Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ വേറെ ലെവലാണ്; മൂന്ന് മാസം നീളുന്ന പ്ലാൻ, അൺലിമിറ്റഡ് കോളും എസ്എംഎസും, വില?

ബിഎസ്എൻഎൽ എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസിൽ ആദ്യം വരിക പതിറ്റാണ്ടുകൾ നീണ്ട സേവന പാരമ്പര്യത്തിന്റെ കാര്യമാണ്. ഇന്ത്യക്കാരുടെ മൊബൈൽ ഫോൺ അഭിലാഷങ്ങൾ ഒക്കെയും ഒരുകാലത്ത് പൂർത്തീകരിച്ചിരുന്നത് ബിഎസ്എൻഎലാണ്. അത്രയധികം ബിഎസ്എൻഎൽ ആളുകളുടെ ഇടയിൽ ജനപ്രിയമായിരുന്നു, അതിലേറെ ആനുകൂല്യങ്ങൾ നൽകുന്നതായിരുന്നു. ഇത്ര കാലം കഴിഞ്ഞിട്ടും ആ ജനപ്രീതി അതേപടി ഉണ്ടെന്നതാണ് പ്രധാന വസ്‌തുത.

രാജ്യത്ത് 4ജി സേവനങ്ങളുടെ മേഖലയിലേക്ക് കൂടി ഇപ്പോൾ അവർ കടന്നിരിക്കുകയാണ്. ഒച്ചിഴയുന്ന വേഗത എന്ന പരിഹാസത്തിന് അന്ത്യമായി എന്നർത്ഥം. അങ്ങനെ ഡാറ്റയുടെ വേഗതയിൽ കൂടി മെച്ചപ്പെട്ട നിലവാരത്തിലേക്ക് കടക്കുന്നതോടെ ബിഎസ്എൻഎൽ കൂടുതൽ ആളുകളിലേക്ക് ഇറങ്ങി ചെല്ലുകയാണ്. സ്വകാര്യ കമ്പനികളെ മലർത്തിയടിക്കാൻ അതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

bsnl439plan

ഇതുവരെ 65,000 ടവറുകളാണ് കമ്പനി നിർമ്മിച്ചിട്ടുള്ളത്. ഇപ്പോൾ ഡാറ്റ വേഗത വർധിച്ചതോടെ നിരവധി ഉപയോക്താക്കൾ തങ്ങളുടെ നമ്പർ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ തയ്യാറെടുക്കുകയാണ്. അതിനിടെ, ബിഎസ്എൻഎൽ അത്തരമൊരു താങ്ങാനാവുന്ന പ്ലാനുമായി എത്തിയിരിക്കുന്നു.അതിൽ 90 ദിവസത്തെ വാലിഡിറ്റി പ്രതിദിനം 5 രൂപയോളം മാത്രം മുടക്കി ഇത് നമുക്ക് ചെയ്യാവുന്നതാണ്.

ഈ പ്ലാനിനൊപ്പം, അൺലിമിറ്റഡ് കോളിംഗ്, സൗജന്യ എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും വാഗ്‌ദാനം കമ്പനി ചെയ്യുന്നു. ബിഎസ്എൻഎലിന്റെ ഈ പുതിയ, വിലകുറഞ്ഞ പ്ലാൻ എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവയ്ക്കും കടുത്ത മത്സരമാണ് നൽകുന്നത്. ബിഎസ്എൻഎലിന്റെ ഈ പ്ലാനിനെക്കുറിച്ച് നമുക്ക് വിശദമായി നോക്കാം.

ബിഎസ്എൻഎൽ 439 രൂപ പ്ലാൻ

അടുത്തിടെയാണ് കമ്പനിയുടെ 439 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാൻ അടുത്തിടെ അവതരിപ്പിച്ചു. ബിഎസ്എൻഎൽ തന്നെയാണ് തങ്ങളുടെ എക്‌സ് ഹാൻഡിൽ ഈ വിവരം നൽകിയിരിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച്, 439 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാനിൽ, ഉപഭോക്താക്കൾക്ക് എല്ലാവരോടും ഇഷ്‌ടം പോലെ സംസാരിക്കാൻ അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നു.

ഇത് കൂടാതെ ഉപയോക്താക്കൾക്ക് പ്ലാനിൽ 300 എസ്എംഎസ് സന്ദേശങ്ങൾ ലഭിക്കും. എന്നിരുന്നാലും, ഈ പ്ലാനിൽ ഉപയോക്താവിന് ഇന്റർനെറ്റ് ഡാറ്റയൊന്നും നൽകുന്നില്ല എന്നതാണ് പ്രത്യേകത. എന്നാൽ ഉപയോക്താക്കൾക്ക് വേണമെങ്കിൽ, ഡാറ്റ പാക്ക് ടോപ്പ്-അപ്പ് റീചാർജ് ചെയ്യാം. ഇതിൽ 90 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക.

ബിഎസ്എൻഎലിന്റെ ഈ പുതിയ പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാൻ ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾക്ക് നല്ലതായിരിക്കും. വീട്ടിൽ വൈഫൈ പോലെയുള്ള സൗകര്യങ്ങൾ ഉള്ളവർ ആണെങ്കിൽ മറ്റൊന്നും പറയുകയേ വേണ്ട. ഈ ബിഎസ്എൻഎൽ പ്ലാൻ നിങ്ങളുടെ നമ്പർ സജീവമായി നിലനിർത്തുന്നതിനുള്ള മികച്ച ഓപ്‌ഷൻ കൂടിയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+