ബിഎസ്എൻഎൽ വക ട്രിപ്പിൾ ധമാക്ക; ഒറ്റ പ്ലാനിൽ 3 സിം കാർഡുകൾക്ക് ആനുകൂല്യം, വില കൂടി കേട്ടാൽ ഞെട്ടും?
എന്തൊക്കെ തരത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമോ ആ രീതിയിൽ ഒക്കെയുള്ള ശ്രമങ്ങൾ നടത്തിയാണ് നമ്മുടെ പ്രിയപ്പെട്ട പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ മുന്നോട്ട് പോവുന്നത്. അവരുടെ ഓഫറുകൾക്ക് എക്കാലത്തും വളരെയധികം ജനപ്രീതി ലഭിച്ചിട്ടുണ്ട്. പലവിധ തിരിച്ചടികൾ നേരിടുമ്പോഴും വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും തളരാതെയാണ് അവർ ടെലികോം മേഖലയിൽ സ്വന്തം മേൽവിലാസം ഉണ്ടാക്കിയെടുത്തത്.
അത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യമായ ഒരു കാര്യമല്ല. ഇത് പലപ്പോഴും കൂടുതൽ ദീർഘകാല അധിഷ്‌ഠിതമായ പ്ലാനുകൾ മുഖേനയും അത്തരം ഓഫറുകൾ കാരണവുമാണ് ലഭിക്കാറുള്ളത്. ഇനി സ്വകാര്യ മേഖലയിലെ ഏതൊക്കെ കമ്പനികൾ വന്നു മുട്ടിയാലും ബിഎസ്എൻഎല്ലിനെ ഈ കാര്യത്തിൽ വട്ടം വയ്ക്കാൻ ആർക്കും കഴിയില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം.

ബിഎസ്എൻഎൽ എന്ന് വച്ചാൽ ബജറ്റ് ഫ്രണ്ട്ലി എന്നാണെന്ന് പറയുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളുണ്ട് നമ്മുടെ നാട്ടിൽ. സോ കോൾഡ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ഡാറ്റ വേഗതയിൽ വിട്ടുവീഴ്‌ച ചെയ്യാൻ തയ്യാറുള്ള ഉപഭോക്താക്കളാണ് നിങ്ങളെങ്കിൽ ബിഎസ്എൻഎലിനേക്കാൾ മികച്ചൊരു ഓപ്‌ഷൻ നിങ്ങൾക്ക് മുൻപിൽ ഇല്ലെന്നതാണ് പ്രധാന കാര്യം.
അത്തരത്തിൽ അടുത്തകാലത്തായി ബിഎസ്എൻഎൽ അവതരിപ്പിച്ച മികച്ച പ്ലാനുകൾ ഒട്ടേറെയുണ്ട്. അതിൽ പ്രധാനപ്പെട്ടവ ചിലത് മികച്ച അഭിപ്രായവുമായി മുന്നേറുന്നുണ്ട്. ഡാറ്റ, എസ്എംഎസ്, ഫ്രീ കോൾ എന്നിവയൊക്കെ സാധാരണ കമ്പനികൾ നമുക്ക് നൽകാറുണ്ട്. എന്നാൽ ഒറ്റ റീചാർജിൽ മൂന്ന് സിം കാർഡുകൾക്ക് ആനുകൂല്യം നൽകുന്ന മന്ത്രികവടി ബിഎസ്എൻഎൽ എന്ന കമ്പനിക്ക് മാത്രം സ്വന്തമാണ്. ഈ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.
ബിഎസ്എൻഎൽ 999 ഫാമിലി പ്ലാൻ
999 രൂപ വില വരുന്ന ബിഎസ്‌എൻഎല്ലിന്റെ ഫാമിലി പ്ലാൻ പോസ്‌റ്റ് പെയ്‌ഡ് ഉപയോക്താക്കൾക്കായി പ്രത്യേകം ഒരുക്കിയ ഒന്നാണ്. ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത, ഒരാൾക്ക് റീചാർജ് ചെയ്യാനും രണ്ട് അധിക കണക്ഷനുകൾ ചേർക്കാനും കഴിയും എന്നതാണ്. അതായത് ഇതിലൂടെ മൂന്ന് കുടുംബാംഗങ്ങൾക്ക് ഒരൊറ്റ നിരക്കിൽ സേവനം ഉപയോഗിക്കാൻ സാധിക്കുന്നു. ഇത് വ്യക്തിഗത പ്ലാനുകളുടെ ആവശ്യകത തന്നെ ഇല്ലാതാക്കുന്നതാണ്.
ഇതിലെ ആനുകൂല്യങ്ങളെ സംബന്ധിച്ചിടത്തോളം, ഇത് പ്രാഥമിക ഉപയോക്താവിന് മാത്രമല്ല, കണക്റ്റുചെയ്‌ത മറ്റ് നമ്പറുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് വാഗ്‌ദാനം ചെയ്യുന്നു. ഓരോ ഉപയോക്താവിനും മൂന്ന് ഉപഭോക്താക്കളിലും 300 ജിബി ഡാറ്റ ഉൾപ്പെടെ ആകെ 75 ജിബി ഡാറ്റ ആസ്വദിക്കാനുള്ള അവസരമാണ് കമ്പനി നൽകിയിരിക്കുന്നത്.
ഒപ്പം ഈ പ്ലാനിൽ ഓരോ ഉപയോക്താവിനും പ്രതിദിനം 100 സൗജന്യ എസ്എംഎസും കൂടി ഉൾപ്പെടുന്നു, ഇത് ടെലികോം ചെലവുകൾ ലാഭിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് ഒരു സമഗ്ര പാക്കേജായി തന്നെ കാണാവുന്നതാണ്. ഇത്രയും കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് മറ്റൊരു കമ്പനിയും ഒരു സമയം മൂന്ന് സിം കാർഡുകൾക്ക് ഓഫറുകൾ നൽകുമെന്ന് തോന്നുന്നില്ല.












Click it and Unblock the Notifications