Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎല്ലിന് പെരുത്ത് നന്ദിയുണ്ട്; 300 ദിവസത്തെ വാലിഡിറ്റി, അതും ഇത്രയും കുറഞ്ഞ തുകയ്ക്ക്, വില എത്ര?

ഇന്ത്യൻ വിപണിയിൽ ബിഎസ്എൻഎല്ലിനോളം ജനപ്രീതി മറ്റേതെങ്കിലും കമ്പനിക്ക് ഉണ്ടോ എന്നത് സംശയമാണ്. ടെലികോം മേഖലയിൽ അവരുടെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കുന്ന റിലയൻസ് ജിയോ മാത്രമാണ് ഇക്കാര്യത്തിൽ ഒരു അപവാദമായുള്ളത്. കാരണം ഈ രണ്ട് കമ്പനികൾക്കും ഒരുപോലെ ഉപഭോക്താക്കളും അതിനൊപ്പം ജനപ്രീതിയുമുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ ജിയോ എന്നല്ല ഇന്ത്യയിലെ ഒരു കമ്പനിയും ഓഫറുകളുടെ കാര്യത്തിൽ ബിഎസ്എൻഎല്ലിന്റെ അടുത്ത് പോലും എത്തില്ല. ധാരാളം ഓഫറുകൾ തങ്ങളുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ജിയോ രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പലതും വമ്പൻ ഹിറ്റുകളാണ്. എന്ന് വച്ചാൽ ഉപഭോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ് എന്നർത്ഥം.

bsnlplans

പുതിയ കാലത്തും ആളുകൾ ബിഎസ്എൻഎലിനോട് കാണിക്കുന്ന മമതയുടെ കാരണവും ഇത്തരം ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളുടെ ധാരാളിത്തമാണ്. സ്വകാര്യ കമ്പനികളെ സംബന്ധിച്ച് അവരുടെ ലാഭമാണ് പ്രധാനം എന്നതിനാൽ തന്നെ ബിഎസ്എൻഎൽ ഇക്കാര്യത്തിൽ ഒരുപടി മുകളിലാണ്. ധാരാളം റീചാർജ് പ്ലാനുകളിൽ ഉപഭോക്താക്കൾക്കായി അവർ അവതരിപ്പിച്ചിട്ടുണ്ട്.

എങ്കിലും അവരെ സംബന്ധിച്ച് എല്ലാവർക്കും പറയാനുള്ള ഒരു ക്വാളിറ്റി എന്തെന്ന് വച്ചാൽ എല്ലാതരത്തിലും, എല്ലാ നിലയിലുമുള്ള ഉപഭോക്താക്കളെ പരിഗണിക്കാൻ അവർക്ക് ഒട്ടും മടിയില്ല എന്നതാണ്. നിലവിൽ അധികം ഇല്ലാത്ത 2ജി ഉപഭോക്താക്കളെ പോലും ബിഎസ്എൻഎൽ കൈവിടുന്നില്ല എന്നതാണ് ഇക്കാര്യത്തിൽ ഏറ്റവും പ്രധാനം.

അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ചില സവിശേഷ പ്ലാനുകൾ അവർ അവതരിപ്പിച്ചിട്ടുണ്ട്. ബജറ്റ് ഫ്രണ്ട്ലി എന്ന് വിളിക്കുന്ന ഇത്തരം പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഒട്ടേറെ ഗുണങ്ങൾ അധികമായി നൽകുന്നവയാണ്. അത്തരത്തിൽ ഒരു പ്ലാനിന്റെ കാലാവധി ഫെബ്രുവരി 10ന് അവസാനിക്കുകയാണ്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.

ബിഎസ്എൻഎൽ 797 രൂപ പ്ലാൻ

ബിഎസ്എൻഎൽ ഒരു സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവരോ അല്ലെങ്കിൽ ചുരുങ്ങിയ ചിലവിൽ അവരുടെ നമ്പർ സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവരോ ആയവർക്ക് ഏറ്റവും അനുയോജ്യമാണ് ഈ പ്ലാൻ. 797 രൂപ മാത്രമാണ് നിങ്ങൾ ഇതിനായി മുടക്കേണ്ടത്. ഈ ദീർഘകാല റീചാർജ് നിങ്ങളുടെ സിം ഏകദേശം ഒരു വർഷത്തോളം സജീവമായി നിലനിർത്തുന്നു. മാത്രമല്ല ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യും.

എന്ന് കരുതി വാലിഡിറ്റി മാത്രമാണ് ഈ ഓഫറിൽ ഉള്ളതെന്ന് തെറ്റിദ്ധരിക്കേണ്ട. അൺലിമിറ്റഡ് കോളിംഗ് ഉൾപ്പെടെ നിബന്ധനകളോടെ ഇതിൽ ലഭ്യമാണ്. ആദ്യ 60 ദിവസത്തേക്ക് എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് കോളിംഗ് ലഭ്യമാണ്. ഹൈ-സ്‌പീഡ് ഡാറ്റയും ഇതിൽ ലഭിക്കും. ആദ്യ 60 ദിവസത്തേക്ക് പ്രതിദിനം 2ജിബി വീതം ആസ്വദിക്കാൻ കഴിയും. കൂടാതെ ആദ്യ 60 ദിവസത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ് കൂടി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+