ആരുമില്ലാത്തവർക്ക് ബിഎസ്എൻഎൽ തുണ; അൺലിമിറ്റഡ് കോളും ഡാറ്റയും 54 ദിവസത്തേക്ക്, വില എത്ര?
പല കമ്പനികൾ ഇന്ത്യയിലെ ടെലികോം മേഖലയിൽ തങ്ങളുടെ വിജയം നേടിയെടുത്തിട്ടുണ്ട്. സ്വകാര്യ കമ്പനികളാണ് ഇതിൽ ഭൂരിഭാഗവും. എന്നാൽ ഇക്കൂട്ടത്തിൽ ഇക്കാലമത്രയും അവർക്ക് ഒപ്പം പിടിച്ചു നിൽക്കാനും പലപ്പോഴും അവരെ മറികടന്ന് മുന്നേറാനും ഒക്കെ കഴിഞ്ഞിട്ടുള്ളത് നമ്മുടെ ബിഎസ്എൻഎല്ലിന് മാത്രമാണ്. പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമാണ് ബിഎസ്എൻഎല്ലിന്റെ മുതൽക്കൂട്ട്.
അതിന്റെ ഏറ്റവും വലിയ തെളിവാണ് പതിനേഴ് വർഷത്തിന് ഇടയിൽ അവർ കൈവരിച്ച വമ്പൻ നേട്ടം. ആദ്യമായി കമ്പനി ലാഭത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒറ്റയടിക്ക് 262 കോടിയുടെ ലാഭമാണ് കമ്പനി ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി മാറ്റങ്ങൾ ഒട്ടേറെ നടപ്പാക്കിയാണ് അവർ തങ്ങളുടെ വിജയം നേടിയെടുത്തത് എന്നതാണ് പ്രധാന കാര്യം.

കൂടുതൽ മെച്ചപ്പെട്ട സാങ്കേതിക വിദ്യകളെ കമ്പനി ആശ്രയിക്കാൻ തുടങ്ങിയതോടെ ബിഎസ്എൻഎല്ലിന് കൂട്ടായി ഉപഭോക്താക്കളും കാര്യമായി ഇറങ്ങുന്നുണ്ട്. അടുത്തിടെയാണ് അവർ രാജ്യത്ത് 4ജി സേവനങ്ങൾ ഔദ്യോഗികമായി കൊണ്ട് വന്നത്. ഇതിന്റെ കൂടെ സ്വാധീന ഫലമായാണ് ഇത്രയും വലിയ മുന്നേറ്റം കമ്പനിക്ക് ഉണ്ടായിരിക്കുന്നതെന്ന് നിസംശയം പറയാം.
എന്നാൽ അത് മാത്രമാണോ എന്ന് ചോദിച്ചാൽ അല്ലെന്നാണ് ഉത്തരം. കാരണം അവരെ ജനങ്ങളിലേക്ക് അധികമായി അടുപ്പിക്കുന്നത് അടിപൊളി റീചാർജ് പ്ലാനുകളാണ്. പല സ്വകാര്യ കമ്പനികൾക്കും സ്വപ്‌നം പോലും കാണാൻ കഴിയാത്ത കുറഞ്ഞ വിലയിലാണ് ബിഎസ്എൻഎൽ സേവനം നൽകുന്നത്. ബജറ്റ് ഫ്രണ്ട്ലി എന്ന വാക്കിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണത്.
അവരുടെ റീചാർജ് പ്ലാനുകൾ പലപ്പോഴും വളരെയധികം ആനുകൂല്യങ്ങൾ നിറഞ്ഞതും അതിനൊപ്പം തന്നെ കുറഞ്ഞ വില ഉള്ളതുമാണ്. ബജറ്റ് ഫ്രണ്ട്ലി ആണെങ്കിലും അവർ നൽകുന്ന സേവനങ്ങളിൽ ആ വിട്ടുവീഴ്‌ച ഉണ്ടായിട്ടില്ല. അത്തരത്തിൽ മികച്ചൊരു പ്ലാനിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇതിൽ ഡാറ്റയും എസ്എംഎസും മറ്റ് ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും.
ബിഎസ്എൻഎൽ 347 രൂപ പ്ലാൻ
ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ ആസ്വദിക്കാനും ഓരോ ദിവസവും 100 സൗജന്യ എസ്എംഎസ് ലഭ്യമാവുകയും ചെയ്യും. 54 ദിവസത്തെ വാലിഡിറ്റി കാലയളവിലാണ് പ്ലാൻ വരുന്നത്. ഇത്രയും കുറഞ്ഞ ചിലവിൽ ഡാറ്റയും ഫ്രീ കോളും മറ്റ് കമ്പനികളുടെ കാര്യത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ആകെ 108 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.
കൂടാതെ, ഉപയോക്താക്കൾക്ക് ബിഐടിവിയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്ന് പ്രയോജനം ലഭിക്കുകയും ചെയ്യും എന്നതാണ് പ്രധാന കാര്യം. അവരുടെ മൊബൈൽ ഉപകരണങ്ങളിൽ 450-ലധികം ലൈവ് ടിവി ചാനലുകളിലേക്കും ഒടിടി അപ്ലിക്കേഷനുകളിലേക്കും ആക്‌സസ് അനുവദിക്കും. ഇത് കൂടുതൽ മെച്ചപ്പെട്ട വിനോദ ലോകത്തേക്കുള്ള വഴിയാണ് തുറന്ന് നൽകുക.












Click it and Unblock the Notifications