Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ ആണേൽ കീശ കാലിയാവില്ല; 1499 രൂപയുടെ പ്ലാനിൽ എല്ലാ സൗകര്യങ്ങളും? വാലിഡിറ്റി ഞെട്ടിക്കും

ജനങ്ങളുടെ പൾസറിയാൻ ബിഎസ്എൻഎല്ലിനോളം കഴിവുള്ള മറ്റൊരു കമ്പനി വേറെയില്ല എന്ന് വേണം പറയാൻ. അത്രയധികം ബജറ്റ് ഫ്രണ്ട്ലി ഓഫറുകളുമായാണ് അവർ വിപണിയിൽ ഇറങ്ങുന്നത്. നിലവിൽ സംശയമേതുമില്ലാതെ നമുക്ക് പറയാൻ കഴിയും ബിഎസ്എൻഎൽ ശരിക്കും ഇന്ത്യയിലെ ഏറ്റവും മികച്ച ഉപഭോക്തൃ സൗഹൃദ ടെലികോം കമ്പനികളിൽ ഒന്നാണെന്ന്. അക്കാര്യത്തിൽ സംശയമുള്ളവർ മറ്റ് കമ്പനികളുടെ റീചാർജ് പ്ലാനുകൾ ഒന്ന് പരിശോധിച്ചാൽ മതി.

റിലയൻസ് ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങൾ പകുതി വിലയ്ക്കും ഇരട്ടി കാലാവധിയിലും നൽകാനുള്ള കഴിവാണ് ബിഎസ്എൻഎല്ലിനെ വേറിട്ട് നിർത്തുന്നത്. അതിവേഗ ഡാറ്റ എന്ന സ്വപ്‌നം കൂടി സാക്ഷാത്കരിച്ചാൽ ഈ പൊതുമേഖലാ സ്ഥാപനത്തെ പിന്നെ പിടിച്ചാൽ കിട്ടില്ലെന്നതാണ് ഏറ്റവും വലിയ കാര്യം. അതിനുള്ള നീക്കങ്ങൾ അണിയറയിൽ നടന്നു കൊണ്ടിരിക്കുകയാണ് താനും.

bsnlplan1499

നിലവിൽ 4ജിയിലേക്ക് ചുവടുമാറ്റം നടത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. നിരവധി ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾ കമ്പനിയുടേതായി നിലവിലുണ്ട്. 5ജിയിലേക്ക് എത്താത്തത് കൊണ്ട് തന്നെ സാധാരണക്കാരായ, വോയിസ് കോളും എസ്എംഎസും മാത്രം അധികമായി ആവശ്യമുള്ള ആളുകൾക്ക് വളരെയധികം ഗുണകരമായ പ്ലാനുകൾ നിരവധിയുണ്ട് അവരുടെ കൈവശം. വളരെ മികച്ച പ്ലാനുകൾ തന്നെയാണ് അതിൽ കൂടുതലും.

ഇക്കൂട്ടത്തിൽ ശരിക്കും നിങ്ങളുടെ ഞെട്ടിക്കാൻ സാധ്യതയുള്ള പ്ലാനിനെ കുറിച്ചാണ് പറയുന്നത്. കുറഞ്ഞ പണച്ചെലവിൽ കൂടുതൽ കാലാവധി ലഭിക്കുന്ന ഈ പ്ലാനിൽ വേറെയും ആനുകൂല്യങ്ങൾ ലഭ്യമാണ്. മറ്റ് കമ്പനികളുടെ സമാന കാലാവധിയുള്ള പ്ലാനുകളെ അപേക്ഷിച്ച് ഇത് വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. 1499 രൂപ മാത്രം മുടക്കിയാൽ നിങ്ങൾക്ക് കിട്ടാൻ പോവുന്നത് അടിപൊളി ഓഫറാണ്, കൂടുതൽ അറിയാം.

ബിഎസ്എൻഎൽ 1499 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 1499 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാൻ 336 ദിവസത്തെ സേവന കാലാവധിയോടെയാണ് വരുന്നത്. ഈ പ്ലാൻ പരിധിയില്ലാത്ത സൗജന്യ വോയ്‌സ് കോളിംഗും 24ജിബി എഫ്‍യുപി (ഫെയർ യൂസ് പോളിസി) ഡാറ്റയും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഈ എഫ്‍യുപി ഡാറ്റ തീർന്നുപോകുമ്പോൾ, കൂടുതൽ ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് അത് വീണ്ടെടുക്കാനും കഴിയും.

എല്ലാവരും അവരുടെ മൊബൈൽ പ്ലാനിനായി 1499 രൂപ നൽകാൻ കഴിവുള്ളവർ ആയിരിക്കണമെന്നില്ല. പക്ഷേ ഈ ദീർഘകാല പ്ലാൻ തിരഞ്ഞെടുത്താൽ നിങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ ഗുണം 11 മാസത്തോളം പിന്നെ റീചാർജിനായി മെനക്കെടേണ്ട കാര്യമില്ല എന്നതാണ്. ഓരോ മാസവും റീചാർജ് ദിവസം ഓർത്തെടുത്ത് വാലിഡിറ്റി കട്ടായി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാനും ബിഎസ്എൻഎൽ നിങ്ങളെ സഹായിക്കും.

ഇനി സമാനമായി മറ്റ് കമ്പനികളുടെ പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിന് നിങ്ങൾ ഒരുപക്ഷേ ഇതിന്റെ ഇരട്ടി പണം മുടക്കേണ്ടി വരും. ബിഎസ്എൻഎൽ ഒരു സെക്കണ്ടറി സിം ആയി കണക്കാക്കുന്നവരെ സംബന്ധിച്ച് ഇത് തന്നെയാണ് ഏറ്റവും നല്ല പ്ലാൻ. വീട്ടിൽ വൈഫൈ പോലെയുള്ള സംവിധാനങ്ങൾ കൂടി ഉള്ളവരാണെങ്കിൽ പിന്നെ ഡാറ്റയുടെ കാര്യമോർത്ത് വേവലാതിയും വേണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+