Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ ഒരേ പൊളി; മൂന്ന് മാസത്തെ കാലാവധിയിൽ ദിവസം 3 ജിബി ഡാറ്റയും ഫ്രീ കോളും, വില എത്ര?

ടെലികോം വിപണിയിൽ എങ്ങോട്ട് നോക്കിയാലും മത്സരമാണ്. എല്ലാ കമ്പനികളും എങ്ങനെ ഉപഭോക്താക്കളെ പാട്ടിലാക്കാം എന്ന ശ്രമത്തിലാണ്. അതിനായി അവർ ഏതറ്റം വരെയും പോവും. ഉദ്ദേശിച്ചത് റീചാർജ് പ്ലാനുകളുടേയും വെൽക്കം ഓഫറുകളുടെയും ഒക്കെ കാര്യമാണ് കേട്ടോ.. നിലവിൽ ടെലികോം കമ്പനികൾ പരസ്‌പരം ഏറ്റുമുട്ടാൻ ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധം റീചാർജ് പ്ലാനുകളാണ് എന്നതാവും യാഥാർഥ്യം.

ഇക്കാര്യത്തിൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ മുൻപന്തിയിൽ തന്നെയുണ്ട്. എങ്ങനെ ഇടക്കാലത്ത് തങ്ങളിൽ നിന്ന് അകന്നുപോയ വരിക്കാരെ തിരികെ എത്തിക്കാം എന്ന ചിന്തയിലാണ് കമ്പനി. നിലവിൽ മുകേഷ് അംബാനിയുടെ റിലയൻസും എയർടെലും ഒക്കെ വമ്പൻ ഭീഷണിയായി ബിഎസ്എൻഎല്ലിന് മുന്നിലുണ്ട്.

bsnl599plan

അതുകൊണ്ടാവണം കൂടുതൽ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള പ്ലാനുകളുമായി കളംനിറയാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിന്റെ ക്രെഡിറ്റ് ബിഎസ്എൻഎല്ലിന് തന്നെയാണ്. ഇക്കാര്യത്തിൽ യാതൊരു സംശയവും നിങ്ങൾക്ക് വേണ്ട. അതിന് ഉത്തമ ഉദാഹരണമാണ് അവർ അടുത്തകാലത്തായി കൊണ്ടുവന്ന ചില എക്‌സ്‌ക്ലൂസീവ് പ്ലാനുകൾ.

അതിൽ പ്രധാനപ്പെട്ട ഒന്നിനെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്. ഒരു സാധാരണ വരിക്കാരന്റെ മുൻഗണന എന്തിനൊക്കെ ആയിരിക്കും? പ്രധാനമായും ഡാറ്റ പിന്നീട് വോയിസ് കോൾ എന്നിവയ്ക്കായിരിക്കും. ഇതിനൊപ്പം മുടക്കുന്ന തുകയ്ക്ക് അനുസരിച്ച് കാലാവധി ലഭ്യമാണോ എന്നും അവർ പരിശോധിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ ബിഎസ്എൻഎൽ പ്ലാൻ മികച്ച ഓപ്‌ഷൻ തന്നെയാണ്.

ബിഎസ്എൻഎൽ 599 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 599 റീചാർജ് പ്ലാൻ ഉപഭോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് കോളിംഗ് സൗകര്യങ്ങൾ ഈ പ്ലാൻ നൽകുന്നു. കൂടാതെ ഈ പ്ലാനിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസ് കൂടി കമ്പനി നിങ്ങൾക്കായി വാഗ്‌ദാനം ചെയ്യുന്നു. അത് തന്നെയാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. മൂന്ന് മാസത്തേക്ക് ഇത്രയും കുറഞ്ഞ നിരക്കിൽ ഇവയൊക്കെ നൽകുക ചില്ലറ കാര്യമല്ല.

ഏറ്റവും വലിയ മറ്റൊരു ആകർഷണം എന്തെന്നാൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. അതിനാലാണ് ഈ പ്ലാൻ ജനപ്രിയമായി മാറുന്നത്. നിങ്ങൾ കണക്ക് കൂട്ടിയാൽ ഈ പ്ലാനിൽ ഇത്രയധികം ഓഫറുകൾ നൽകുമ്പോൾ പോലും മാസ ചിലവ് 200 രൂപയിൽ താഴെ മാത്രമേ വരുന്നുള്ളൂ. മറ്റ് കമ്പനികളുടെ അടിസ്ഥാന പ്ലാനുകൾക്ക് പോലും ഇതിലും വിലയുള്ള കാലത്താണ് ബിഎസ്എൻഎൽ ഈ സൗകര്യം അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+