Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎല്ലിനെ വെല്ലാൻ ആരുണ്ടെടാ? 200 രൂപയിൽ താഴെ കൊടുത്താൽ 70 ദിവസം വാലിഡിറ്റി, ഉഗ്രൻ പ്ലാൻ ഇതാ

ഇന്ത്യൻ ടെലികോം മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്ന വാർത്തകളായിരുന്നു അടുത്തിടെ പുറത്തുവന്നത്. സാധാരണക്കാരുടെ സ്വന്തം ബിഎസ്എൻഎൽ ഉടൻ 5ജി സാങ്കേതിക വിദ്യയിലേക്ക് മാറും എന്നതായിരുന്നു ഈ ഞെട്ടിക്കുന്ന വാർത്ത. ഇതോടെ സ്വകാര്യ ടെലികോം കമ്പനിയായ ജിയോ ഉൾപ്പെടെയുള്ള വമ്പന്മാരുടെ നീണ്ട നിര തന്നെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ബിഎസ്എൻഎല്ലിനെ പിടിച്ചുവയ്ക്കാൻ.

ഇതിന്റെ പ്രകടമായ വ്യത്യാസം റീചാർജ് പ്ലാനുകളിൽ ഉൾപ്പെടെ കാണാനുമുണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളിലെ ഉയർന്ന നിരക്കുകളിൽ നിന്ന് മാറ്റം വരുത്താൻ പല കമ്പനി തയ്യാറാവുന്നുണ്ട്. എന്തെന്നാൽ ഇക്കാലമത്രയും ബിഎസ്എൻഎല്ലിന്റെ ന്യൂനതയായി എല്ലാവരും വിലയിരുത്തിയിരുന്ന വേഗത കുറവിന് 5ജിയുടെ വരവോടെ മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ കൂടുതൽ പേർ പൊതുമേഖലാ കമ്പനിയെ ആശ്രയിക്കാൻ ഒരുങ്ങുകയാണ്.

bsnlplandetails

എന്നാൽ ബിഎസ്എൻഎൽ അവരുടെ റീചാർജ് പ്ലാനുകളിൽ പുലർത്തുന്ന സൗകര്യങ്ങൾ മറ്റ് പല കമ്പനികൾക്കും സ്വപ്‌നം പോലും കാണാൻ കഴിയില്ല എന്നതാണ് സത്യം. കാരണം അത്രയും മികച്ച ഓഫറുകളാണ് കമ്പനി നൽകിയിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം സിം പ്രവർത്തനം നിലയ്ക്കാതിരിക്കാൻ ചെയ്യുന്ന റീചാർജ് ഓഫറുകളുടെ കാലാവധിയും അവയുടെ കുറഞ്ഞ വിലയുമാണ് എന്ന കാര്യത്തിൽ സംശയമില്ല.

ബിഎസ്എൻഎൽ റീചാർജ് പ്ലാനുകൾ

വ്യത്യസ്‌ത ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിപുലീകൃത സാധുതയുള്ള കൂടുതൽ ചെലവേറിയ പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്ന കാര്യം പലർക്കും അറിയാത്തതായിരിക്കും. ആ വൈവിധ്യം തന്നെയാണ് കമ്പനിയെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഇതൊക്കെയാണെങ്കിലും കമ്പനിയുടെ മികച്ച ഓഫറുകളിലൊന്ന് 70 ദിവസത്തെ റീചാർജ് പ്ലാനാണ്, അത് താങ്ങാനാവുന്ന വിലയും മാന്യമായ ആനുകൂല്യങ്ങളും കൂടിച്ചേരുന്ന ഒന്നാണ്.

പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും പഴയവരെ നിലനിർത്തുന്നതിനുമായി ബിഎസ്എൻഎൽ തുടർച്ചയായി ആകർഷകമായ ഓഫറുകളോടെ റീചാർജ് പ്ലാനുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിലുള്ള ഒരു പ്ലാനാണ് 197 രൂപ റീചാർജ്. ഇത് കൂടുതൽ പണം ചെലവാക്കാതെ തന്നെ ദീർഘകാലത്തേക്ക് സിം കാർഡുകൾ സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ ഓഫറാണ്.

197 രൂപ പ്ലാനിന്റെ ഗുണങ്ങൾ

ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഡാറ്റയും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും നൽകുന്നു, എന്നാൽ ചില നിബന്ധനകൾക്ക് വിധേയമായി മാത്രം. പ്ലാനിന് 70 ദിവസത്തെ വാലിഡിറ്റിയുണ്ടെങ്കിലും സൗജന്യ കോളിംഗും ഡാറ്റാ ആനുകൂല്യങ്ങളും ആദ്യ 18 ദിവസത്തേക്ക് മാത്രമേ ലഭ്യമാവുകയുളളൂ. ഈ കാലയളവിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും.

18 ദിവസങ്ങൾക്ക് ശേഷം ഇവയൊന്നും ലഭ്യമാവില്ലെങ്കിലും ഇതിന്റെ പ്രാഥമിക നേട്ടം അതിന്റെ ദീർഘകാല വാലിഡിറ്റിയാണ്. മറ്റ് കമ്പനികളുടെ സമാന ഓഫറുകൾ പരിശോധിച്ചാൽ അതിന്റെ വില വളരെ കൂടുതലായിരിക്കും എന്നുറപ്പാണ്. കാലാവധി ഇത്രയും നാൾ ലഭിക്കാനും സാധ്യത ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+