Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർക്കും തൊടാൻ കഴിയില്ല ബിഎസ്എൻഎല്ലിനെ; 90 ജിബി ഡാറ്റയും ഫ്രീ കോളും കിട്ടും 180 ദിവസം, വില എത്ര?

ഇന്ത്യൻ ടെലികോം വിപണിയിൽ കടുത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവർ ഒരു വശത്ത് ശക്തമായ സാന്നിധ്യമായി നിലകൊള്ളുമ്പോൾ മറ്റൊരു ഭാഗത്ത് ഒറ്റയാൾ പോരാട്ടം നയിക്കുന്നത് നമ്മുടെയൊക്കെ പ്രിയപ്പെട്ട പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലാണ്‌. മറ്റ് സ്വകാര്യ കമ്പനികൾ ഒന്നും നൽകാത്ത നിരക്കിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കാൻ ശേഷിയുള്ള ഒരേയൊരു കമ്പനി എന്ന വിശേഷണം ബിഎസ്എൻഎല്ലിന് സ്വന്തമാണ്.

ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകൾ അവതരിപ്പിക്കുന്നത് പലപ്പോഴും സാധാരണക്കാരായ ഉപഭോക്താക്കളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ ഒന്നായ ബിഎസ്എൻഎൽ എക്കാലവും ഉപയോക്താക്കളുടെ മനസറിഞ്ഞു പ്ലാനുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിലുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത് പലപ്പോഴും അവർക്ക് വലിയ ഗുണമായി മാറുന്നുണ്ട് എന്നതാണ് യാഥാർഥ്യം.

bsnl897plans

ഇന്ത്യൻ വിപണിയിൽ വലിയ മുന്നേറ്റം തന്നെ ഉണ്ടാക്കിയിട്ടുള്ള ബിഎസ്എൻഎൽ ഓരോ പ്ലാനിലും വ്യത്യസ്‌തത കൊണ്ടുവരാൻ ശ്രമിക്കുന്ന കൂട്ടത്തിലാണ് എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. തങ്ങളുടെ ഉപയോക്താക്കൾക്ക് എന്താണ് ആവശ്യം അവർക്ക് കൃത്യമായി അറിയാം. അത് മുൻകൂട്ടി മനസിലാക്കി കൊണ്ട് അതിന് അനുസരിച്ച് അവർക്ക് വേണ്ട ആനുകൂല്യങ്ങൾ നൽകി കൂടുതൽ നല്ല പ്ലാനുകൾ കൊണ്ടുവരുന്നു.

ഇത് മറ്റ് കമ്പനികൾക്ക് ഒന്നും ലഭിക്കാത്ത ഒരു മുൻ‌തൂക്കം ബിഎസ്എൻഎല്ലിന് വിപണിയിൽ ഉണ്ടാക്കി കൊടുക്കുന്നു. അതിനാൽ തന്നെ അവരുടെ ഓരോ പ്ലാനും നന്നായി തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും നൽകുക എന്ന അവരുടെ നയം ഇതിൽ പ്രധാന പങ്കുവഹിക്കുന്ന കാര്യമാണ്. ഇത്തരത്തിൽ അവർ അവതരിപ്പിച്ച ഒരു ജനപ്രിയ പ്ലാനുണ്ട്. കുറഞ്ഞ ചിലവിൽ എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാൻ.

ബിഎസ്എൻഎൽ 897 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 897 രൂപ പ്രീപെയ്‌ഡ്‌ പ്ലാൻ 180 ദിവസം വരെ വാലിഡിറ്റിയുള്ള ഒന്നാണ്. എല്ലാ നെറ്റ്‌വർക്കുകളിലും ആളുകൾക്ക് സംസാരിക്കാൻ ഈ പ്ലാൻ പരിധിയില്ലാത്ത കോളിംഗ് വാഗ്‌ദാനം ചെയ്യുന്നു. ഇതിനുപുറമെ, പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ് നൽകുന്നു. കൂടാതെ ഈ പ്ലാനിൽ ഇന്റർനെറ്റ് ഉപയോഗത്തിനായി 90 ജിബി ഡാറ്റയാണ് അവർ നൽകുന്നത്.

ഇതോടെ ഡാറ്റ സ്‌പീഡ് 40 കെബിപിഎസായി കുറയും. നിലവിൽ അത്തരമൊരു സേവനം നൽകുന്നതിനാൽ ഇത് ഒരു മികച്ച ഓപ്ഷനാണെന്ന് മറ്റ് കമ്പനികളുടെ പ്ലാൻ നോക്കിയാൽ നമുക്ക് മനസിലാവും. വളരെ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും ശ്രദ്ധേയമായ ഘടകം. ഈ പ്ലാൻ 6 മാസം വരെ നിങ്ങൾക്ക് റീചാർജ് എന്ന പേടിയില്ലാതെ ഉപയോഗിക്കാം. മറ്റ് കമ്പനികൾ ഇത്രയധികം വാലിഡിറ്റിക്ക് വലിയ തുക തന്നെ ഈടാക്കുന്നു എന്നത് ഈ പ്ലാനിന്റെ മാറ്റ് കൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+