Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ ആരാ മോൻ; 160 ദിവസത്തേക്ക് ഇനി നോ ടെൻഷൻ, ദിവസേന 2 ജിബി ഡാറ്റയും, പിന്നെ..?

ഒരുകാലത്ത് ഇന്ത്യക്കാരുടെ എല്ലാം എല്ലാമായിരുന്നു ബിഎസ്എൻഎൽ. ഇടയ്ക്കൊന്ന് നിറം മങ്ങിയെങ്കിലും അവർ തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ. ഇന്ത്യയിലെ വളരെയധികം മത്സരം നടക്കുന്ന മേഖലകളിൽ ഒന്നാണ് ഇതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കാരണം റിലയൻസ് ജിയോ, ഭാരതി എയർടെൽ പോലെയുള്ള വൻകിട സ്വകാര്യ കമ്പനികൾ അരങ്ങുവാഴുന്ന ടെലികോം മേഖലയിൽ വെറുതെയൊന്നും പിടിച്ചുനിൽക്കാൻ കഴിയില്ല.

അത് തിരിച്ചറിഞ്ഞാണ് കമ്പനികൾ ഓരോന്നും നീങ്ങുന്നത്. കൃത്യമായ പദ്ധതികൾ അവർ ഇതിനായി തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയൊക്കെ ഉപഭോക്താക്കളെ ആകർഷിക്കും എന്നാണ് ഓരോ കമ്പനികളും തലപുകഞ്ഞ് ആലോചിക്കുന്നത്. പലപ്പോഴും ഇന്ത്യയിലെ ഉപഭോക്താക്കളെ വീഴ്ത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.

bsnlnewplan

ഒരു പൊതുവായ ആവശ്യം ഇല്ലാത്ത വരിക്കാർ ആയതിനാൽ തന്നെ പ്ലാനുകളിൽ എപ്പോഴും വൈവിധ്യം ആവശ്യമാണ്. അക്കാര്യത്തിൽ മറ്റാരേക്കാളും ഒരുപടി മുകളിലാണ് ബിഎസ്എൻഎൽ. കാരണം അവർ ഓരോ വിഭാഗത്തിലും, ഓരോ തരത്തിലുള്ള വരിക്കാർക്കും അനുയോജ്യമാണ് പ്ലാനുകളാണ് പലപ്പോഴും അവതരിപ്പിക്കാറുള്ളത് എന്നതാണ് യാഥാർഥ്യം.

ബിഎസ്എൻഎൽ ഇതുവരെ എല്ലാവരുടെയും പഴി കേട്ടത് ഇന്റർനെറ്റ് വേഗതയുടെ പേരിൽ ആയിരുന്നുവെന്ന് അറിയാമല്ലോ. എന്നാൽ ഇനിയങ്ങോട്ട് ഒരു പരിധിവരെ ഇത് അവസാനിക്കുകയാണ്. ഇപ്പോൾ ഇന്ത്യയിൽ ഉടനീളം 4ജി വേഗതയുമായാണ് ബിഎസ്എൻഎൽ വരുന്നത്. അതുകൊണ്ട് തന്നെ നിലവിലെ പ്ലാനുകൾ എല്ലാം ഒന്ന് പൊടി തട്ടിയെടുക്കുന്നത് നന്നാവും.

ബിഎസ്എൻഎൽ 997 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 997 രൂപയുടെ ഈപ്ലാൻ പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ വാഗ്‌ദാനം ചെയ്യുന്ന ഒന്നാണ്. കൂടാതെ, പ്ലാനിൽ ലഭ്യമായ മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, എല്ലാ നെറ്റ്‌വർക്കുകളിലും ചാറ്റിംഗിനായി അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ഉൾപ്പെടെ നിരവധി സൗകര്യങ്ങൾക്ക് നിങ്ങൾക്ക് നൽകുന്നുണ്ട്.

മറുവശത്ത്, പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ് സൗകര്യങ്ങൾ നൽകുന്നു. ഡാറ്റാ പരിധി പൂർത്തിയായ ശേഷം, വേഗത 40 കെബിപിഎസ് ആയി കുറയും എന്ന് മാത്രമേയുള്ളൂ. 997 രൂപയുടെ ഈ പ്ലാനിൽ, പ്രീപെയ്‌ഡ്‌ ഉപയോക്താക്കൾക്ക് 160 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഡാറ്റ, കോളിംഗ്, എസ്എംഎസ് എന്നിവ കൂടാതെ, ഈ ബിഎസ്എൻഎൽ പ്ലാനിൽ നിന്ന് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.

എങ്കിലും കുറഞ്ഞ വിലയിൽ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ ആഗ്രഹിക്കുന്നവർക്ക് ഈ ബിഎസ്എൻഎൽ പ്ലാൻ നല്ലതാണ്. കാരണം ഇത്രയും മികച്ച ആനുകൂല്യങ്ങളോടെ മറ്റൊരു കമ്പനിയും നിലവിൽ ഇത്രയധികം നെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുന്നില്ല. മാത്രമല്ല എല്ലാത്തരത്തിലും ബജറ്റ് ഫ്രണ്ട്ലി എന്ന പേര് ഇതിന് യോജിച്ചതുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+