Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടാൻ നിന്നാൽ മുട്ടോളം എത്തില്ല ജിയോയെ..; ഇത് ബിഎസ്എൻഎല്ലാണ്, 730 ജിബി ഡാറ്റയും ഫ്രീ കോളും, വില എത്ര?

എത്ര വില കുറച്ചു കൊടുക്കുന്നോ അത്രയും കച്ചവടം കൂടുമെന്ന തന്ത്രമാണ് നമ്മുടെ നാട്ടിൽ പല കമ്പനികളും പയറ്റുന്നത്. എന്നാൽ അവിടെ ചോദ്യ ചിഹ്നമാവുന്നത് ആ സേവനത്തിന്റെ ഗുണമേന്മ അല്ലെങ്കിൽ അവയുടെ ആനുകൂല്യങ്ങൾ എന്നിവയാണ്. എന്നാൽ ഇക്കാര്യത്തിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിനെ വേണം എല്ലാവരും മാതൃകയാക്കാൻ എന്ന് നിസംശയം പറയാം. കുറഞ്ഞ ചിലവിൽ എല്ലാ ആനുകൂല്യങ്ങളും നൽകുന്ന സമ്പൂർണ പാക്കേജാണ് ബിഎസ്എൻഎല്ലിന്റെ പ്രത്യേകത.

അതിപ്പോൾ ബ്രോഡ്ബാൻഡ് ആയാലും സാധാരണ പ്രീപെയ്‌ഡ്‌ സിം കാർഡ് ഓഫറുകൾ ആയാലും തങ്ങളുടെ ട്രേഡ് മാർക്ക് രീതികൾ വിട്ട് ബിഎസ്എൻഎല്ലിന് ഒരു കളിയുമില്ല. കുറഞ്ഞ വില, കൂടുതൽ ആനുകൂല്യങ്ങൾ എന്നതാണ് ബിഎസ്എൻഎൽ വച്ചുപുലർത്തുന്ന ഒരു രീതി. അതുകൊണ്ട് തന്നെയാണ് അവർ രാജ്യത്തെ ഏറ്റവും ജനപ്രിയ ടെലികോം കമ്പനികളിൽ ഒന്നായി തലയുയർത്തി നിൽക്കുന്നത്.

bsnl1515planoffers

അതിനെ സാധൂകരിക്കുന്ന ഒട്ടേറെ പ്ലാനുകൾ അവർ അടുത്ത കാലത്തായി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഓരോ പ്ലാനും അവർ കൊണ്ട് വരുമ്പോൾ അത് പലപ്പോഴും ജിയോയെ പോലുള്ള കമ്പനികൾക്ക് വലിയ രീതിയിൽ തിരിച്ചടിയാവാറുണ്ട്. കാരണം നിലവിൽ വിപണിയിൽ ബിഎസ്എൻഎല്ലിനോട് നേരിട്ട് ഏറ്റുമുട്ടുന്നത് ജിയോയാണ്. എന്നാൽ ഇനി പറയാൻ പോവുന്ന ഈ പ്രീപെയ്‌ഡ്‌ പ്ലാൻ ജിയോയ്ക്ക് സ്വപ്‌നം പോലും കാണാൻ കഴിയാത്ത അത്രയും അഫോർഡബിൾ ആയിട്ടുള്ള ഒന്നാണ്. കൂടുതലറിയാം...

ബിഎസ്എൻഎൽ 1515 റീചാർജ് പ്ലാൻ

ദീർഘകാല ഓഫറുകളിൽ കണ്ണ് വയ്ക്കുന്ന, അതിനോട് താൽപര്യമുള്ള ഉപഭോക്താക്കളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന റീചാർജ് പ്ലാനാണിത്. ഇതിന്റെ വാലിഡിറ്റി കൃത്യം ഒരു വർഷമാണ്. ഭൂമി സൂര്യനെ വലംവയ്ക്കുന്ന ഈ കാലയളവിൽ നിങ്ങൾക്ക് പരിധിയില്ലാത്ത വോയിസ് കോൾ സൗകര്യം, മികച്ച ഡാറ്റ സേവനം, എസ്എംഎസ് സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം ഒട്ടേറെ അധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ നൽകി വരുന്നു.

1515 രൂപയാണ് നിങ്ങൾ ഈ പ്ലാനിന് മുടക്കേണ്ട തുക. വാലിഡിറ്റിയായി ലഭിക്കുക 365 ദിവസമാണ്. അങ്ങനെ നോക്കുമ്പോൾ ഒരു ദിവസം 5 രൂപയിൽ താഴെ മാത്രമാണ് നിങ്ങൾക്ക് ഇതിലൂടെ ചിലവ് വരുന്നത്. എന്നാൽ ഈ പ്ലാനിൽ ദിവസേന 2 ജിബി ഡാറ്റ നിങ്ങൾക്ക് ഉപയോഗിക്കാൻ അവസരമുണ്ട്. കൂടാതെ ഇന്ത്യയിലെ ഏത് നമ്പറിലേക്കും സൗജന്യ വോയിസ് കോൾ സൗകര്യവും ഒരു വർഷത്തേക്ക് നിങ്ങൾക്ക് ലഭിക്കുന്നു. അടിക്കടിയുള്ള റീചാർജ് പരിപാടികൾക്ക് ഇതിലൂടെ നമുക്ക് വിടപറയാനും കഴിയും.

730 ജിബി ഡാറ്റയാണ് നിങ്ങൾക്ക് പ്ലാനിൽ ലഭിക്കുക. എങ്കിലും ഈ പ്ലാനിന് മറ്റ് ടെലികോം ദാതാക്കളെ പോലെ, സൗജന്യ ഒടിടി പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്‌ഷനുകളൊന്നും ലഭിക്കുന്നില്ല. എന്നാൽ നിലവിൽ ഇതിന്റെ വിലയും കിട്ടുന്ന ഡാറ്റ സൗകര്യവും ഒക്കെ വച്ചുനോക്കുമ്പോൾ ദീർഘകാല പ്ലാനുകളിൽ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആണിതെന്ന് തീർത്തും പറയാം. കാരണം സ്വകാര്യ കമ്പനികളുടെ ഒരു വർഷം ദൈർഘ്യമുള്ള പ്ലാനുകൾ ഇതിലും വിലയേറിയതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+