Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎൽ എന്നും പാവങ്ങൾക്കൊപ്പം; 90 ദിവസം വാലിഡിറ്റിയിൽ ഡാറ്റയും കോളും, പക്ഷേ ഈ നിബന്ധന മാത്രം

വിപണിയിലെ മത്സരത്തിന് ഇടയിൽ രാജ്യത്തെ ഉപഭോക്താക്കൾക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ റീചാർജ് പ്ലാനുകളാണ്. ചെറുതും വലുതുമായ ഒട്ടേറെ ഓഫറുകൾ അവർ തങ്ങളുടെ നിലവിലെ ഉപഭോക്താക്കളെ ഒപ്പം നിർത്താനും കൂടുതൽ പേരെ ആകർഷിക്കാനുമായി പ്രഖ്യാപിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ എന്നതാണ് അവരുടെ പ്രഖ്യാപിത നയം.

ഒരു വർഷത്തെ കാലാവധിയുള്ള പ്ലാനുകൾ ആണെങ്കിലും ഒരു മാസത്തെ കാലാവധിയുള്ളത് ആണെങ്കിലും മറ്റ് കമ്പനികൾ ബിഎസ്എൻഎൽ നൽകുന്ന നിരക്കിന് മുന്നിൽ പിടിച്ചുനിൽക്കാൻ വിയർക്കുന്നു എന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം. റീചാർജ് പ്ലാനുകളിലെ ഈ ബജറ്റ് ഫ്രണ്ട്ലി രീതി ഉപഭോക്താക്കളെ ബിഎസ്എൻഎല്ലിലേക്ക് കൂടുതലായി അടുപ്പിക്കുന്ന കാര്യമാണ്.

bsnlplannew

അത്തരത്തിൽ അടുത്തിടെ ബിഎസ്എൻഎൽ എക്‌സ്‌ക്ലൂസീവായി പ്രഖ്യാപിച്ച ഒരു റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്. ഡാറ്റയും കോളും ഉൾപ്പെടെ ഭേദപ്പെട്ട നിരക്കിൽ കൂടുതൽ കാലാവധിയിൽ ലഭ്യമാവുന്ന ഈ പ്ലാൻ പക്ഷേ നിബന്ധനകൾക്ക് വിധേയമാണെന്ന് മാത്രം. നിലവിലെ രാജ്യത്തെ എല്ലാ സർക്കിളുകളിലും ഇത് ലഭ്യമല്ലെന്നതാണ് ഇതിന്റെ ന്യൂനത.

ബിഎസ്എൻഎൽ 201 റീചാർജ് പ്ലാൻ: വിവരങ്ങൾ അറിയാം

കുറഞ്ഞ നിരക്കിൽ കൂടുതൽ കാലാവധിയുള്ള ഓഫറുകൾ നൽകുക എന്ന ബിഎസ്എൻഎൽ നയത്തോട് ചേർന്നുപോവുന്ന പ്ലാനുകളിൽ ഒന്നാണിത്. 90 ദിവസം അഥവാ മൂന്ന് മാസത്തോളം നീളുന്ന ഈ പ്ലാൻ കമ്പനി നൽകുന്നത് കേവലം 201 രൂപയ്ക്കാണ് എന്നതാണ് പ്രധാന പ്രത്യേകത. എന്നാൽ ഈ പ്ലാനിന് ചില പ്രത്യേകതകൾ കൂടിയുണ്ട്. സാധാരണ പ്ലാനുകൾ പോലെയല്ല ഇതിന്റെ പ്രവർത്തനം.

ഈ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് സംവിധാനം ലഭ്യമാവില്ല. ആകെ 300 മിനിറ്റ് ഫ്രീ കോളിങ് അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഡാറ്റയുടെ കാര്യത്തിലും ഇതിന് പരിമിതികളുണ്ട്. കേവലം 6 ജിബി മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. നിലവിൽ ഗുജറാത്ത് സർക്കിളിൽ മാത്രം അനുവദിച്ചിരിക്കുന്ന ഈ ഓഫർ വൈകാതെ കേരളം ഉൾപ്പെടെയുള്ള മേഖലകളിലേക്ക് കൂടി വ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പ്ലാൻ ഏറ്റവും ഗുണകരമാവുക ബിഎസ്എൻഎൽ രണ്ടാം സിം കാർഡായി ഉപയോഗിക്കുന്ന വ്യക്തികൾക്ക് തന്നെയായിരിക്കും. കാരണം മൂന്ന് മാസത്തേക്ക് വാലിഡിറ്റിയെ കുറിച്ചോർത്തുള്ള ടെൻഷൻ വേണ്ടെന്നതാണ് ഇതിന്റെ ഗുണം. അതുകൊണ്ട് തന്നെ ഈ പ്ലാൻ മറ്റൊരു രീതിയിൽ ഉപഭോക്താക്കൾക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ്.

വീടുകളിൽ വൈഫൈ അടക്കമുള്ള സേവനങ്ങൾ ലഭ്യമായ ആളുകളെ സംബന്ധിച്ച് ഇത് വലിയ ഗുണകരമായ ഓഫറായിരിക്കും. സാധാരണഗതിയിൽ സ്വകാര്യ കമ്പനികളുടെ കുറഞ്ഞ റിന്യൂവിംഗ് പാക്കേജുകൾക്ക് ഒരു മാസം ചിലവായി വരുന്നത് 100 രൂപയിൽ അധികമാണ്. അങ്ങനെ നോക്കുമ്പോൾ ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ നിങ്ങൾക്ക് എന്തുകൊണ്ടും ഗുണമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+