വീട്ടിൽ വൈഫൈ ഉണ്ടോ? എങ്കിൽ ഈ ബിഎസ്എൻഎൽ പ്ലാൻ മാത്രം മതി, ഫ്രീ കോൾ 3 മാസത്തേക്ക്, വില എത്ര?
വിപണിയിൽ കടുത്ത മത്സരമാണ് വിവിധ ടെലികോം കമ്പനികൾ തമ്മിൽ നടക്കുന്നത്. ഒരുഭാഗത്ത് സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോ, ഭാരത് എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവ അണിനിരക്കുമ്പോൾ മറുവശത്ത് ഒറ്റയാൾ പോരാട്ടം നയിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലാണ്. മറ്റ് കമ്പനികൾ ഒന്നും നൽകാത്ത നിരക്കിൽ റീചാർജ് നൽകാൻ നിലവിൽ ശേഷിയുള്ള ഒരേയൊരു കമ്പനി ബിഎസ്എൻഎൽ മാത്രമാണ്.
ലാഭം മാത്രം ചിന്തിച്ചുകൊണ്ടല്ല ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകൾ അവതരിപ്പിക്കുന്നത് എന്നതാണ് അതിന്റെ ഏറ്റവും വലിയ കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ ഒന്നായ ബിഎസ്എൻഎൽ എക്കാലവും ഉപയോക്താക്കളുടെ മനസറിഞ്ഞു പ്ലാനുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ മിടുക്കന്മാരാണ്. ആ മികവ് തന്നെയാണ് അവരെ മറ്റുള്ള കമ്പനികളിൽ നിന്ന് വേറിട്ട് നിർത്തുന്നതും.

അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ വലിയ മുന്നേറ്റം തന്നെ ഉണ്ടാക്കിയിട്ടുള്ള ബിഎസ്എൻഎൽ ഓരോ പ്ലാനിലും വ്യത്യസ്‌തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഉപയോക്താക്കൾക്ക് എന്താണ് ആവശ്യം എന്ന് കൃത്യമായി മനസിലാക്കി കൊണ്ട് അതിന് അനുസരിച്ച് അവർക്ക് വേണ്ട ആനുകൂല്യങ്ങൾ നൽകിയാണ് അവർ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത്.
ഏറ്റവും ഒടുവിൽ വിപണിയിലേക്ക് അവർ കൊണ്ട് വന്ന ഒരു പ്ലാൻ തന്നെയാണ് ഇതിന് ഉദാഹരണം. സാധാരണയായി ഫ്രീ കോൾ മാത്രം നൽകാൻ മറ്റ് പ്രൈവറ്റ് കമ്പനികൾ ഈടാക്കുന്നത് വലിയ തുകയാണെങ്കിൽ ബിഎസ്എൻഎൽ കുറഞ്ഞ ചിലവിൽ കൂടുതൽ ദൈർഘ്യമുള്ള പ്ലാനുകളാണ് ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിലൊരു റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ബിഎസ്എൻഎൽ 439 പ്ലാൻ
ഉപയോക്താക്കൾക്ക് ആശ്വാസം നൽകി കൊണ്ടാണ് ബിഎസ്എൻഎൽ പോർട്ട്‌ഫോളിയോയിൽ 439 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ കൂടി ചേർത്തിരിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ ജിയോയുടെയും എയർടെല്ലിന്റെയും പദ്ധതികൾ ആകെ തകിടം മറിയ്ക്കാൻ കെൽപുള്ള ഒന്നാണ്. കാരണം ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് കമ്പനി 90 ദിവസത്തെ ദീർഘകാല വാലിഡിറ്റിയാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നുവച്ചാൽ മൂന്ന് മാസം.
ജിയോയ്‌ക്കോ എയർടെലിനോ ഈ വിലയിൽ ഇത്രയും ദൈർഘ്യമുള്ള പ്ലാനുകളൊന്നും നിലവിലില്ല. ഈ റീചാർജ് പ്ലാനിൽ നിങ്ങൾക്ക് 90 ദിവസത്തേക്ക് ലോക്കൽ, എസ്‌ടിഡി എന്നിങ്ങനെ അൺലിമിറ്റഡ് കോളിംഗ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ ഫോൺ കോൾ ആവശ്യങ്ങൾക്ക് മാത്രം റീചാർജ് ചെയ്യുന്ന ആളുകൾക്ക് ഇനി മറ്റൊരു പ്ലാനിന്റെ ആവശ്യം വരുന്നേയില്ല.
എന്നാൽ ഈ പ്ലാനിന്റെ ഒരേയൊരു ന്യൂനത എന്തെന്നാൽ ഇതിലൂടെ ഒരു ഡാറ്റ സേവനവും കമ്പനി നിങ്ങൾക്ക് നൽകുന്നില്ല എന്നതാണ്. അതായത് 90 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാൻ ചെയ്‌താൽ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ മറ്റൊരു വഴി തേടേണ്ടതുണ്ട്. എന്നാൽ വീട്ടിൽ വൈഫൈ അടക്കമുള്ള സൗകര്യങ്ങൾ ഉള്ള ആളാണ് നിങ്ങളെങ്കിൽ ഇത് ഏറ്റവും അനുയോജ്യമായ പ്ലാൻ തന്നെയാണെന്ന കാര്യത്തിൽ സംശയമേ വേണ്ട.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications