Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ പുലിയാണ് കേട്ടോ; ദിവസേന 2 ജിബി ഡാറ്റയും ഫ്രീ കോളും, വാലിഡിറ്റി എത്ര? വിലയും അറിയാം

ഇന്ത്യൻ ടെലികോം മേഖല സമാനതകളില്ലാത്ത പോരാട്ടങ്ങളിലൂടെയാണ് നിലവിൽ കടന്നുപോവുന്നത്. വിപണിയിലെ മത്സരം കടുക്കുകയാണ്. എങ്ങനെയൊക്കെ ഉപഭോക്താക്കളെ കൈയിലെടുക്കാൻ കഴിയുമോ അതിന്റെ എല്ലാ സാധ്യതകളും കമ്പനികൾ തേടി കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയുണ്ട് നമ്മുടെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ. ഇന്ത്യയിൽ ഏറ്റവും അഫോർഡബിൾ പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപരാണ് ബിഎസ്എൻഎൽ.

കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ എന്ന മന്ത്രത്തിൽ ഊന്നിയാണ് ബിഎസ്എൻഎൽ തങ്ങളുടെ പ്രവർത്തനം നടത്തുന്നത്. ഡാറ്റ ആയാലും വോയിസ് കോൾ സൗകര്യം ആയാലും ഏറ്റവും കുറഞ്ഞ നിലയിൽ ലഭ്യമാക്കാൻ ബിഎസ്എൻഎൽ തന്നെയാണ് അവസരം ഒരുക്കുന്നത്. ദീർഘകാല ഓഫറുകൾ എന്നോ കുറഞ്ഞ കാലാവധിയും ഓഫറുകൾ എന്നോ വ്യത്യാസമില്ലാതെയാണ് ബിഎസ്എൻഎൽ റീചാർജ് ഓഫറുകൾ നൽകി വരുന്നത്.

bsnlplans199plan

നിലവിൽ റിലയൻസ് ജിയോ അടക്കമുള്ള കമ്പനികൾ വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ടെങ്കിലും ബിഎസ്എൻഎൽ പിടിച്ചുനിൽക്കുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റ് കമ്പനികൾ സിം ആക്‌ടീവാക്കി നിർത്താൻ അവതരിപ്പിക്കുന്ന അത്രയും കുറഞ്ഞ ചിലവിൽ ബിഎസ്എൻഎൽ ഡാറ്റയും ഫ്രീ കോളും ഒക്കെ ഉൾപ്പെടുന്ന സമ്പൂർണ പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ബിഎസ്എൻഎൽ 199 റീചാർജ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ഈ പ്രീപെയ്‌ഡ്‌ പ്ലാൻ 199 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ആകർഷകമായ നിരവധി ആനുകൂല്യങ്ങൾ ഇതിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തെ ഏതൊരു നമ്പറിലേക്കും നിങ്ങൾക്ക് സൗജന്യമായി തന്നെ വോയിസ് കോളുകൾ ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്.

കൂടാതെ നിങ്ങളുടെ ഡാറ്റ ആവശ്യകതകൾക്ക് വെളിച്ചം വീശാനും ഈ പ്ലാൻ മുഖേന അവസരമുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഇത്രയും കുറഞ്ഞ ചിലവിൽ ഇത്രയുമധികം ഡാറ്റ നൽകുന്ന മറ്റൊരു പ്ലാൻ നിലവിലുണ്ടോ എന്ന കാര്യം സംശയമാണ്. ഡാറ്റ സ്‌പീഡ് തീർന്നതിന് ശേഷം, വേഗത 40കെബിപിഎസ് ആയി കുറയുന്നു. ഇത് ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റ ഉപയോഗം നൽകാൻ പ്രാപ്‌തമാണ്.

ഇതുകൊണ്ടൊന്നും കഴിഞ്ഞില്ലെന്ന് കരുതിക്കോളൂ. വേറെയും ചില ഓഫറുകൾ ഈ പ്ലാനിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അധിക ആനുകൂല്യങ്ങളുടെ രൂപത്തിലാണ് ബിഎസ്എൻഎൽ നിങ്ങൾക്ക് ഇവ നൽകുന്നത്. ഈ പ്ലാൻ പ്രതിദിനം 100 എസ്എംഎസ് നൽകുന്നു. ഇതിന് പുറമേ ബിഎസ്എൻഎൽ ട്യൂണുകളുടെ ആനുകൂല്യവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഈ പ്ലാൻ പ്രകാരം, ചില സേവനങ്ങൾക്ക് ഉപഭോക്താക്കൾക്ക് അധിക ചാർജുകളും നൽകേണ്ടി വരും. അതാണ് ഡാറ്റയുടെ അധിക ഉപയോഗത്തിൽ നേരത്തെ പറഞ്ഞത്. നിലവിൽ എല്ലാ സർക്കിളുകളിലും ഈ ഓഫർ ലഭ്യമല്ലെന്നാണ് ബിഎസ്എൻഎൽ പറയുന്നത്. നിങ്ങൾക്ക് ഈ ഓഫർ വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ബന്ധപ്പെട്ട ബിഎസ്എൻഎൽ കസ്‌റ്റമർ കെയറുമായി സംസാരിച്ച ശേഷം വേണം റീചാർജ് പ്ലാൻ തിരഞ്ഞെടുക്കാൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+