Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎല്ലിന് ചെക്ക് വെക്കാൻ ആരും വളർന്നിട്ടില്ല; വെറും 99 രൂപ മതി ഇനി, വോയിസ് കോൾ സൗജന്യമോ?

ഇന്ത്യയിലെ ടെലികോം മേഖല വലിയൊരു പരിവർത്തനത്തിന്റെ പാതയിലാണ്. മുൻപ് തോന്നിയത് പോലെ നിരക്കുകൾ ഈടാക്കിയിരുന്ന കമ്പനികൾ ഒക്കെയോ ട്രായ് ഇടപെടലുകളോടെ കൂടുതൽ ഉപഭോക്തൃ സൗഹൃദമായ പ്ലാനുകളും ഓഫറുകളും അവതരിപ്പിച്ചു തുടങ്ങി. പല നിർണായക മാറ്റങ്ങളും ഇക്കാലയളവിൽ കമ്പനികൾ വരുത്തിയിരുന്നു.

അതിന്റെ ചുവടുപിടിച്ച് ധാരാളം പുതിയ പ്ലാനുകളും കമ്പനികൾ അവതരിപ്പിച്ചു. എന്നാൽ അടുത്തിടെയാണ് ട്രായ് ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് മൊബൈൽ ഫോൺ സേവനങ്ങളെ കോളിങ് ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമായ ചില മാറ്റങ്ങൾ വരുത്താൻ കമ്പനികളോട് ആവശ്യപ്പെട്ടത്.

bsnl99plan

അതിലൂടെ 2ജി ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുക എന്നതായിരുന്നു ട്രായ് ഉദ്ദേശിച്ചത്. ഇതോടെ ഇപ്പോൾ കമ്പനികൾ എല്ലാം വോയിസ് ഓൺലി പ്ലാനുകൾ അവതരിപ്പിക്കേണ്ട സാഹചര്യം വരികയായിരുന്നു. അതിന് പിന്നാലെ പ്രധാന കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ ഇത്തരം പ്ലാനുകൾ അവതരിപ്പിച്ചു കഴിഞ്ഞു.

എന്നാൽ ഇവർക്കൊന്നും തന്നെ തൊടാൻ കഴിയാത്ത ഉയരത്തിലാണ് ഇക്കാര്യത്തിൽ ബിഎസ്എൻഎൽ എന്നതാണ് യാഥാർഥ്യം. അവർ നേരത്തെ തന്നെ ഇത്തരം പ്ലാനുകളുമായി വിപണിയിലുണ്ട്. ഡാറ്റ അധികമില്ലാത്ത എന്നാൽ കൂടുതൽ കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഏറെയുണ്ട് . ഇപ്പോഴിതാ 99 രൂപയുടെ അടിപൊളി പ്ലാനുമായി അവർ വീണ്ടും ഞെട്ടിക്കുകയാണ്.

ബിഎസ്എൻഎൽ 99 രൂപ പ്ലാൻ

ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളുടെ ആനുകൂല്യമാണ് കമ്പനി നൽകുന്നത്.മറ്റ് സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് വളരെ നല്ല പ്ലാനുകളാണ് അവർ കൊണ്ട് വന്നിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. കാരണം 17 ദിവസത്തെ വാലിഡിറ്റി കാലയളവും ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ആസ്വദിക്കാം.

എങ്കിലും ഈ പ്ലാനിൽ ഡാറ്റയോ എസ്എംഎസ് സേവനങ്ങളോ അവർ നൽകുന്നില്ല. നിങ്ങൾക്ക് ഡാറ്റയോ മറ്റ് ആനുകൂല്യങ്ങളോ ആവശ്യമില്ലെങ്കിൽ, ഈ റീചാർജ് ഓപ്ഷൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമാകും. ബിഎസ്എൻഎൽ ഒരു സെക്കൻഡറി സിമ്മായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് അല്ലെങ്കിൽ ഉയർന്ന ചെലവുകൾ കൂടാതെ അവരുടെ നമ്പർ സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഗുണകരമാണ് ഈ ഓഫർ.

മാത്രമല്ല 99 രൂപയുടെ ഓഫറിന് പുറമേ, ബിഎസ്എൻഎൽ 439 രൂപ വിലയുള്ള ഒരു വോയ്‌സ്, എസ്എംഎസ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. അത് 90 ദിവസത്തെ നീണ്ട കാലാവധിയാണ് നൽകുന്നത്. ആ കാലയളവിലുടനീളം പരിധിയില്ലാത്ത ലോക്കൽ, എസ്‌ടിഡി കോളുകൾ ചെയ്യാൻ കമ്പനി നിങ്ങളെ അനുവദിക്കുന്നു. ഇത് മറ്റ് കമ്പനികളെ അപേക്ഷിച്ച് മികച്ചൊരു ഓഫർ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+