Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവങ്ങൾക്ക് ബിഎസ്എൻഎൽ മാത്രമേ ഉണ്ടാവൂ; രണ്ട് അഡാർ പ്ലാനുകൾ വന്നു, ദിവസം 3 ജിബി ഡാറ്റ കിട്ടും, വില?

ബിഎസ്എൻഎൽ വളരെയധികം ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളിൽ ഒന്നാണ്. പലപ്പോഴും അവരുടെ പ്ലാനുകൾ മറ്റ് കമ്പനികളുടെ കണ്ണ് തള്ളിക്കുന്ന തരത്തിലുള്ളതാണ്. ഓരോ പ്ലാൻ കൊണ്ട് വരുമ്പോഴും അവർ വ്യത്യസ്‌തത അവതരിപ്പിക്കാൻ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ അവർ ഓരോരിക്കലും നല്ല ഓഫറുകൾ കൊണ്ട് വരാറുമുണ്ട്.

നിശ്ചിത ഇടവേളകളിൽ കൊണ്ട് വരുന്ന ഓഫറുകൾ പലപ്പോഴും ഉപഭോക്താക്കളെ നല്ല രീതിയിൽ ആകർഷിക്കുന്നതാണ്. മികച്ച രീതിയിൽ ഉപഭോക്താക്കളെ കൊണ്ട് വരാൻ ഈ പ്ലാനുകൾ സഹായിക്കാറുണ്ട്. ഡാറ്റയും ഫ്രീ കോളും ഉൾപ്പെടെ എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാവുന്ന ചില പുതിയ ഓഫറുകൾ കൂടി കമ്പനി നൽകി വരുന്നുണ്ട്.

bsnlplansbest

ഇപ്പോഴിതാ ഏറ്റവും മികച്ച രണ്ട് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. അവയിൽ ഡാറ്റയും ഫ്രീ കോളും ഉൾപ്പെടുന്നുണ്ട്. അതിനാൽ തന്നെ ജിയോ, എയർടെൽ പോലെയുള്ള സ്വകാര്യ ടെലികോം കമ്പനികളെ കടത്തിവെട്ടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിഎസ്എൻഎൽ. ഏതൊക്കെയാണ് ആ പുതിയ ഓഫറുകൾ, എന്തൊക്കെയാണ് അതിന്റെ ആനുകൂല്യങ്ങൾ എന്നിവ പരിശോധിക്കാം.

ബിഎസ്എൻഎൽ വാഗ്‌ദാനം ചെയ്യുന്ന രണ്ട് ബജറ്റ് സൗഹൃദ പ്ലാനുകൾ 215 രൂപയ്ക്കും 628 രൂപയ്ക്കും ലഭ്യമാണ്. സ്വകാര്യ ടെലികോം സേവനങ്ങൾ നൽകുന്ന കമ്പനികളുടെ ചെലവേറിയ ഓപ്ഷനുകളേക്കാൾ മികച്ച സാധുതയും ആനുകൂല്യങ്ങളും ഇവ വാഗ്‌ദാനം ചെയ്യുന്നു. അവയുടെ ഗുണങ്ങൾ ഒറ്റ വക്കിൽ പറഞ്ഞാൽ തീരുകയില്ല.

ബിഎസ്എൻഎൽ 215 രൂപ പ്ലാൻ

215 രൂപയുടെ പ്ലാനിൽ ഉപയോക്താവിന് 30 ദിവസത്തെ വാലിഡിറ്റി കിട്ടും. ഈ അഫോർഡബിൾ റീചാർജിൽ, ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും ലഭിക്കും. അതായത് ഒരു മാസം മുഴുവൻ 60 ജിബി ഡാറ്റ ലഭിക്കുമെന്ന് അർത്ഥം. കൂടാതെ ഈ പ്ലാനിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും. നിങ്ങൾക്ക് ഇന്ത്യയിലുടനീളമുള്ള ഏത് നമ്പറിലേക്കും പരിധിയില്ലാത്ത സൗജന്യ കോളുകൾ ചെയ്യാനും സൗജന്യ റോമിംഗിനുള്ള അവസരവും ഈ പ്ലാനിൽ ഉണ്ട്.

ബിഎസ്എൻഎൽ 628 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 628 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുക. ഇതൊരു പ്രീപെയ്‌ഡ്‌ പ്ലാനാണ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടാതെ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത സൗജന്യ കോളിംഗും സൗജന്യ ദേശീയ റോമിംഗ് സൗകര്യവും ലഭിക്കും. എല്ലാ ദിവസവും 3ജിബി അതിവേഗ ഡാറ്റ ലഭിക്കും. അതായത് 84 ദിവസത്തിനുള്ളിൽ ആകെ 252 ജിബി ഡാറ്റ ലഭിക്കുമെന്ന് അർത്ഥം. ഇതോടൊപ്പം പ്രതിദിനം 100 എസ്എംഎസുകളും സൗജന്യമായി വാഗ്‌ദാനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+