ബിഎസ്എൻഎൽ കിംഗ് ആണെടാ; 45 ദിവസത്തേക്ക് 90 ജിബി ഡാറ്റയും ഫ്രീ കോളും കിട്ടും, വില കേട്ടാൽ ഞെട്ടും
നമ്മുടെ നാട്ടിൽ ടെലികോം മേഖലയിൽ കാര്യമായ മത്സരം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇപ്പോഴത്തേത്. വിപണിയിലെ മുൻനിര കമ്പനികൾ എല്ലാം പരസ്‌പരം ഏറ്റുമുട്ടുന്ന സാഹചര്യമാണ് നിലവിൽ. കൂടുതൽ വരിക്കാരെ സ്വന്തമാക്കുക, ഇപ്പോഴുള്ളവരെ വിജയകരമായി ഒപ്പം നിർത്തുക എന്നീ ലക്ഷ്യങ്ങളാണ് എല്ലാ കമ്പനികളുടെയും മനസിലെ പ്രധാന കണക്കുകൂട്ടൽ. ഇക്കാര്യത്തിൽ ആരോഗ്യകരമായ മത്സരം തന്നെ നിലനിൽക്കുന്നുണ്ട്.
ഇക്കൂട്ടത്തിൽ റിലയൻസ് ജിയോയും ബിഎസ്എൻഎല്ലും എയർടെലും ഒക്കെയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഓരോ കമ്പനിയും അവരുടേതായ രീതിയിൽ പ്ലാനുകൾ അവതരിപ്പിക്കുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുകയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ ഏത് കമ്പനിയാണ് ഇക്കര്യത്തിൽ ബെസ്‌റ്റ് എന്നത് ഒറ്റയടിക്ക് പറയുക എളുപ്പമല്ല.

എങ്കിലും അഫോർഡബിലിറ്റി, നൽകുന്ന ആനുകൂല്യങ്ങളുടെ വ്യാപ്‌തി, കാലാവധിയുടെ ദൈർഘ്യം എന്നിവയാണ് നാം മാനദണ്ഡമായി നോക്കുന്നത് എങ്കിൽ ഏറ്റവും വലിയ രീതിയിൽ കൈയ്യടി നേടുക പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ തന്നെയാണ്. അത്രയും മികച്ച പ്ലാനുകളുടെ ശേഖരം തന്നെയാണ് ബിഎസ്എൻഎൽ മുന്നോട്ട് വയ്ക്കുന്നത്.
അത്തരത്തിൽ കുറഞ്ഞ കാലയളവോ കൂടിയ കാലയളവോ വാലിഡിറ്റി വരുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മിടുക്കൻമാരായ ബിഎസ്എൻഎൽ അടുത്തകാലത്തായി കൊണ്ടുവന്ന ഏറ്റവും മികച്ചൊരു പ്ലാനിനെ കുറിച്ചാണ് ഇനി പറയാനുള്ളത്. ഈ പ്ലാനിൽ വളരെയധികം അനുകൂല്ല്യങ്ങളാണ് ഉപഭോക്താക്കൾക്ക് വേണ്ടി കമ്പനി ഒരുക്കി വച്ചിട്ടുള്ളത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ബിഎസ്എൻഎൽ 249 രൂപ പ്ലാൻ
മറ്റ് മുൻനിര കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ ഉയർന്ന വിലയിൽ 28 അല്ലെങ്കിൽ 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ വാഗ്‌ദാനം ചെയ്യുന്ന കാലത്താണ് അതിൽ നിന്ന് വേറിട്ട് നിൽക്കുന്ന പ്ലാനുമായി ബിഎസ്എൻഎൽ രംഗത്ത് വരുന്നത്. അവരുടെ പ്ലാനിന്റെ കാലാവധി 45 ദിവസമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഈ 249 രൂപയുടെ റീചാർജ് പ്ലാൻ 45 ദിവസത്തെ വാലിഡിറ്റി കാലയളവ് നൽകുന്ന ഒന്നാണ്. ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ ദീർഘകാല ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഏറ്റവും അനുയോജ്യമാണ്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കുന്നതിനാൽ ഈ പ്ലാൻ കൂടുതൽ ജനകീയമാവുന്നു.
ദൈർഘ്യമേറിയ വാലിഡിറ്റിയും സൗജന്യ കോളിംഗും കൂടാതെ, കമ്പനിയുടെ 249 രൂപ റീചാർജ് പ്ലാനിൽ ഉദാരമായ ഡാറ്റ അലവൻസും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് 45 ദിവസത്തേക്ക് 90 ജിബി ഡാറ്റ എന്ന തോതിൽ പ്ലാനിൽ ആസ്വദിക്കാം. എല്ലാവർക്കും പക്ഷേ ഈ ഓഫർ ലഭ്യമാവുകയില്ല എന്നതാണ് ഒരേയൊരു പ്രത്യേകത. ബിഎസ്എൻഎലിലേക്ക് കൂടുമാറിയവർക്കും പുതിയ ഉപഭോക്താക്കൾക്കും മാത്രമാവും ഇത് ലഭ്യമാവുക.












Click it and Unblock the Notifications