Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎല്ലിനോട് മുട്ടാനാവില്ല മക്കളേ; ജിയോയും എയർടെലും വിയർക്കും, 12 മാസത്തേക്ക് സൗജന്യം, വില എത്ര?

ഇന്ത്യൻ ടെലികോം വിപണി വളർച്ചയുടെ പാതയിലാണ്. മത്സരാധിഷ്‌ഠിത ചിന്താഗതിയോടെയാണ് വിപണിയിൽ കമ്പനിക് പെരുമാറുന്നത്. സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിങ്ങനെയുള്ള കമ്പനികൾ വിപണിയിൽ കരുത്ത് തെളിയിക്കുന്ന സമയമാണ്. ഉപഭോക്താക്കളെ കൈയിലെടുക്കാൻ എല്ലാവിധ ശ്രമങ്ങളും ഈ കമ്പനികൾ നടത്തി വരുന്നുണ്ട് എന്നതാണ് പ്രത്യേകത.

എന്നാൽ ഇത്രയധികം സ്വകാര്യ കമ്പനികളെയും ഒറ്റയ്ക്ക് നിന്ന് എതിർക്കുന്ന ഒരു കൂട്ടരുണ്ട്, അതാണ് ബിഎസ്എൻഎൽ. ഇന്ത്യയിൽ എത്രകാലം തന്നെ പിന്നിട്ടാലും ബിഎസ്എൻഎൽ എന്ന കമ്പനിക്കുള്ള ജനപ്രീതി ഒരിക്കലും ഇടിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിന്റെ കാരണമായി നമുക്ക് ചൂണ്ടിക്കാണിക്കാൻ പറ്റുന്നത് അവരുടെ റീചാർജ് പ്ലാനുകളിലെ സൗമ്യത തന്നെയാണ്.

bsnlplans1198

അതിനിടെ ഡാറ്റ ഒഴിവാക്കി താങ്ങാനാവുന്ന പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനികളോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ നിർദ്ദേശിച്ചിരുന്നു. പിന്നാലെ ജിയോ, എയർടെൽ, വിഐ എന്നിവ ബജറ്റ് ഫ്രണ്ട്ലി റീചാർജ് ഓപ്ഷനുകൾ പുറത്തിറക്കിയിരുന്നു. ഇതിന് മറുപടിയെന്നോണം ഒട്ടേറെ പ്ലാനുകൾ ബിഎസ്എൻഎല്ലിന്റേതായി നിലവിലുണ്ട്.

ജിയോ, എയർടെൽ, വിഐ എന്നിവ വോയ്‌സ്-ഒൺലി പ്ലാനുകൾ തുടങ്ങിയെങ്കിലും ഈ ഓപ്‌ഷനുകളിൽ പലതും സാധാരണ ഉപയോക്താക്കൾക്ക് താങ്ങാവാനാവാത്ത വിലയോടെയാണ് വരുന്നത്. ഈ ഘട്ടത്തിലാണ് ബിഎസ്എൻഎലിന്റെ 1198 രൂപ പ്ലാൻ നിങ്ങൾക്ക് ഗുണകരമാവുക. ഈ ഓഫർ ജിയോയ്ക്കും എയർടെലിനും വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ബിഎസ്എൻഎൽ 1198 പ്ലാൻ

വിലയേറിയ റീചാർജ് പ്ലാനുകൾ ചെയ്‌ത്‌ നിങ്ങൾ മടുത്തുവെങ്കിൽ, ബിഎസ്എൻഎലിന്റെ 1198 രൂപ ഓപ്ഷൻ എല്ലാ ആശങ്കകൾക്കുമുള്ള ഉത്തരമാണ്. ഈ പ്ലാൻ കുറഞ്ഞ വിലയിൽ 12 മാസത്തെ സാധുത നൽകുന്നു. ഇക്കാരണം കൊണ്ട് തന്നെ അടിക്കടി ഉള്ള റീചാർജ് പൊല്ലാപ്പിൽ നിന്നും നിങ്ങളെ ഈ പ്ലാൻ സംരക്ഷിച്ചു നിർത്തും.

ഈ പദ്ധതി ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ഈ ഓഫറിന് കീഴിൽ, ബിഎസ്എൻഎൽ ഓരോ മാസവും 300 മിനിറ്റ് ടോക്ക് ടൈം നൽകുന്നു, വർഷം മുഴുവനും കണക്ക് കൂട്ടുമ്പോൾ 3600 മിനിറ്റ് വരുമിത്. ഇതിന് പുറമേ ഉപഭോക്താക്കൾക്ക് പ്രതിമാസം 3ജിബി ഡാറ്റ ലഭിക്കും, കൂടാതെ എല്ലാ മാസവും എസ്എംഎസ് സേവനവും ലഭിക്കാറുണ്ട്.

ഒരു സെക്കൻഡറി സിം നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കും ​​വിപുലമായ കോളിംഗോ ഡാറ്റാ സേവനങ്ങളോ ആവശ്യമില്ലാത്തവർക്കും ഈ റീചാർജ് പ്ലാൻ അനുയോജ്യമാണ്. റീചാർജുകളിൽ തുടർച്ചയായി പണം ചിലവഴിക്കാതെ നിങ്ങളുടെ സിം സജീവമായി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പ്ലാൻ ഒരു മികച്ച ഓപ്‌ഷൻ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+