Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ ജീവനും കൊണ്ടോടും, ബിഎസ്എൻഎൽ ഞെട്ടിച്ചു; ദിവസേന 2 ജിബി ഡാറ്റ, ഫ്രീ കോളും ഒരു മാസത്തേക്ക്, വില?

നൽകുന്ന ആനുകൂല്യങ്ങൾ കൊണ്ടും കൊടുക്കുന്ന നേട്ടങ്ങൾ കൊണ്ടും എതിരാളികളെയും സ്വന്തം ഉപഭോക്താക്കളെയും എന്നും ഞെട്ടിച്ചിട്ടുള്ള കമ്പനിയാണ് ബിഎസ്എൻഎൽ. ആ പതിവ് ഇപ്പോഴും അവർ മുറതെറ്റാതെ തുടരുന്നുണ്ട്. അല്ലെങ്കിൽ പിന്നെ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും പഴയ പ്രതാപത്തോട് കൂടി വിശാലമായ ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കാൻ അവർക്ക് ഒരിക്കലും കഴിയില്ലായിരുന്നു. അതാണ് ബിഎസ്എൻഎല്ലിനെ വേറിട്ട് നിർത്തുന്ന ഘടകം.

നിലവിൽ മുകേഷ് അംബാനിയുടെ ജിയോ ബിഎസ്എൻഎല്ലിനെ വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ഇരു കമ്പനികളും നേരിട്ട് ഏറ്റുമുട്ടുന്നത് റീചാർജ് പ്ലാനുകളിലൂടെയാണ്. ജിയോ ടെലികോം വിപണിയിൽ താരതമ്യേന ശിശുവാണ്‌. ഒരു പതിറ്റാണ്ട് പോലും പിന്നിട്ടില്ലാത്ത അവർക്ക് ബിഎസ്എൻഎല്ലിന്റെ അത്രയും അനുഭവ സമ്പത്തില്ല. എന്നിട്ടും അവർ തങ്ങളാൽ കഴിയുന്ന വിധം പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ട്.

bsnlbestplan

റീചാർജ് പ്ലാനുകളാണ് ഇരു കമ്പനികളുടെയും ആയുധമെന്ന് നേരത്തെ പറഞ്ഞല്ലോ. അത് തന്നെ ഒന്നിലധികം തരത്തിലുണ്ട്. പ്രീപെയ്‌ഡും പോസ്‌റ്റ് പെയ്‌ഡും എന്ന നിലയിലല്ല. ദീർഘകാലവും കുറഞ്ഞ കാലാവധിയും ഉള്ളത് എന്നീ നിലകളിൽ ഉള്ളതാണ് ഉദ്ദേശിച്ചത്. ഇതിൽ ദീർഘകാല പ്ലാനുകളിൽ ബിഎസ്എൻഎല്ലിനെ വെല്ലാൻ നിലവിൽ ആരും തന്നെയില്ല.

എന്നാൽ ഹ്രസ്വകാല പ്ലാനുകളുടെ കാര്യത്തിലും ഇതേ സമീപനം തന്നെയാണ് ബിഎസ്എൻഎൽ ഇപ്പോൾ വച്ചുപുലർത്തുന്നത്. അതിന്റെ ഉദാഹരണമായി ഒട്ടേറെ റീചാർജ് പ്ലാനുകൾ അവർ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ മുപ്പത് ദിവസം ദൈർഘ്യമുള്ള ഒരു പ്ലാനുമുണ്ട്. അതിൽ ഡാറ്റ, ഫ്രീ കോൾ തുടങ്ങിയ എല്ലാവിധ ആനുകൂല്യങ്ങളും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാവുന്നു. എന്തൊക്കെയാണ് ഈ ഓഫറിന്റെ പ്രത്യേകതകൾ എന്നറിയാം.

ബിഎസ്എൻഎൽ 199 റീചാർജ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 199 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാൻ നിരവധി മികച്ച ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നത്. ഇത് ഒരു മാസം അഥവാ 30 ദിവസം കാലാവധി നൽകുന്ന പ്ലാൻ ആണെന്ന് ഓർക്കണം. മറ്റ് സ്വകാര്യ കമ്പനികൾ ഒരു മാസം എന്ന നിലയിൽ 28 ദിവസത്തെ കാലാവധി മാത്രം നൽകുന്ന സ്ഥാനത്താണിത്.

കാലാവധിയിൽ ഈ വർധനവ് മാത്രമല്ല ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും ഒരു മാസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് സേവനവും ഈ പ്ലാനിലൂടെ ലഭ്യമാവും. കൂടാതെ, പ്രതിദിനം 100 സൗജന്യ എസ്എംഎസ് അയക്കാനുള്ള അവസരവും നിങ്ങൾക്ക് പ്ലാനിലൂടെ ബിഎസ്എൻഎൽ വാഗ്‌ദാനം ചെയ്യുന്നു. ദിവസേന ചിലവാകുന്ന പണത്തിന്റെ കണക്കെടുത്താൽ 7 രൂപ പോലും വരില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

എന്നാൽ ബിഎസ്എൻഎല്ലിനെ സംബന്ധിച്ച ഏറ്റവും വലിയ പ്രശ്‌നം എന്തെന്നാൽ അവർക്ക് അതിവേഗ ഇന്റർനെറ്റ് സൗകര്യമായ 5ജിയുടെ ആക്‌സസ് ഇല്ലെന്നത് മാത്രമാണ്. ഈ ഒരു കാര്യത്തിൽ ജിയോയും എയർടെലും ഒരുപടി മുകളിലാണ്. എന്നാൽ അടുത്ത വർഷം പകുതിയോടെ ബിഎസ്എൻഎൽ 5ജി സേവനങ്ങൾ രാജ്യത്തുടനീളം അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+