഎസ്എൻഎൽ 750 രൂപ പ്ലാൻ

180 ദിവസത്തേക്ക് എല്ലാ ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് ലഭിക്കുമെന്നതാണ് പ്രധാന കാര്യം. പ്രതിദിനം 100 സൗജന്യ എസ്എംഎസ് കൂടി പ്ലാനിൽ ലഭിക്കും. അധിക ചെലവുകളില്ലാതെ ഉപയോക്താക്കൾക്ക് ബന്ധം നിലനിർത്താൻ ഇത് അനുവദിക്കും. വളരെ മികച്ച ആനുകൂല്യങ്ങൾ തന്നെയാണ് ഈ ചിലവിൽ നിങ്ങൾക്ക് കിട്ടുക.

ഇന്റർനെറ്റ് ഉപയോഗത്തിനായി, പ്ലാൻ 180 ജിബി അതിവേഗ ഡാറ്റ നൽകുന്നു, അതായത് മുഴുവൻ വാലിഡിറ്റി കാലയളവിലും പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കും എന്നർത്ഥം. ഇതൊരു നല്ല ഓഫർ തന്നെയാണ് എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാലും, ഉപയോക്താക്കൾക്ക് 40 കെബിപിഎസ് കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും.

ഈ പുതിയ ഓഫറിലൂടെ പതിവ് റീചാർജുകളേക്കാൾ ദീർഘകാല വാലിഡിറ്റി താൽപര്യപ്പെടുന്ന ബജറ്റ് അവബോധമുള്ള ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ബി‌എസ്‌എൻ‌എൽ ഉദ്ദേശിക്കുന്നത്. എയർടെൽ, ജിയോ, വിഐ എന്നിവയുടെ സമാന ഓഫറുകളുമായി മത്സരിക്കുകയാണ് അവർ. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+